മഹാകവി പി.കുഞ്ഞിരാമൻ നായർ യാത്ര വിവരണ പുരസ്‌കാരം കാരൂർ സോമന്

കാസർകൊട് : മലയാള കവിതയുടെയും എഴുത്തിന്റെയും നിത്യവസന്തമായിരുന്ന മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023 ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു. ഒരു ദിവസം നീണ്ടുനിന്ന മഹാകവി പി.സാഹിത്യോത്സവവും പുരസ്‍കാര സമർപ്പണവും ഒക്ടോബർ 26, 2023 ന് മഹാകവിയുടെ 118 മത് ജന്മവാർഷിക കാവ്യോത്സവ പരിപാടിയിൽ കാസർകൊട് നടന്നു. സാഹിത്യത്തിലെ വിത്യസ്ത മേഖലകളിൽ നിന്നുള്ളവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയും ലോകറെക്കോർഡ് ജേതാവുമായ (യു.ആർ.എഫ്) കാരൂർ […]
കൗതുകകരം ഈ കാഴ്ചകൾ || Kowthukakaram Eekazhchakal
Saraswathi Namosthuthe…..🙏
MALABAR AFLAME : Lesson 10 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 10. Puppets Antony suddenly halted. In the fog, he could make out that it was Ali facing him. “Antonyachhaya, what happened?” he asked. Antony did not answer. Mary chchi sent me to enquire what happened. You haven’t come for lunch and that’s why”. He said he […]
പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 43

നന്ദിനി പോസ്റ്റ് ഗ്രാജജുവേഷന് അതേ കോളേജില്‍ത്തന്നെ തുടരുന്നു. ദിനേശനും എഞ്ചിനീയറിഠങ്ങിന്റെ അവസാനവര്‍ഷമാണ്. ജോബി തല്ക്കാലം അവിടെത്തന്നെ ഡിഗ്രിക്ക്. അവനും എഞ്ചിനീയറിങ്ങ് തന്നെ പത്ഥ്യം. ഹോസ്റ്റലിലെത്തിയപ്പോള്‍ അന്ത രീക്ഷമൊക്കെ മാറിയിരിക്കയാണ്. നളിനിയുടെ ചേച്ചിയുടെ വിവാഹവും നളിനിയുടെ വിവാഹവും ഒന്നിച്ച് നടക്കാന്‍ പോകുന്നു. പഴയ കൂട്ടുകാരില്‍ രതീദേവി മാത്രമുണ്ട്. അവള്‍ ലിറ്ററേച്ചര്‍ എം. എയ്ക്കാണ്. മുറികളില്‍ അധികവും പുതിയവരാണ്. നന്ദിനിയെ കാണാന്‍ ഒരുപാട്പേര്‍ ആര്‍ത്തിയോടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ നന്ദിനിക്കിതൊക്കെ പഴക്കമായി. ഈ ഒരു വര്‍ഷം കൂടി ദിനേശേട്ടൻ ഇവിടെയുള്ളത് ആശ്വാസം! […]
പ്രണയവർഷം – (എം..തങ്കച്ചൻ ജോസഫ് )

തീരാവ്യഥകൾ നിൻജീവിതത്തിൽ ആരോമലേ നീയുറങ്ങിയില്ലേ.. ഈരാവിന്റെ മാറിൽമയങ്ങുവാൻ തോരാത്തവർഷമായി പെയ്തിടാംഞാൻ നീരജപ്പൂക്കൾ വിടരുന്നന്നരാവിൽ പാരിന്റെ പനിനീര് പെയ്തിടുമ്പോൾ തോരാത്തമിഴിനീർ മുത്തുകളായ് ഈ രാഗാർദ്രഭാവങ്ങൾ കണ്ടുനിന്നിൽ. അരികിലായ് ഒരുനേരമെത്തി യില്ലെങ്കിലും കരളിലെൻകാവ്യങ്ങൾ നീയെഴുതി പരിഭവംപാടാത്ത പൂങ്കിളിഞാനിന്ന് പരിരംഭണത്തിന്റെ കുളിരു നല്കാം..
ഓട്ടോഗ്രാഫ് – ( രെമ പിഷാരടി )

പഴയൊരോട്ടോഗ്രാഫിൻ നിറം മങ്ങിയതാളിൽ ഉതിർന്നു കിടക്കുന്നു ഓർമ്മതൻ വസന്തങ്ങൾ! ഹൃദയം തൊടും ഭൂമിയെഴുതും പോലെയതിൽ നിറയെ സന്ദേശങ്ങൾ; പുലരിപ്പക്ഷിക്കൂട്ടം പകൽ വെട്ടത്തിൽ ചിരി- തൂവുന്ന വാക്കിൻ പൂക്കൾ വിടർന്ന വേനൽപ്പാളി മെല്ലവെ നീക്കി മഴ വരുമ്പോൾ പൊഴിയുന്ന ഇലകൾ പോലെ വഴി- പിരിഞ്ഞോർ പല ദിക്കിൽ കൂടുകൂട്ടിയോരവർ തിരഞ്ഞാൽ പോലും കണ്ടുകിട്ടാത്ത മുഖമുള്ളോർ അവരെയുണർത്തിയ ഓട്ടോഗ്രാഫ് ശരത്ക്കാല- മുണരും ഋതു പോലെ അഗ്നി പോൽ തിളങ്ങുന്ന സ്മൃതി, ഇതേപോൽ സ്നേഹം നിറഞ്ഞവഴി, പണ്ടു നടന്നവഴി കിളിക്കൂട്ടങ്ങളായി ചിറകടിച്ചു […]
ഭൂമിയും മോക്ഷവും – ( അഡ്വ.പാവുമ്പ സഹദേവൻ )

മനുഷ്യന്റെ ഭൂമിയിലെ ജനനം ഒട്ടേറെ ആകസ്മികതകൾ നിറഞ്ഞതായിരുന്നു. സൃഷ്ടിയിൽതന്നെ എന്തൊക്കെയോ നിഗൂഢതകൾ നിറഞ്ഞിരുന്നു. ദൈവം ഒരു മിഥ്യയും ഒരു യാഥാർത്ഥ്യവുമാണെന്ന സങ്കല്പങ്ങൾക്ക് ഒട്ടേറെ മാനം കൈവരിച്ചു. പ്രപഞ്ചത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽതന്നെ, അതിന്റെ വലിപ്പം എല്ലാ അഭിപ്രായങ്ങളെയും നിഷ്പ്രഭമാക്കുന്നു. പ്രപഞ്ചത്തിന്റെ ധ്രുതഗതിയിലുള്ള ഭ്രാന്തമായ വികാസം അനന്തമായി നീങ്ങുകയാണ്. മനുഷ്യർ പ്രപഞ്ചത്തിന് മുന്നിൽ ഒന്നുമല്ലാതാകുന്നു. മനുഷ്യന്റെ കാഴ്ചയ്ക്കും സങ്കല്പങ്ങൾക്കും അപ്പുറം പ്രപഞ്ചം പ്രപഞ്ചത്തോളം വിശാലമായി പരന്നുകിടക്കുന്നു. ജീവിതത്തിന്റെ ആത്യന്തിക പരിഹാരമായി ഉയർന്നുവന്ന മോക്ഷ സങ്കല്പത്തിന് പ്രപഞ്ചത്തെ വെല്ലുവിളിക്കാൻ കഴിഞ്ഞില്ല. മോക്ഷ […]
ശ്രീകുമാർ കോയിക്കലിന്റെ ‘നോവുകൾ, നിനവുകൾ, നെടുവീർപ്പുകൾ’

ശ്രീകുമാർ കോയിക്കലിന്റെ ‘നോവുകൾ, നിനവുകൾ, നെടുവീർപ്പുകൾ’ എന്ന കവിതാ പുസ്തകം ഡോ. ജോർജ് ഓണക്കൂർ ഡോ. രാജാ വാര്യർക്ക് നൽകി പ്രകാശനംചെയ്യുന്നു. ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഗിരീഷ് പുലിയൂർ, ഷാനവാസ് പോങ്ങനാട്, കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ സമീപം.
ത്രിനേത്രം – (ഗോപൻ അമ്പാട്ട്)

അലിവോലും മഴയിൽ അലിയും പുലരികൾ അക്ഷരപുണ്യമായ് അണയും സന്ധ്യകൾ അമൃതം തുളുമ്പും നിറവിൻ പകലുകൾ സ്വപ്നാടനം പോൽ നറുനവനീതചന്ദ്രിക വരയുടെ വരം തേടി അലയും അജ്ഞരാം അടിയങ്ങൾക്കേകുക അനുഭൂതി ജന്യമാം അറിവിന്റെ അക്ഷികൾ പ്രിയരാം നിങ്ങൾക്കെല്ലാം മഹാനവമി ആശംസകൾ



