കല്ലൂരി കനവുകള്‍ – ( സുരേഷ് കിള്ളിയൂര്‍ )

ചാറ്റല്‍ മഴയുള്ള ഒരു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഞങ്ങളുടെ കോളേജിന്‍റെ എതിര്‍വശമുള്ള പെട്രോള്‍ ബങ്കില്‍ ഒരു ടൂറിസ്റ്റ് ബസ്സ് കിതച്ചുകൊണ്ട് വന്നു നിന്നത്.കോലാഹലത്തോടെ ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ ബസ്സില്‍ നിന്നും തുരുതുരാ ഇറങ്ങി തുടങ്ങി. ബസ്സിന്‍റെ ആക്ക്സില്‍ ഒടിഞ്ഞുപോവുകയോ മറ്റെന്തോ പ്രശ്നം ആണത്രേ. ഭാഗ്യത്തിന് ഇനി ഒരു മണിക്കൂറെങ്കിലും വേണം പോലും അതൊന്ന് നന്നാക്കി എടുക്കാന്‍. ചാടിയിറങ്ങുന്ന ഓരോ സുന്ദരിയും ആദ്യം കാണുന്നത് കോളേജ് ഗേയ്റ്റില്‍ മൗത്ത് വാച്ച് ചെയ്തുകൊണ്ടുനില്‍കുന്ന ഞങ്ങളെയാണ്. “ഹോ…. ഇവിടെയുമുണ്ടോ ഈ വര്‍ഗ്ഗങ്ങള്‍….” എന്ന […]
കുറു(മൊഴികൾ) – ( സന്ധ്യ )

*കുറു (മൊഴികൾ)* ——————————— —- സന്ധ്യ — *ലാവണ്യം* മഹാസാഗരമധ്യേ, മൺതുരുത്തിന്ന്, എന്തൊരു ഗാംഭീര്യം! മരുഭൂവിൻ പരപ്പിൽ, മരുപ്പച്ചയതിലെ ജലമത്രെയമൃതം!! മൗനത്തിൻ ചിപ്പിയിൽ , മണിമുത്തായൊരു വാക്കെത്ര വാചാലം!! *ദുഃഖം* രണ്ടു കണ്ണുനീർ കണങ്ങളാൽ, ഒട്ടിച്ചു വെച്ച രണ്ടക്ഷരങ്ങളിൽ, ഒരു കടലൊളിപ്പിച്ചു വെച്ച ഒറ്റവാക്ക് : *നിന്മിഴികൾ* ഘനീഭൂതമാ ദുഃഖമാം ഹിമബിന്ദുവിൻ, ഘനമേറ്റു വാങ്ങയാൽ ഇമയിതളുകൾ ഒട്ടു നിമീലിതമായ പനീർപ്പൂമൊട്ടുകൾ! **നിന്മൗനം* പറയുവാൻ നിനച്ച മറുമൊഴികൾ പലതും പറയുവാനരുതാതെ, വിറയാർന്നു വിതുമ്പി പറയാതെ പോയ്, നീയധരമേ…. പരാവർത്തനം […]
IN ONE ANOTHER’S SOULS – ( GOPAN AMBAT )

Between the certain proximities of Life and Death Underneath the azure blue sky rushing darker Wind navigating fluffy smoke on it’s expansive trail Sun melting across the horizon bearing mellow to the scene We stood hand in hand, me looking at his hazel eyes Our feet trembling , brushing down the nervousness away For moments […]
വൈകിവന്ന വിവേകം { അദ്ധ്യായം 3 } – മേരി അലക്സ് ( മണിയ )

തുടരുന്നു ആഴ്ചയിൽ ആഴ്ചയിൽ ഉള്ള വീട്ടിൽ പോക്ക് അല്പം കുറച്ചു. ആ പ്രദേശം ഒന്നു ചുറ്റികാണണം, അവിടത്തെ പള്ളിയിൽ ഒന്നു പോകണം. താമസിക്കുന്ന ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ഒരു സിനിമ കാണണം . അവരുടെ കൂടെ പോകാൻ ആരുമില്ലാതെ അവരെ വിടുകയില്ലത്രേ . അവർ നോക്കിയപ്പോൾ കുഞ്ഞാന്റി അവർക്കു പറ്റിയ ആളാണെന്ന് അവർക്കു മനസ്സിലായി. അതു സത്യവും ആയിരുന്നു. ഏതു പ്രായക്കാരുടെയും ഒപ്പം കൂടാൻ പറ്റുന്ന ഒരു കഴിവ് തന്നിലുണ്ടെന്നു ആ ഹോസ്റ്റലിന്റെ വാർഡൻ പലപ്പോഴും […]
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

അനുഭവക്കനലുകളുടെ ആഴങ്ങള്‍ ‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു മരണത്തിലെത്താം’ ഈ വാക്കുകള്‍ കാരൂര്‍ സോമന്‍റെ ആത്മകഥയായ ‘കഥാകാരന്‍റെ കനല്‍ വഴികളി’ലുള്ളതാണ്. ഈ വാക്കുകള്‍ക്ക് കാലഗന്ധിയായ അനുഭവസാക്ഷ്യങ്ങളുടെ ചൂടും ചൂരുമുണ്ട്. ഇത് ഒഴുകുവാനാകാതെ തളം കെട്ടിക്കിടക്കുന്ന പുതിയ കാലത്ത് ഉണര്‍വ്വിന്‍റെ വായ്ത്താരി മുഴക്കുന്ന അനുഭവപ്പൊരുളാണ്. ഇങ്ങനെ സമഗ്രസമ്പന്നമായ അനുഭവപരമ്പരകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ആത്മകഥയാണിത്. ഞാനതിന്‍റെ അകവിതാനങ്ങളിലേക്ക് കടക്കുന്നില്ല. അതിലെ നേരിന്‍റെ ചൂട് വായിച്ചു തന്നെ […]
പഴയ ആൻഡ്രോയിഡ് ഫോണുകളിൽ ‘പണി നിർത്താൻ’ വാട്‌സ്ആപ്പ്

Whatsapp In Android: ഉപയോക്തൃ അനുഭവം, സ്വകാര്യത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചറുകളും സുരക്ഷാ പരിഹാരങ്ങളും ഉപയോഗിച്ച് വാട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നു. ആൻഡ്രോയിഡ്, ഐഒഎസ്, വെബ് എന്നിവയുൾപ്പെടെ എല്ലാ വാട്‌സ്ആപ്പ് പതിപ്പുകൾക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് മിക്കവാറും എല്ലാ മാസവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ ലഭിക്കുന്നു. എന്നാൽ പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങൾക്കായുള്ള പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം, പഴയതോ കാലഹരണപ്പെട്ടതോ ആയ ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങൾക്കുള്ള പിന്തുണയും വാട്‌സ്ആപ്പ് ഒഴിവാക്കാറുമുണ്ട്, അതുവഴി പുതിയ സാങ്കേതികവിദ്യകൾ […]
നിപ: എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണം; കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി

Nipah restrictions extended in Kozhikode: നിപ ഭീഷണിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒക്ടോബർ 1 വരെ നീട്ടി. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സാമൂഹിക അകലം, മാസ്ക് എന്നിവ നിർബന്ധമാണ്. കൂടാതെ ബീച്ചിലും പാർക്കിലും പ്രവേശനം അനുവധിക്കില്ലെന്നും കളക്ടർ അറിയിച്ചു. അതേസമയം നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകള്‍ തല്‍ക്കാലം തുറക്കില്ല. ഇവിടെ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. അധ്യാപകരും വിദ്യാര്‍ത്ഥികളും മാസ്‌കും സാനിറ്റൈസറും […]
കാവേരി നദീജലം: കൂടുതൽ വെള്ളം വിട്ടുനൽകണം; സമരം ശക്തമാക്കി തമിഴ്‌നാട് കർഷകർ

Cauvery water dispute: കാവേരി നദീജലം കർണാടക കൂടുതൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കർഷകർ പ്രതിഷേധം ശക്തമാക്കി. വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധങ്ങളാണ് കർഷകർ നടത്തുന്നത്. ഡെൽറ്റ ഫാർമേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ ചാട്ടവാറുകൊണ്ട് സ്വയം അടിച്ച് വേദനിപ്പിച്ചുകൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ജലക്ഷാമം മൂലം കൃഷിയിടങ്ങൾ വരണ്ടുപോകുന്നത് കണ്ട് അവർ അനുഭവിക്കുന്ന വേദനയുടെ പ്രതീകമായാണ് ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതിന് തമിഴ്‌നാട് കർഷക ഫെഡറേഷൻ പ്രസിഡന്റ് പിആർ പാണ്ഡ്യനെ പോലീസ് […]
വിവാദങ്ങൾക്കിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രതിനിധി

India- China relations: വിവാദങ്ങൾക്കിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രതിനിധി ഴ ലിയു പറഞ്ഞു. അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് വുഷു കളിക്കാർക്ക് വിസ നിഷേധിച്ച ചൈനയുടെ തീരുമാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് ലിയുവിന്റെ പ്രസ്താവന. രാജ്യങ്ങൾ തമ്മിലുള്ള നിലവിലെ ബന്ധം സുസ്ഥിരമാണെന്നും ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ സംഭാഷണവും ആശയവിനിമയവും നിലനിർത്തുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ലിയു വ്യക്തമാക്കി. “ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള സംഭാഷണവും ആശയവിനിമയവും ശക്തിപ്പെടുത്താനും, നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ആരോഗ്യകരവും സുസ്ഥിരവുമായ […]



