ആഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കര്‍ത്തവ്യപഥിലെ കാണികള്‍ക്കിടയില്‍ മലയാളി വനിതയായ സുനിതാ രാജനുമുണ്ടാവും. അപ്രതീക്ഷിതമായി തേടിയെത്തിയ ഈ
സുവര്‍ണാവസരത്തിന്റെ സന്തോഷത്തിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ തൊഴിലുറപ്പ് തൊഴിലാളിയായ സുനിത രാജന്‍.
വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സുനിതയെ, ജലാശയങ്ങള്‍ വീണ്ടെടുക്കുന്ന അമൃതസരോവര്‍ പദ്ധതിയില്‍ കാണിച്ച മികവാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അര്‍ഹയാക്കിയത്. പദ്ധതിവഴി അറയ്ക്കപ്പടി പിറക്കാട്ട് മഹാദേവ ക്ഷേത്രക്കുളം നവീകരിക്കുന്നതിന് സുനിതയാണ് നേതൃത്വം നല്‍കിയത്.
തൊഴിലുറപ്പുപദ്ധതി മിഷന്‍ മുഖേന എസ്സി വിഭാഗത്തില്‍നിന്നാണ് സുനിതയെ തെരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് തെരഞ്ഞെടുത്ത മൂന്നുപേരില്‍ ഒരാളാണ് സുനിത. ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്ത സുനിത തന്റെ അമ്പതാം വയസിലാണ് ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നത്. വിമാനയാത്രയില്‍ സുനിതയ്ക്ക് സഹായിയായി കുടുംബത്തിലെ ഒരാള്‍ക്കുകൂടി പോകാം. 13 ന് ഡല്‍ഹിയിലേക്കുപോയി 16 ന് തിരിച്ചെത്തും. സുനിതയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും. മണ്‍വഴികള്‍ വെട്ടിത്തെളിയ്ക്കുന്ന സാധാരണക്കാരിയായ ഈ വനിത ന്യൂഡല്‍ഹിയിലെ രാജപാതകള്‍ കാണാനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
Credits: https://malayalam.indiatoday.in/
About The Author
No related posts.