മാസായി രജനികാന്ത്, ആവേശം തീർത്ത് മോഹൻലാൽ; തമിഴകത്ത് ‘ജയിലര്‍’ ആഘോഷം; പ്രേക്ഷക പ്രതികരണം…

Jailer Review: രജനികാന്തിന്റെ ‘ജയിലര്‍’ തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തി. മോഹൻലാല്‍ അടക്കം വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ മുന്നൂറിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. രാവിലെ 6 മണി മുതല്‍ കേരളത്തില്‍ ആദ്യ ഷോ ആരംഭിച്ചു. തമിഴ്നാട്ടില്‍ രാവിലെ 9 മണി മുതലാണ് ആദ്യ പ്രദര്‍ശനം. രജനികാന്തിന്‍റെ കരിയറിലെ 169-ാമത് ചിത്രമായ ജയിലര്‍ സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. രജനികാന്തിന് പുറമെ, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്ക് ഷ്റോഫ്, വിനായകന്‍, രമ്യ കൃഷ്ണന്‍ […]
ജപ്പാന് പിന്നാലെ ഖാനൂൻ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയിലും; കനത്ത മഴ

South Korea typhoon: ദക്ഷിണ ജപ്പാനിലുടനീളം വീശിയടിച്ചതിന് ശേഷം ഖാനൂൻ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ തീരത്തെത്തി. ദക്ഷിണ കൊറിയയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 330 ലധികം വിമാനങ്ങൾ റദ്ദാക്കുകയും പതിനായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. കിഴക്കൻ തീരത്ത് മണിക്കൂറിൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യിക്കുന്ന കൊടുങ്കാറ്റ്, ജിയോങ്‌സാങ് പ്രവിശ്യയുടെയും ജെജു ദ്വീപിന്റെയും ചില ഭാഗങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശുമെന്ന് ദക്ഷിണ കൊറിയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ടോക്കിയോയിൽ നിന്ന് 860 കിലോമീറ്റർ […]
പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 35

നന്ദിനിയെ വീട്ടിലാക്കി ജോണ്‌സണ് തിരിച്ചു പോന്നു. അന്നവിടെ തങ്ങാന് അയാള് തയ്യാറായില്ല. ദിനേശന്റെ വീട്ടില് കയറണമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോണ്‌സണ് വന്നത് കണ്ടു ദിനേശന് വലിയ സന്തോഷമായി. പലഹാരങ്ങളും ചായയുമൊക്കെ തോട്ടത്തിലേക്കെടുത്തു രണ്ടാളും അവിടെ കൂടി. പുല്ത്തകിടിയില് ഇരുന്നു രണ്ടാളും ചായ കുടിച്ചു. ജോണ്‌സണ് പലഹാരങ്ങളും കഴിച്ചു. ഉച്ചയ്‌ക്കൊന്നും കഴിച്ചില്ലല്ലോ. അത് പറഞ്ഞു നന്ദിനി ഒരുപാട് നിര്ബന്ധിച്ചതാണ് ഭക്ഷണം കഴിഞ്ഞു പോകാന്. ‘നമുക്ക് ഈ ശനിയാഴ്ച തന്നെ മദ്രാസില് പോകണം’ ജോണ്‌സണ് പറഞ്ഞു. ‘നന്ദിനിക്കും എനിക്കും റെക്കോര്ഡിംഗ് […]
മടുത്തൂ ….. – (പുഷ്പ ബേബി തോമസ്)

മടുത്തൂ ….. അഭിനയങ്ങളെ വിശ്വസിച്ച്, കപടവാക്കുകൾക്ക് ചെവി കൊടുത്ത് , മറുപടികൾ വിഴുങ്ങിയുള്ള ജീവിതം . എന്റെ മനസ്സും , ചിന്തകളും , സ്വപ്നങ്ങളും , ജീവിതവും ദുഷിപ്പിക്കുന്നവരെ അറുത്തെറിയണം ഇനിയെങ്കിലും നടന്ന ദൂരത്തോളം ഇനി നടക്കുവാനില്ല. എന്നിലെ നന്മകളെ ചൂഷണം ചെയ്യാതെ, കുറവുകളറിഞ്ഞ്, കുറ്റപ്പെടുത്തലുകളില്ലാതെ എനിക്കൊപ്പം മിണ്ടാനും ചിരിക്കാനും കരയാനും നടക്കാനും മനസ്സുള്ള ചുരുക്കം ചിലർ മാത്രം മതി ചെറുദൂരം കൂട്ടായി.
കീർത്തി ക്ഷണ ഭംഗുരം – (ജോസ് ക്ലെമെന്റ് )

കീർത്തിക്കു വേണ്ടി പരക്കം പായുന്നവരാണ് നമ്മൾ. അതിനായി എത്ര പണം മുടക്കി പേരു സമ്പാദിക്കാനും ഒരു വിമുഖതയുമില്ല. എന്നാൽ ഈ കീർത്തി ക്ഷണഭംഗുരമാണെന്ന് ഒന്നോർക്കുന്നത് നല്ലതാണ്. നമ്മെ സഹായിക്കാനും ഒപ്പം നിൽക്കാനും നാം പറയുന്നതിനൊക്കെ തലകുലുക്കാനും ആളുണ്ടാകുന്നത് നമ്മുടെ കൈയിലെ പണവും വ്യാജമായി നാം ചമച്ചെടുക്കുന്ന കീർത്തിയുമാണ്. നമ്മുടെ പണവും പേരും പെരുമയും ഒന്നസ്തമിച്ചു കഴിഞ്ഞാൽ കരിയില കാറ്റിൽപ്പറക്കുന്നതു പോലെ ഈ ആൾക്കൂട്ടമൊക്കെ അകന്നു പോകും. കീർത്തി തേടിപ്പോകാതെ കീർത്തി നമ്മെ തേടി വരാൻ പറ്റിയ വിധം […]
ഒരു നായയുടെ സ്വപ്ന സാക്ഷാത്കാരം – (ശ്രീ മിഥില)

ഗേറ്റിനു പുറത്തു ലഭിക്കുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി അവൻ കാത്തു നിന്നു. ഗേറ്റിനുള്ളിൽ അവനെ നോക്കി കുരക്കുന്ന അവന്റെ വർഗ്ഗത്തിൽ തന്നെയുള്ള ഫോറിൻ ബ്രീടിനെ നോക്കി അവൻ നെടുവീർപ്പിട്ടു. സിംഹ കുട്ടിയെ പോലെ വരാന്തയിൽ അവന്റെ ഇരിപ്പു കണ്ടിട്ട് തേല്ലൊരസൂയ തോന്നി. ബാക്കി വരുന്ന ഭക്ഷണങ്ങൾക്കു വേണ്ടി കാത്തു നിൽക്കുമ്പോൾ അവൻ എന്നും സ്വപ്നം കണ്ടു. ഗേറ്റിനുള്ളിൽ അവന്റെ ഒരു ദിവസം. പ്രൗഠിയോടെ അകത്തു നിൽക്കുന്ന അവനെ തന്നെ അവൻ കണ്ടു. വളരെ ചെറുപ്പം തൊട്ടേ ഈ […]



