ദുഃഖശില – (സന്ധ്യ)

Facebook
Twitter
WhatsApp
Email
ദുഃഖം :
രണ്ടു കണ്ണീർ
കണങ്ങളാൽ
ഒട്ടിച്ചു വെച്ച
രണ്ടക്ഷരങ്ങൾക്കിടയിൽ
ഒരു കടലൊളിപ്പിച്ചു വെച്ച
വാക്ക് :
കടൽ വറ്റിച്ച ഉപ്പ്,
നീറ്റുന്ന തിരുമുറിവ്!
വാക്കിൻ്റെ തൂക്കം.
വാക്കിൻ്റെ ആഴം,
ഭയാനകം:ആഴിപ്പരപ്പ്,
നിന്മൗനം:
പരാവർത്തനം
ചെയ്‌ക വയ്യാത്ത
വാഗർത്ഥം!
നിന്മിഴികൾ,
ഘനീഭൂതമാ ദുഃഖമാം
ഹിമബിന്ദുവിൻ
ഘനമേറ്റു വാങ്ങയാൽ
ഇമയിതളുകൾ
ഒട്ടു നിമീലിതമായ
പനീർപ്പൂമൊട്ടുകൾ!
ദുഃഖം ഒരു ഋതു.
സുഖം ഒരു ഋതു ശലഭം!

About The Author

Leave a Reply

Your email address will not be published. Required fields are marked *