ന്യായസാര കഥകൾ 27 – (എം.രാജീവ് കുമാർ)

സ്ഥൂണാ നിഖനന ന്യായം

” സ്ഥൂണം എന്നാൽ എന്താ ?, “
” തൂണ് ! “
“നിഖനനം ?”
“കുഴിക്കൽ “
“തൂണും കുഴിക്കലും തമ്മിലുള്ള
ന്യായമെന്താ? “
“ഇവിടെ കുഴിക്കലേ നടക്കന്നുള്ളൂ. വികസനം കുഴിയെടുപ്പിലാണ് “
” അത് വിഷയം വേറെ. രാജ്യദ്രോഹം. “
“എന്നാൽ ന്യായം പറയ് “
” കുഴിയെടുത്ത് തൂണു നാട്ടി കല്ലും മണ്ണുമിട്ടിടിച്ച് ഉറപ്പിച്ചാലേ തൂണ് ആടാതെ നിൽക്കൂ. “
” അപ്പോൾ കുഴിയെടുക്കുന്നതിലും തൂണു നാട്ടുന്നതിലുമല്ല. അതെങ്ങനെ ഉറപ്പിച്ചു നിർത്തുന്നു എന്നതിലാണ് കാര്യമിരിക്കുന്നത്. “
” ഭവന പദ്ധതിയുടെ കാര്യമാണോ പറഞ്ഞു വരുന്നത്?”
” അല്ല.നമ്മുടെ നിരൂപകരുടെ കാര്യമാ ! യുക്തിഭദ്രമായ വാദമുഖങ്ങളിലൂടെ നല്ല ചല്ലീം മണ്ണം കൊണ്ടിട്ടിടിച്ച് തൂണ് ആടാതെ ഉറപ്പിക്കാൻ കഴിയുന്ന എത്ര പേരുണ്ട് നമുക്ക് നിരൂപകരായി?”
“ശരിയാണ് കുഴിയെടുത്ത് തൂണു നാട്ടാന റിയാം.. “
“ഇപ്പോൾ ഇതിന്റെ സാംഗത്യം ?”
” നാടു നീളെ കുഴിയെടുത്ത് കല്ലിടാനേ അറിയൂ. ബലപ്പിക്കാനറിഞ്ഞുകൂടാ അല്ലെങ്കില് ആറ്റിലും തോട്ടിലും പോകുമായിരുന്നോ?
കുഴിയെടുപ്പും കുറ്റിയും തമ്മിലൊരു ന്യായമുണ്ട്..അതു തന്നെ യാണ് ,
“സ്ഥൂണാനിഖനന ന്യായം “

LEAVE A REPLY

Please enter your comment!
Please enter your name here