കീർത്തി ക്ഷണ ഭംഗുരം – (ജോസ് ക്ലെമെന്റ് )

Facebook
Twitter
WhatsApp
Email

കീർത്തിക്കു വേണ്ടി പരക്കം പായുന്നവരാണ് നമ്മൾ. അതിനായി എത്ര പണം മുടക്കി പേരു സമ്പാദിക്കാനും ഒരു വിമുഖതയുമില്ല. എന്നാൽ ഈ കീർത്തി ക്ഷണഭംഗുരമാണെന്ന് ഒന്നോർക്കുന്നത് നല്ലതാണ്. നമ്മെ സഹായിക്കാനും ഒപ്പം നിൽക്കാനും നാം പറയുന്നതിനൊക്കെ തലകുലുക്കാനും ആളുണ്ടാകുന്നത് നമ്മുടെ കൈയിലെ പണവും വ്യാജമായി നാം ചമച്ചെടുക്കുന്ന കീർത്തിയുമാണ്. നമ്മുടെ പണവും പേരും പെരുമയും ഒന്നസ്തമിച്ചു കഴിഞ്ഞാൽ കരിയില കാറ്റിൽപ്പറക്കുന്നതു പോലെ ഈ ആൾക്കൂട്ടമൊക്കെ അകന്നു പോകും. കീർത്തി തേടിപ്പോകാതെ കീർത്തി നമ്മെ തേടി വരാൻ പറ്റിയ വിധം നമ്മുടെ സ്വഭാവവും പെരുമാറ്റവും മാനവീകതയും സാമൂഹിക പ്രതിബദ്ധതയും ആർജിക്കുക. അപ്പോൾ നമ്മിൽ കയറുന്ന കീർത്തി ശാശ്വതമാകും.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *