അലിവോലും മഴയിൽ
അലിയും പുലരികൾ
അക്ഷരപുണ്യമായ്
അണയും സന്ധ്യകൾ
അമൃതം തുളുമ്പും
നിറവിൻ പകലുകൾ
സ്വപ്നാടനം പോൽ
നറുനവനീതചന്ദ്രിക
വരയുടെ വരം തേടി
അലയും അജ്ഞരാം
അടിയങ്ങൾക്കേകുക
അനുഭൂതി ജന്യമാം
അറിവിന്റെ അക്ഷികൾ
പ്രിയരാം നിങ്ങൾക്കെല്ലാം
മഹാനവമി ആശംസകൾ











