LIMA WORLD LIBRARY

അതിർത്തി കടന്ന് ചൈനീസ് വിമാനങ്ങൾ; പരാതിയുമായി തായ്‌വാൻ

China Taiwan: തായ്‌വാന്റെ പസഫിക് കിഴക്കൻ തീരത്ത് പറന്ന ഒരു കോംബാറ്റ് ഡ്രോൺ ഉൾപ്പെടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 ചൈനീസ് വ്യോമസേന വിമാനങ്ങൾ രാജ്യത്തിന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. കാലങ്ങളായി ചൈന, സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന മേഖലയാണ് തായ്‌വാൻ. ഇവിടെ ബീജിംഗിൽ നിന്നുള്ള സൈനിക സമ്മർദ്ദം വർധിച്ചതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച, വൈസ് പ്രസിഡന്റ് വില്യം ലായ് ഈ മാസം അമേരിക്കയിൽ നടത്തിയ സന്ദർശനത്തോടുള്ള പ്രതികരണമായി ചൈന […]

ആ നിമിഷത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക ??? – (പുഷ്പ ബേബി തോമസ് )

നിറഞ്ഞ മനസ്സോടെ നനഞ്ഞ മിഴികളോടെ ആനന്ദത്തോടെ അഭിമാനത്തോടെ നമ്മുടെ കുഞ്ഞിനെ നിന്റെ കരങ്ങളിൽ ഞാനേകിയ നിമിഷത്തെ ……… ആനന്ദക്കണ്ണീരിനിടയിലൂടെ വാത്സല്യം കിനിയും വിരലുകളാൽ കുഞ്ഞിനെ നീ തലോടിയപ്പോൾ പേരു ചൊല്ലി വിളിച്ചപ്പോൾ ധന്യമായില്ലേ നമ്മുടെ ജീവിതം ??? മിഴികളിൽ പ്രണയം നിറച്ച് മാറിൽ ചേർത്തണച്ച് നെറ്റിയിൽ മധുരം പകർന്നപ്പോൾ ഞാനറിഞ്ഞ ആനന്ദം നിന്നിലും അറിഞ്ഞു ഞാൻ ….. ഒന്നായി കണ്ട കിനാക്കളും ചിറകുവിരിച്ച മോഹങ്ങളും നാമലിഞ്ഞ നിമിഷങ്ങളും ജന്മാന്തരങ്ങളിലേക്ക് ഒഴുകുന്ന പ്രതീക്ഷയും അനശ്വരമായി തീരില്ലേ കൂട്ടുകാരാ ….. […]

ന്യായസാര കഥകൾ 27 – (എം.രാജീവ് കുമാർ)

സ്ഥൂണാ നിഖനന ന്യായം ” സ്ഥൂണം എന്നാൽ എന്താ ?, “ ” തൂണ് ! “ “നിഖനനം ?” “കുഴിക്കൽ “ “തൂണും കുഴിക്കലും തമ്മിലുള്ള ന്യായമെന്താ? “ “ഇവിടെ കുഴിക്കലേ നടക്കന്നുള്ളൂ. വികസനം കുഴിയെടുപ്പിലാണ് “ ” അത് വിഷയം വേറെ. രാജ്യദ്രോഹം. “ “എന്നാൽ ന്യായം പറയ് “ ” കുഴിയെടുത്ത് തൂണു നാട്ടി കല്ലും മണ്ണുമിട്ടിടിച്ച് ഉറപ്പിച്ചാലേ തൂണ് ആടാതെ നിൽക്കൂ. “ ” അപ്പോൾ കുഴിയെടുക്കുന്നതിലും തൂണു നാട്ടുന്നതിലുമല്ല. അതെങ്ങനെ […]

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 36

‘വല്ല്യ സംയമനശക്തി ഉണ്ടെന്നൊക്കെ വീമ്പടിച്ചിട്ട്, ഇപ്പോഴെന്തുപറ്റി?’ നന്ദിനി കളിയാക്കി ചോദിച്ചു. ‘ഇതിനുത്തരം പറഞ്ഞ് നന്ദുവിനെ ബോധിപ്പിക്കാന് ഞാന് പുരാണങ്ങള് ഉരുക്കഴിക്കേണ്ടിവരും. ബോറടിക്കാതെ കേട്ടിരിക്കാമോ?’ ജോണ്‌സണ് ചോദിച്ചു. ‘എനിക്കതൊക്കെ ദഹിക്കുമോന്നറിയില്ല. ജോണ്‌സേട്ടന് എന്തുപറഞ്ഞാലും കേട്ടി രിക്കാനെനിക്കിഷ്ടമാണ്. പറയൂ, പുരാണമെങ്കില് പുരാണം.’ സ്വന്തം ശത്രുക്കളെപ്പറ്റിയുള്ള സംശയത്തില് അര്ജ്ജുനന് കൃഷ്ണനോട് ചോദിച്ചു ‘വൃഷ്ണീവംശജനായ കൃഷ്ണാ, ഞാനൊന്നുചോദിച്ചുകൊള്ളട്ടെ, ആര് പ്രേരിപ്പിച്ചിട്ടാണ് പുരുഷന് ഇച്ചിക്കാതെയും, ബലാല് നിയോഗിക്കപ്പെട്ടപോലെയും പാപമാച രിക്കുന്നത്?’ വിജയന് തേങ്ങിപ്പോയി. പുരുവിന്റെ വംശജരെ അദ്ദേഹം ഓര്ത്തു. മകന്റെ യൗവനം ഏറ്റുവാങ്ങി, കാമലീലയാടിയ […]