നിറഞ്ഞ മനസ്സോടെ
നനഞ്ഞ മിഴികളോടെ
ആനന്ദത്തോടെ
അഭിമാനത്തോടെ
നമ്മുടെ കുഞ്ഞിനെ
നിന്റെ കരങ്ങളിൽ
ഞാനേകിയ നിമിഷത്തെ ………
ആനന്ദക്കണ്ണീരിനിടയിലൂടെ
വാത്സല്യം കിനിയും വിരലുകളാൽ
കുഞ്ഞിനെ നീ തലോടിയപ്പോൾ
പേരു ചൊല്ലി വിളിച്ചപ്പോൾ
ധന്യമായില്ലേ നമ്മുടെ ജീവിതം ???
മിഴികളിൽ പ്രണയം നിറച്ച്
മാറിൽ ചേർത്തണച്ച്
നെറ്റിയിൽ മധുരം പകർന്നപ്പോൾ
ഞാനറിഞ്ഞ ആനന്ദം
നിന്നിലും അറിഞ്ഞു ഞാൻ …..
ഒന്നായി കണ്ട കിനാക്കളും
ചിറകുവിരിച്ച മോഹങ്ങളും
നാമലിഞ്ഞ നിമിഷങ്ങളും
ജന്മാന്തരങ്ങളിലേക്ക് ഒഴുകുന്ന പ്രതീക്ഷയും
അനശ്വരമായി തീരില്ലേ കൂട്ടുകാരാ …..
നമ്മുടെ കുഞ്ഞിലൂടെ ???