നന്ദിനി പോസ്റ്റ് ഗ്രാജജുവേഷന് അതേ കോളേജില്‍ത്തന്നെ തുടരുന്നു. ദിനേശനും എഞ്ചിനീയറിഠങ്ങിന്റെ അവസാനവര്‍ഷമാണ്. ജോബി തല്ക്കാലം അവിടെത്തന്നെ ഡിഗ്രിക്ക്. അവനും എഞ്ചിനീയറിങ്ങ് തന്നെ പത്ഥ്യം. ഹോസ്റ്റലിലെത്തിയപ്പോള്‍ അന്ത രീക്ഷമൊക്കെ മാറിയിരിക്കയാണ്. നളിനിയുടെ ചേച്ചിയുടെ വിവാഹവും നളിനിയുടെ വിവാഹവും ഒന്നിച്ച് നടക്കാന്‍ പോകുന്നു. പഴയ കൂട്ടുകാരില്‍ രതീദേവി മാത്രമുണ്ട്. അവള്‍ ലിറ്ററേച്ചര്‍ എം. എയ്ക്കാണ്. മുറികളില്‍ അധികവും പുതിയവരാണ്. നന്ദിനിയെ കാണാന്‍ ഒരുപാട്പേര്‍ ആര്‍ത്തിയോടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ നന്ദിനിക്കിതൊക്കെ പഴക്കമായി. ഈ ഒരു വര്‍ഷം കൂടി ദിനേശേട്ടൻ ഇവിടെയുള്ളത് ആശ്വാസം! ടാക്‌സിയില്‍ ദിനേശനൊത്തുള്ള യാത്രയില്‍ നന്ദിനി പറഞ്ഞു. ‘അടുത്ത വര്‍ഷം ഞാന്‍ എം. ബി. എക്ക് ചേരാന്‍ പോകുന്നു. അത് ബാംഗ്ലൂരായിരിക്കും.’ദിനേശന്‍ പറഞ്ഞു ‘നാരായണി കാത്തിരിക്കുന്നുണ്ടായിരിക്കും ദിനേശേട്ടൻ മറക്കരുത്.’
നന്ദിനി തേങ്ങലോടെ പറഞ്ഞു.
‘അതിന് നാരായണിക്കെന്നെ ഇഷ്ടമാണോന്നറിയില്ല.
‘എന്താ ഇത്രസംശയം! ദിനേശേട്ടനൊന്ന് ചോദിച്ചൂടേ?’
‘എനിക്കതിനുള്ള കഴിവില്ല. നന്ദിനിക്കറിയാലോ. എന്നാ നന്ദിനി തന്നെ ഒന്ന് സംസാരിച്ചുനോക്ക്.’
‘എനിക്കെന്തോ ഒരു പേടി അവളോട് ചോദിക്കാന്‍. അവളുടെ എന്നല്ല, വീട്ടിലെ
ല്ലാവരുടെ ഹൃദയത്തിലും വേറെ ചിന്തയല്ലെ? ദിനേശേട്ടനും ഞാനുമാണ് അവരുട്ടെ കണക്കില്‍’
‘അതു തന്നെ എനിക്കും പേടി. ഒരു കുത്തിയിളക്കല്‍ നടന്നാല്‍ പിന്നെ സത്യങ്ങളൊക്കെ പുറത്ത് വരും. അതിന്റെ പൊട്ടിത്തെറിയില്‍ നന്ദുവിനും ജോണ്‍സേട്ടനും എന്തെങ്കിലും സംഭവിച്ചാല്‍!’
‘സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാന്‍. ദിനേശേട്ടനൊന്ന് ആഞ്ഞുപിടിച്ചാല്‍॥’
‘ഉം … ജോണ്‍സേട്ടനെത്ര കാലം ട്രെയ്നിങ്ങ് തന്നെന്നോ? നാരായണിയുടെ അടുത്തെത്തുമ്പൊ ഞാന്‍ നന്ദുവിനെ ഓര്‍ക്കും. ജോണ്‍സേട്ടനേയും. ചേച്ചിയെ വിവാഹം കഴിക്കാന്‍ പോകുന്നവന്‍ അനിയത്തിയോടടുക്കാന്‍ ചെല്ലുന്നതിന്റെ വിലക്കുറവൊന്നാലോചിച്ചുനോക്ക്’ ദിനേശന്‍ പറഞ്ഞപ്പോള്‍ നന്ദിനിയും അത് തന്നെ ശരിവക്കുകയായിരുന്നു. ഇനി ഒരേ ഒരു വഴി. നന്ദിനി അവളുടെ സ്റ്റാന്റ് നാരായണിക്ക് വൃക്തമാ ക്കിക്കൊടുക്കുകയാണ്. അതിനുള്ള ശക്തി സംഭരിക്കണം. ജോണ്‍സേട്ടനെ വിലക്കി നിര്‍ത്തിയിരിക്കുന്നതിനാലാണ്. ഇല്ലെങ്കില്‍ വളരെ ഈസിയായി ഈ പ്രോബ്ലം ഇപ്പോള്‍ സോള്‍വ്ഡ് ആയിക്കാണും.
വിവരം അറിഞ്ഞ് ജോണ്‍സേട്ടന്‍ പൊട്ടിച്ചിരിച്ചു.
‘ചിരിക്കാതെ, ഈ ചിരി എന്നെ കൊല്ലും.’ ‘ങ്ങേ! ചാവരുത്, ഞാനേകനാകും.’ ‘ഒരുവഴിപറയ് ജോണ്‍സേട്ടാ.’
‘വഴിയെന്താ? വഴിയൊഴിഞ്ഞു കൊട്ക്കന്നെ.’
‘അതെങ്ങനെ?’
‘ഒരൊളിച്ചോട്ടം…. എന്റെ ബെഡ് റൂമിലേക്ക്… അത്.’
‘തുറന്ന് കിടക്ക്വല്ലേ…. വരവേല്ക്കാന്‍!’
‘മതി തമാശ… ഇലയ്ക്കും മുള്ളിനും കേടില്ലാതെ.’
‘ഓ! അങ്ങനെ! അതിന് ഒരുവഴിയേയുള്ളു. ഞാന്‍ നാരായണിയെയൊന്ന് കാണട്ടെ സ്‌കൂളില്‍ പോയി.’
‘അത് വേണ്ട, അതോടെ അവള്‍ക്ക് വല്ലപേരുദോഷവും?’
‘എന്നാല്‍ നമ്മള്‍ രണ്ടാളും കൂടെ കാണാന്‍ പോവാം.’
‘അയ്യോ അതും വേണ്ട, ഞങ്ങളുടെ നാട്ടിന്‍പുറമാ.’
‘പിന്നെങ്ങനെ? ഈയാള്‍ പിന്നെ വിളിക്ക്. ഇന്ന് ഓഫീസിലല്പം തിരക്കുണ്ട്. രാത്രി ഞാന്‍ ഹോസ്റ്റലില്‍ വിളിക്കാം.’
‘ശരി… ഒരു വഴി കണ്ടെത്തണം.’ ‘ഒരുമ്മതരട്ടെ… പിടിച്ചോ.’
‘ഈം… തിരിച്ചുതരാന്‍ നിവൃത്തിയില്ല… ബൂപഷ്ഷപാതയാജളം മു
ല്ലാവരുടെ ഹൃദയത്തിലും വേറെ ചിന്തയല്ലെ* ദിനേശേട്ടനും ഞാനുമാണ് അവരുട്ടെ കണക്കില്‍”
“അതു തന്നെ എനിക്കും പേടി. ഒരു കുത്തിയിളക്കല്‍ നടന്നാല്‍ പിന്നെ സത്യങ്ളു ളൊക്കെ പുറത്ത് വരും. അതിന്റെ പൊട്ടിത്തെറിയില്‍ നന്ദുവും ജോണ്‍സേട്ടനും എന്തെ ങ്കിലും സംഭവിച്ചാല്‍!”
“സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാന്‍. ദിനേശേട്ടനൊന്ന് ആഞ്ഞുപിടിച്ചാല്‍॥”
“നം… ജോണ്‍സേട്ടന്റെത കാലം ട്രെയ്നിങ്ങ് തന്നെന്നോ? നാരായണിയുടെ അട്ടു ത്തെത്തുമ്പൊ ഞാന്‍ നന്ദുവിനെ ഓര്‍ക്കും. ജോണ്‍സേട്ടനേയും. ചേച്ചിയെ വിവാഹം കഴിക്കാന്‍ പോകുന്നവന്‍ അനിയത്തിയോടടുക്കാന്‍ ചെല്ലുന്നതിന്റെ വിലക്കുറവൊെ ന്നാലോചിച്ചുനോക്ക്” ദിനേശന്‍ പറഞ്ഞപ്പോള്‍ നന്ദിനിയും അത് തന്നെ ശരിവക്കുക യായിരുന്നു. ഇനി ഒരേ ഒരു വഴി. നന്ദിനി അവളുടെ സ്റ്റാന്റ് നാരായണിക്ക് വൃക്തമാ ക്കിക്കൊടുക്കുകയാണ്. അതിനുള്ള ശക്തി സംഭരിക്കണം. ജോണ്‍സേട്ടനെ വിലക്കി നിര്‍ത്തിയിരിക്കുന്നതിനാലാണ്. ഇല്ലെങ്കില്‍ വളരെ ഈസിയായി ഈ പ്രോബ്ലം ഇപ്പോള്‍ സോള്‍വ്ഡ് ആയിക്കാണും.
വിവരം അറിഞ്ഞ് ജോണ്‍സേട്ടന്‍ പൊട്ടിച്ചിരിച്ചു. “ചിരിക്കാതെ, ഈ ചിരി എന്നെ കൊല്ലും.” “ങ്ങേ! ചാവരുത്, ഞാനേകനാകും.” “ഒരുവഴിപറയ് ജോണ്‍സേട്ടാ.” “വഴിയെന്താ? വഴിയൊഴിഞ്ഞു കൊട്ക്കന്നെ.” “അതെങ്ങനെ?” “ഒരൊളിച്ചോട്ടം…. എന്റെ ബെഡ് റൂമിലേക്ക്… അത്.” “തുറന്ന് കിടക്ഷ്വല്ലേ…. വരവേല്ക്കാന്‍!” “മതി തമാശ… ഇലയ്ക്കും മുള്ളിനും കേടില്ലാതെ.” “ഓ! അങ്ങനെ! അതിന് ഒരുവഴിയേയുള്ളു. ഞാന്‍ നാരായണിയെയൊന്ന് കാണട്ടെ സ്‌കൂളില്‍ പോയി.” “അത് വേണ്ട, അതോടെ അവള്‍ക്ക് വല്ലപേരുദോഷവും?” “എന്നാല്‍ നമ്മള്‍ രണ്ടാളും കുടെ കാണാന്‍ പോവാം. “അയ്യോ അതും വേണ്ട, ഞങ്ങളുടെ നാട്ടിന്‍പുറമാ.’ “പിന്നെങ്ങനെ? ഈയാള്‍ പിന്നെ വിളിക്ക്. ഇന്ന് ഓഫീസിലലപം തിരക്കുണ്ട്. രാത്രി ഞാന്‍ ഹോസ്റ്റലില്‍ വിളിക്കാം.” “ശരി… ഒരു വഴി കണ്ടെത്തണം.” ‘ “ഒരുമ്മതരട്ടെ… പിടിച്ചോ.” “ഉം … തിരിച്ചുതരാന്‍ നിവൃത്തിയില്ല… ബൂത്താ.’
നന്ദിനിഫോണ്‍ വച്ചു. ദിനേശന്‍ അവളെ ഹോസ്റ്റലിലെത്തിച്ചാണ് തിരിച്ചുപോയത്. നാരായണിക്ക് ആദ്യമായി സ്‌കൂളിലേക്കൊരു ഫോണ്‍കോള്‍. ഞെട്ടിവിറച്ചാണ് നാരായണി ഓഫീസിലെത്തി ഫോണ്‍ അറ്റന്റ് ചെയ്തത്. അങ്ങേത്തലയ്ക്കല്‍ ജോണ്‍സണ്‍! ശ്വാസം നേരെ വീണതപ്പോഴാണ്.
‘എന്താ നാരായണി, വിറയ്ക്കുന്നോ?’
‘ആ ജോണ്‍സേട്ടനോ? ഞാന്‍ വിചാരിച്ചു…’
‘ആരെങ്കിലുമുണ്ടോ വിളിക്കാന്‍? ‘
‘ഏയ്! എന്താ ഈ പറയുന്നെ…. എന്താവിശേഷിച്ച് ജോണ്‍സേട്ടാ.’
‘ഫോണിലൂടെ പറയാമോന്നറിയില്ല. ഇതേ നിവൃത്തിയുള്ളു. നാരായണിയുടെ മുഖം കാണേണ്ടല്ലൊ.’
‘പറയൂ.. എല്ലാവരും ശ്രദ്ധിക്കുന്നു.’
‘എന്നാല്‍ കേട്ടോ… നന്ദിനി പറഞ്ഞിട്ടാ… ദിനേശന്‍ നിന്നെ ഒരുപാട് ഇഷ്ടപ്പെടു ന്നെന്ന്… നമ്മുടെ യാത്രകളിലുണ്ടായ അപകടമാണ്. ഇയാളുടെ ഉള്ളൊന്നറിയാന്‍ എല്ലാ വരും ആകാംക്ഷയോടിരിക്കുന്നു!’ നാരായണി സ്തംഭിച്ചുപോയി. കുറച്ചുനേരം മിണ്ടാന്‍ കഴിഞ്ഞില്ല.
‘എന്താ നാരായണീ… മിണ്ടാത്തെ?’
‘അത്‌ജോണ്‍സേട്ട …’
‘നന്ദിനിക്കങ്ങനെയൊന്നില്ല ദിനേശനുമായി…. നാരായണി അഭിപ്രായം പറയൂ.’
‘ഞാനൊന്നാലോചിക്കട്ടെ, സോറി ജോണ്‍സേട്ടാ…’നാരായണി ഫോണ്‍ വച്ചു.
രാത്രി ഫോണില്‍ ജോണ്‍സണ്‍ പറഞ്ഞതൊക്കെ അറിഞ്ഞ് നന്ദിനി ആശ്വസിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ…
‘വിരുതന്‍!’ നന്ദിനി അഭിനന്ദിച്ചു.
‘പറയാറായില്ല മോളേ, നാരായണി ആലോചിക്കട്ടേന്നാ പറഞ്ഞത്. ഒരു പെണ്ണ് ആലോചിക്കണമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം മറ്റൊരു ഓഫറുണ്ടെന്നാ?’
‘പോ……. ജോണ്‍സേട്ടാ…. അവളത്തരക്കാരിയല്ലേ.’
‘നോക്കട്ടെ… മറുപടി കേട്ടിട്ട് പറയാം.’
‘നമ്മള്‍ രക്ഷപ്പെട്ടല്ലൊ. നമ്മുടെ കാര്യം പറയുമോന്ന് പേടിയായിരുന്നു എനിക്ക്
‘താനങ്ങിനെ പേടിയോടിരുന്നോ… ഞാനങ്ങ് വയസ്സനാകുമേ, പിന്നെ ‘ത്രില്ലില്ല’ എന്നൊക്കെപ്പറഞ്ഞെന്നെ.’
‘നിര്‍ത്തുന്നുണ്ടോ? വാതുറന്നാല്‍….’
‘വാതുറന്നാല്‍!!! ഇപ്പൊ വാതുറക്കാനറിയുന്ന ഒരാളില്ലാതെ കഷ്ടപ്പെട്ടില്ലേ?’
‘ഉംം…. അതെനിക്കറിയാലോ?’
‘ഇന്നുറങ്ങാന്‍ കഴിയുമോ?…. ഞാനിന്ന് വരും! കെട്ടിപ്പിടിച്ച് ഉമ്മവച്ച്… ഉറക്കില്ല ഞാനിന്ന്.’
‘നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം
മധുരദേവാമൃതം മധുരദേവാമൃതം…..
നഖശിഖാന്തം നവസുഗന്ധംനുകരും അനുരാഗമേ!
ഇനിയൊരു വനലത മലരണിയും
അതിലക…..’
‘നന്നായിട്ടുണ്ട് പകരം ഇവിടന്ന് പാടാന്‍ ഒരു നിവൃത്തിയുമില്ല ഒരുമ്മ തരാന്‍പോലും….. വയ്ക്കട്ടെ… നാളെ വിളിക്കൂ… ഗുഡ്നൈറ്റ്.’
നന്ദിനി ഫോണ്‍ വച്ചു.
‘പുതിയ വല്ല പാട്ടിന്റെ കരാറുമാണോ?’ മ്രേടന്‍ ചോദിച്ചു
‘ഉം …. ഉടനെ കാണും’നന്ദിനി പറഞ്ഞു.
റൂമില്‍ ചെന്നിരുന്നിട്ടും നന്ദിനി ആലോചനയിലായിരുന്നു. നാരായണി എന്തുപറയുമോന്നറിയില്ല. തങ്കമണിക്കും ഇഷ്ടം നാരായണിയെയാണ്. ജോണ്‍ സേട്ടന്‍ പറഞ്ഞ പോലെ നാരായണി ‘ആലോചിക്കട്ടെ ‘യെന്ന് പറഞ്ഞതിന് വേറെ വല്ല അര്‍ത്ഥവുമുണ്ടോ? നന്ദിനിയോട് ആലോചിച്ചിട്ട് പറയാമെന്നായിരിക്കും പറഞ്ഞത്. വീട്ടില്‍ നിന്ന് എസ്. ടി. ഡി വിളിച്ചാല്‍ ബില്ല് വരുമ്പൊ അന്വേഷണം വരും. അവള്‍ ബൂത്തിൽ പോയി വിളിച്ചാല്‍ മതിയായിരുന്നു. വളരെ വൈകിയാണുറങ്ങിയത്. ജോണ്‍സണ്‍ പറ ഞ്ഞപോലെതന്നെ എന്തൊക്കെയോ സ്വപ്നത്തിലൂടെ അലഞ്ഞുതിരിഞ്ഞു നേരം വെളുപ്പിച്ചെന്നു പറയാം. ഹോസ്റ്റലിനടുത്ത് ഒരു ബൂത്ത് വന്നതിനാല്‍ ഇപ്പോള്‍ ഒരു സൗകര്യമായി. നന്ദിനി ബൂത്തില്‍ പോയി വീട്ടില്‍ വിളിച്ച് നാരായണിയുമായി സംസാരിച്ചു.
‘ചേച്ചി എന്താ ഈ പറയുന്നത്? ഇത്രയും കാലം അച്ഛനും അമ്മയും ശ്രീദേവ്യെട ത്തിയുമൊക്കെ എത്രവട്ടം പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു, നിങ്ങളുടെ വിവാഹ ത്തെപ്പറ്റി എന്നിട്ടിപ്പൊ…’
‘അതിനിപ്പൊ എന്താ ഉണ്ടായത്? മനുഷ്യന്റെ മനസ്സല്ലെ? ഞാന്‍ ദിനേശേട്ടനെ ഒരു ബ്രദറായേ കണ്ടിട്ടുള്ളു. അതുകൊണ്ട് ഇത് കേട്ടിട്ട് എനിക്കൊരു വിഷമവുമില്ല. ജോണ്‍സേട്ടനാ പറഞ്ഞത്.’
‘നന്ദിന്യേച്ചിക്കെത്ര എളുപ്പം ഇങ്ങനൊക്കെ പറയാന്‍ കഴീന്നു. ഞാനും ദിനേശേട്ടനും കൂടെ ഒട്ടും ചേരില്ല. എനിക്കത്രയ്ക്ക് പഠിപ്പുണ്ടോ? ശരീരഘടനയും വ്യത്യസ്തം. ദിനേശേട്ടന്റെ പൊക്കവും ശരീരവുമൊക്കെ എന്റെ പോലെയാണോ? വേണ്ട നന്ദിനേച്ചി, ദിനേശേട്ടന് ചേരുന്നത് ചേച്ചിതന്ന്യാ…. ഞാന്‍ സംസാരിക്കാം വേണംങ്കി…. നിങ്ങള്‍ തമ്മില്‍ നന്നായിചേരും…’
അവള്‍ ഫോണ്‍വച്ചുകളഞ്ഞു. നന്ദിനി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു. വിവരമറിഞ്ഞ് ജോണ്‍സണും പറഞ്ഞു.
‘ഇപ്പൊ, ഞാന്‍ പറഞ്ഞതെന്തായി?’
‘അതവള്‍ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നതോണ്ടാ? ‘
‘അല്ല നന്ദൂ… ഞാന്‍ പറയുന്നു, അതല്ലകാരണമെന്ന്. നിന്റെ കാര്യം നീ പറ
ഞ്ഞില്ലേ?ഇത് കാര്യം വേറെയാ.’
‘ദിനേശേട്ടന്റെ സ്വഭാവം അവള്‍ക്ക് ആരാധനയുള്ളതാ. അതായിരിക്കും അവളി ങ്ങനെ പറയുന്നത്.’
എന്തായാലും നാരായണിയെ അവര്‍ക്കാര്‍ക്കും മനസ്സിലായില്ല. വിവരമറിഞ്ഞപ്പോള്‍ ദിനേശന്‍ പറഞ്ഞു.
‘അത് സാരമില്ല. ഞാനും അവളെ ഒരു സഹോദരിയ്ക്കപ്പുറം കണ്ടിട്ടില്ലല്ലൊ. വീട്ടു കാരെ മറികടക്കേണ്ടന്നു കരുതി.’
‘ശരിയാണളിയാ… ഓരോ പുരുഷനും ഒരു പെണ്ണുണ്ട്. ഞങ്ങളുടെ വിശ്വാസത്തില്‍ പുരുഷന്റെ വാരിയെല്ലെടുത്തിട്ടാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത് ദിനേശന്റെ വാരി യെല്ല് തനിയെ മുന്നില്‍ വന്ന് പെടും.’
ആ ചര്‍ച്ച പിന്നെ ആരും വിഷയമാക്കിയില്ല.
ഓണാവധിക്ക് വീട്ടില്‍ വരുമ്പോള്‍ രണ്ട് പുസ്തകങ്ങള്‍ കൂടെ നന്ദിനികരുതിയിരു ന്നു. ഒരുപാട് നോട്ട്‌സ് എടുക്കാനും മറ്റും ഉണ്ട്. പുസ്തകങ്ങളുടെ വലുപ്പം കണ്ടിട്ട് നാരായണി പറഞ്ഞു.
‘എനിക്കിത് കാണുമ്പഴേ തലചുറ്റുന്നു.’
‘അതെന്തിനാ നാരായണീ, നീയിതൊന്നും പഠിക്കേണ്ട.’ ഒരു കൊല്ലം ഓണത്തിന് നമ്മള്‍ ദിനേശേട്ടന്റെ വീട്ടില്‍ പോയില്ലെ? അന്ന് ദിനേശേട്ടന്റെ മുറി കണ്ടു ഞാന്‍! എനിക്കന്ന് ശരിക്കും തലചുറ്റി അവിടിരിക്കുന്ന ബുക്ക്സ് ഒക്കെ ആ തലയ്ക്കകത്ത് കയറ്റിവച്ചിരിക്ക്യാന്നാ തങ്കമണി പറഞ്ഞത്.’ ‘എടി മണ്ടൂസേ, പഠിച്ചാല്‍ അറിവൂണ്ടാവൂം അതുകൊണ്ട് തല വലുതാകൂമോ?’ നന്ദിനി ചോദിച്ചൂ.
‘അതില്ല. പക്ഷെ, അതൊക്കെ പഠിച്ചവര്‍ക്ക് ആ വലുപ്പം കാണൂം അതിനോടൊത്ത് പിടിക്കാന്‍ കഴിവുള്ളവരേ അവര്‍ക്ക് ചേരൂ.’
‘അതിന്?’ നന്ദിനി ചോദിച്ചു.
‘അപ്പൊ ദിനേശേട്ടന് ചേരുന്ന ഭാര്യ വരണം. അത് നന്ദിനിയാണ്.’
‘പക്ഷെ, നാരായണീ… ഇതിനൊക്കെ അപ്പുറത്താണ് പ്രേമം. നീ കവിതകള്‍ വായി ച്ചിട്ടില്ലെ? പ്രേമിക്കുന്നവരാ ഒന്നിക്കേണ്ടത്. ഭാരൃയും ഭര്‍ത്താവും സ്നേഹം കൊണ്ടാ അടുക്കേണ്ടത്,പഠിപ്പുകൊണ്ടല്ല.’
‘ചേച്ചിക്കങ്ങനെയൊക്കെ പറയാം. ഒരു മണ്ടുസാവാന്‍ എനിക്ക് പറ്റില്ല. എന്നെ അങ്ങനെ കാണുന്നവരേം എനിക്കിഷ്ടമില്ല.’
‘നിന്നെപ്പൊ ആരാ അങ്ങനെ കണ്ടത്?’
‘ആരുംലൃ…. ന്നാലും പറയ്യാ… ഞാനൊരു ടി. ടി. സി.ക്കാരി. കുട്ട്യോളെ ‘തറ’ ‘പറ’ യൊക്കെ എഴുതാന്‍ പഠിപ്പിക്കുന്നാള്. എനിക്ക് വല്ല സ്കൂള്‍മാഷോ, ചെറിയ ഓഫീസ് ജോലിക്കാരനോ, വല്ല കച്ചവടക്കാരനോ ഒക്കെ മതി ഭാവിവരനായി.’
‘അങ്ങനെ ആരെങ്കിലും നിന്റെ മനസ്സിലുണ്ടോ?’
‘അയ്യേ… ഒന്നൂല്യ. ഞാനെന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളു. എനിക്കും അഭി പ്രായമുണ്ടാവാലോ.’
‘അത് വേണം മോളേ…. ദിനേശന്‍ നേരിട്ട് പറഞ്ഞതോണ്ടാ നിന്നോട് ചോദിച്ചത്. പിന്നെ നമ്മുടെ വീടുകളും ചേര്‍ന്ന് പോകൂലോ.’
‘പക്ഷേ, നമ്മുടെ ഈ നാട്ടിലെ ഏറ്റവും അധികം പഠിപ്പുള്ള ആളാ ദിനേശേട്ടൻ! പണസ്ഥിതിയും സൗന്ദര്യവുമൊക്കെ മികച്ചതാണ്. അവിടെച്ചെന്ന് ആ കൂടുതലും എന്റെ കുറവും എടുത്തെടുത്ത് പറയുന്നവര്‍ക്കിടയില്‍ക്കിടന്ന് വീര്‍പ്പുമുട്ടാനൊന്നും എന്നെ കിട്ടില്ല.’
‘നീ ഒരുപാട് ചിന്തിച്ചു കൂട്ടുന്നുണ്ട്.’ നന്ദിനി പറഞ്ഞു.
‘ഉണ്ട്… ചേച്ചിക്ക് ചേരുന്ന ഒരാളെ ഇനി കണ്ടെത്തണ്ടെ? ചേച്ചിക്കെന്താ കല്ല്യാണം വേണ്ടെന്നാണോ?’
‘അതൊക്കെനടക്കും. ദിനേശേട്ടൻ ഇത് പറഞ്ഞപ്പൊ ഞാനേത്ര സന്തോഷിച്ചെന്നോ? എന്റെ പഠിപ്പ് കഴിയുന്നതുവരെ കാത്ത് നിന്നിട്ട് നിനക്ക് വിവാഹപ്രായം കഴിയുന്നല്ലോ എന്ന ഭയമായിരുന്നു എനിക്ക്. അപ്പോഴാ ഈ നല്ലകാര്യം കേട്ടത്.എന്റെ മനസെത്ര സന്തോഷിച്ചെന്നോ? പക്ഷെ, നീ അതിരു കടന്ന് ചിന്തിക്കുന്നു.’
‘അല്ല ചേച്ചി… നാട്ടുനടപ്പാ ഞാന്‍ പറഞ്ഞത്. അതെനിക്ക് സഹിക്കാന്‍ പറ്റാഞ്ഞാലത്തെ സ്ഥിതി ഒന്നാലോചിച്ചുനോക്ക്.’
‘ശരി, ശരി. നീ ഒരുപാട് വളര്‍ന്നിരിക്കുന്നു.’
‘ഒരു വിവാഹമോചനം നമ്മുടെ ആഗ്രഹമല്ലല്ലോ.അപ്പൊ ചേരുന്നതേ ചേരാവൂ.’
നന്ദിനി അന്നുതന്നെ വിവരങ്ങള്‍ ജോണ്‍സണെ അറിയിച്ചു.’നാരായണിയെന്ന
‘കാന്താരി’ ബുദ്ധിമതിതന്നെ. ഇത്രയൊക്കെ ചിന്തിക്കുന്ന അവള്‍ നല്ലജീവിത വീക്ഷണമുള്ളവള്‍ തന്നെയെന്നതില്‍ സംശയമില്ല. പക്ഷെ…!!’
‘എന്താ ഒരു പക്ഷെ? ‘നന്ദിനി ആകാംക്ഷ പ്രകടിപ്പിച്ചു.
‘ഒന്നുംല്യ… അധികം ബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലാ മുട്ടയിടുക.’
‘ഓ… ഞാന്‍ സംസാരിക്കുന്നതാരോടാ!!’ ‘ആരോടാ!!’
‘ഒരു ബുദ്ധിരാക്ഷസനോടല്ലേ…’ ജോണ്‍സണ്‍ വിളറിപ്പോയി
‘അതേയ്, ഓണമല്ലെ?…. ഞാന്‍ വരണ്ടേ അവിടെ?’ ജോണ്‍സണ്‍ വിഷയം മാറ്റി
‘അക്കാര്യം മറന്നു. ദിനേശേട്ടനേം കൂട്ടി വരണം. എനിക്കൊന്ന് കാണണം. പിന്നെ, പിന്നെ…’
‘പിന്നെ ഒന്ന് കെട്ടിപ്പിടിക്കണം, ഉമ്മവക്കണം, കെട്ടിപ്പിടിച്ചുരുളണം അങ്ങനെ. അങ്ങനെ…’
‘ഉം …’നന്ദിനി ഫോണ്‍വച്ചു.
ഓണാഘോഷങ്ങള്‍ ഓരോ വര്‍ഷവും ഒന്നിനൊന്ന് മെച്ചപ്പെടുന്നു. ‘കാണം വിറ്റും ഓണമുണ്ണണമെന്നത്’കേരളീയന്റെ അലിഖിതനിയമമാണ്. കിട്ടാവുന്നതെല്ലാം തിന്നും ആഘോഷിച്ചും തീര്‍ത്ത് പിന്നെ പട്ടിണികിടക്കുന്നവര്‍! വിദേശത്തുനിന്നെത്തുന്നപണം ധൂര്‍ത്തടിച്ച് വീണ്ടും വീണ്ടും പണത്തിന് കാത്തിരിക്കുന്നവര്‍! മരുഭൂമിയില്‍ ചോരവ റ്റിച്ച് പ്രിയപ്പെട്ടവരുടെ സുഖത്തിനുവേണ്ടി സ്വയം ആഹുതിയാവുന്നവര്‍! നാട്ടില്‍ മണി സൗധങ്ങള്‍ പണിയാന്‍, ലേബര്‍ ഷെഡുകളില്‍ രക്തം വിയര്‍പ്പാക്കുന്നവര്‍, കടലുകള്‍ക്കപ്പുറത്തുനിന്ന് വലിയ പെട്ടികളില്‍ പുത്തന്‍ തുണിയും അത്തറും വാച്ചും വിദേശസിഗരറ്റുകളുമായി വന്ന് അടിച്ചുപൊളിച്ചുപോകാന്‍ പണം തികയാത്തവര്‍. കേരളം ‘ഒരു ഭ്രാന്താലയം!’ എന്ന് പറഞ്ഞതെത്ര ശരി.
കാത്തിരുന്ന് ഓണം വന്നു. ആഘോഷങ്ങള്‍ പതിവിന്‍ പടി നടക്കുന്നു. ദിനേശന്റെ കൂടെ ജോണ്‍സണെത്തി. എല്ലാവര്‍ക്കും സമ്മാനങ്ങളുമായി. ആണ്‍മക്കളില്ലാത്ത വൈദ്യര്‍ക്കും അമ്മുക്കുട്ടിയമ്മക്കും അവരാണ് ആണ്‍മക്കള്‍. കൂടെ നന്ദഗോപനും അവരെ സ്വീകരിച്ചു. ശ്രീദേവിക്ക് ഒരു പെൺകുട്ടി കൂടെ ജനിച്ചതിനാല്‍ വീട്ടിലിപ്പോള്‍ കുഞ്ഞിക്കിളികള്‍ രണ്ടായി. നാട്ടിലിപ്പോള്‍ ഓണാഘോഷത്തിന് ഓണപ്പന്തലുയര്‍ന്നി രിക്കുന്നു.ഓണക്കളികളൊക്കെ അരങ്ങേറുന്നതവിടെയാണ്. പണക്കാരനെന്നോപാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ, ഉച്ഛനീചത്വങ്ങള്‍ കണക്കിലെടുക്കാതെ, ജാതിമത ചിന്തയില്ലാതെ കേരളത്തിന്റെ സ്വന്തം ആഘോഷമായി ‘ഓണം പൊലിച്ചു’. പിന്നണി ഗായികയായി നാടിന്റെ അഭിമാനമായി നന്ദിനി ആദരിക്കപ്പെട്ടു. നാട്ടുകാര്‍ക്കുവേണ്ടി പാടാന്‍ നന്ദിനി പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നു. അപ്പോഴാണ് പ്രശസ്ത എഴുത്തുകാരനും, പിന്നണിഗായകനുമായ ജോണി പാറക്കുന്നേലിന്റെ ആഗമനം! നാട്ടുകാര്‍ കൂട്ടമായി വന്ന് ‘നിലം തൊടാതെ’ അദ്ദേഹത്തെ ചുമലിലേറ്റിക്കൊണ്ടുപോയി. കതിനാവെടികള്‍ മുഴക്കി… ജനം ആര്‍ത്തിരമ്പി… നന്ദിനിപാടി!, ജോണ്‍സണ്‍ പാടി! പിന്നെ ഇരുവരും ചേര്‍ന്ന് പാടി! നാഷണല്‍ അവാര്‍ഡ് കിട്ടിയഗാനം ജനങ്ങളെല്ലാം ഏറ്റുപാടി. ആ വര്‍ഷത്തെ ഓണാഘോഷം മറ്റെല്ലാ ആഘോഷങ്ങളേയും മറികടന്നു. ദിനേശന്‍ കുറച്ചുകഴിഞ്ഞ് തിരിച്ചുപോയി. ജോണ്‍സണ്‍ അന്ന് പോയില്ല. രാത്രി വളരെ വൈകുന്നതുവരെ നാട്ടിലെ ചെറുപ്പക്കാരെല്ലാം ജോണ്‍സണെ ചുറ്റിവളഞ്ഞ് നിന്നു. ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞും, ഓട്ടോഗ്രാഫ് എഴുതിയും രാത്രിയുടെ യാമങ്ങള്‍ നീണ്ടു
പോയി. വൈദ്യഗൃഹത്തില്‍ അത്താഴം കഴിഞ്ഞ്, ഉറങ്ങാനൊരുക്കിയ ഗസ്റ്റ് റൂമില്‍ ജോണ്‍സണെ ആനയിച്ചുകൊണ്ടു പോയി നന്ദിനി. സംഗീതോപകരണങ്ങള്‍ അണി ഞ്ഞൊരുങ്ങിയിരുന്ന മുറിയില്‍, ജോണ്‍സന്റെ കയ്യില്‍ മറ്റൊരു വീണയായി മാറി നന്ദിനി.
‘രാത്രി വളരെയായി. വേഗം ഉറങ്ങിക്കോളൂ.’
നന്ദിനി ബെഡ് തട്ടിക്കുടഞ്ഞ് കൊടുത്തു. പക്ഷെ അവളെ ചേര്‍ത്തുപിടിച്ച് ബെഡിലേക്കയാൾ മറിഞ്ഞു. എത്ര ദിവസത്തെ മോഹം!! എത്രദിവസത്തെ ദാഹം!! പ്രണയം അവിടെ പ്രളയം തീര്‍ത്തു. ‘മതീട്ടോ…. ഞാന്‍ പോട്ടെ’, നന്ദിനി അനുവാദം വാങ്ങി മുറിവിട്ടു പോന്നു. കോണിപ്പടിയില്‍ അവളുടെ താളാത്മകമായ പാദങ്ങള്‍ അകന്നു പോകുന്നത് നോക്കി അയാള്‍ നിന്നു. മാനൃതയുടെ മുഖം മൂടിയണിഞ്ഞ്!
രാവിലെ ജോണ്‍സണ്‍ പോകുമ്പോള്‍ നന്ദിനി കൂടെ പോയി. രണ്ട് പടത്തിന്റെ ഡിസ്കഷനും ഗാനരചനയും ഗാനാലാപനവുമൊക്കെ ഈ വെക്കേഷനിലാണ് ചെയ്യേണ്ടത്. കൂടെ ദിനേശനും ഉണ്ടാകുമെന്ന് കരുതിയെങ്കിലും അയാള്‍ക്ക് വീട്ടിലെ പ്രശ്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറ്റാത്തസ്ഥിതിയായി.
നന്ദിനി കാറില്‍ മുന്നില്‍ത്തന്നെ കയറി ഡോറിനോട് ചേര്‍ന്നിരുന്നു. ദൂരം കുറെ എത്തിയപ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു ‘ഇനി ഇങ്ങോട്ട് അടുത്തിരുന്നോ.’
‘നമ്മളെ എല്ലാവര്‍ക്കും അറിയുമിപ്പോള്‍. വേഗം വീടെത്താന്‍ നോക്കാം. വെറുതെ പേര്‍ നാറ്റിക്കേണ്ടാ.’
‘എന്നാലും പാട്ട് പാടാലോ…. നന്ദുപാട്.’ ‘ആയിരംകണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ
മലര്‍തേന്‍ കിളി…’
‘തേന്‍ കിളിയ്ക്ക് അടുത്തൊന്ന് ചേര്‍ന്നിരുന്നൂടെ’ ജോണ്‍സണ്‍ ചോദിച്ചു, ‘ആരും കാണില്ല. ഞാന്‍ സ്പീഡൊന്ന് കൂട്ടാം.’
‘വേണ്ട ജോണ്‍സേട്ടാ… അപകടമുണ്ടാക്കേണ്ട… നേരെ വീട്ടില്‍ പോകാം… നാളെയ്ക്കൊരു വാര്‍ത്തയുണ്ടാക്കേണ്ട.’
‘ശരി.’ ജോണ്‍സണ്‍ കാറെടുത്തു വീട്ടിനടുത്തുള്ള വിജനമായ പാറക്കെട്ടിലേക്ക് വണ്ടി ഓടി.
‘നന്ദിനി ഓര്‍ക്കുന്നോ? പണ്ടൊരിക്കല്‍ നമ്മളിവിടെ വന്നിട്ടുണ്ട്. അന്ന് ഈയാളി
വിടെ എന്റെ മടിയിലുറങ്ങിക്കിടന്നു.’
‘ഞാനോര്‍ക്കുന്നു. എനിക്കിഷ്ടപ്പെട്ടതാ. ഇനി ഒരിക്കല്‍ വരണമെന്നു പറഞ്ഞിട്ട് ഇന്നാവരുന്നത് ‘.
‘അതെ…….. കുറച്ചുനേരം നമുക്കിവിടെ ഇരിക്കാം. വല്ലവള്ളക്കാരും വരാതിരു
ന്നാല്‍ മതി.
പാറപ്പുറത്ത് ജോണ്‍സന്റെ മടിയില്‍ തലവച്ച് നന്ദിനി കിടന്നു. ജോണ്‍സണ്‍ അവളെ മെല്ലെ തഴുകിക്കൊണ്ടിരുന്നു.
‘കാറില്‍ അമ്മ എന്തൊക്കെയോ വച്ചിട്ടുണ്ട്. എനിക്ക് വിശക്കുന്നു.’ നന്ദിനി പറഞ്ഞു.
പഴവും, കാവറുത്തതും ഒക്കെ എടുത്ത് കൊണ്ടു വന്ന് രണ്ടു പേരും കഴിച്ചു. ‘എന്തൊരുയോഗം!! ഒളിച്ച് കഴിയാനാ വിധി!’ നന്ദിനി പറഞ്ഞു.
‘അതൊക്കെ തീരാറാവുന്നു. നന്ദിനിയുടെ പഠിപ്പ് കഴിഞ്ഞ് ജോലിയായാല്‍ പിന്നെ താമസം വരുത്തരുത്!’
‘എനിക്ക് ഓര്‍ക്കുമ്പോഴേ പേടിയാണ്. അച്ഛനെപ്പറ്റിയാണ് പേടി.’
‘അതൊന്നും നോക്കിയാല്‍ ഇനി പറ്റില്ല നന്ദു. ഇനിയും പേടിച്ചാലോ?’
നന്ദിനി ഒന്നും പറഞ്ഞില്ല. നാരായണിയുടെ കാര്യവും അവളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.
‘എനിക്കെന്തെന്നില്ലാത്ത കുറ്റബോധം,’ നന്ദിനി വേദനയോടെ പറഞ്ഞു.
‘എന്തിന്? ‘
‘നാരായണിയുടെ കാര്യത്തില്‍ അവള്‍ ദിനേശേട്ടനെ സ്വീകരിക്കാന്‍ തയ്യാറായിരു ന്നാല്‍ നന്നായിരുന്നു.’
‘അവള്‍ ഒരു ബുദ്ധിമതിയായ പെണ്‍കുട്ടിയാണ്. അവളുടെ മനസ്സ് കാണാനെളുപ്പമല്ല.’ജോണ്‍സണ്‍ അവളെ ആശ്വസിപ്പിച്ചു.
അകലെനിന്ന് ഒരുവള്ളം തുഴഞ്ഞ് വരുന്നുണ്ടായിരുന്നു. നിര്‍ബാധം തടാകത്തില്‍ നീന്തിക്കൊണ്ടിരുന്ന രണ്ട് അരയന്നങ്ങള്‍ പേടിയോടെ പറന്നുപോയി. കരവരെ തുഴഞ്ഞുവന്ന തുഴക്കാരന്‍ എന്തോ ഓര്‍ത്ത് വഴിതിരിച്ചുപോയി.
ജോണ്‍സണ്‍ ഉറക്കെപാടി.
‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം
അന്ന് നമ്മള്‍ തുഴഞ്ഞില്ലെ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍ വെള്ളം’
‘കുറെകാലം കഴിഞ്ഞ് പാടാം’ നന്ദു പറഞ്ഞു.
‘ഇനി എന്ന്? വായിലെ പല്ലൊക്കെ പോയിട്ടോ’
‘ഉം…. അങ്ങിനെയെങ്കിലങ്ങനെ’ നന്ദിനി പറഞ്ഞു.
തീരത്ത് എറിഞ്ഞിട്ട കാവറുത്തതും മുറുക്കുമൊക്കെ ആര്‍ക്കും വേണ്ടാതെ കിടന്നു.
‘നമുക്ക്‌പോകാം… ഇരുട്ടുന്നു.’
About The Author
No related posts.