LIMA WORLD LIBRARY

കൃഷ്ണഗീതം – (ആർവിപുരം സെബാസ്റ്റ്യൻ)

മായാമാധവസന്നിധിയിൽ, മാനസമണയുംവേളകളിൽ മാഞ്ഞിടാത്തൊരു സ്വപ്നംപോലെ കണ്ണാ, നിൻരൂപം! എന്നും, എന്നിൽ നിൻരൂപം! (മായാമാധവ…) എന്നെ മറന്നെന്നു,ന്നുള്ളിൽ തോന്നും നിൻപല ലീലകളാൽ, (എന്നെ…) മിഴി നനയുമ്പോൾ, മനമുരുകുമ്പോൾ, നീ ദർശനമേകും കണ്ണാ! എല്ലാം ശുഭകരമാക്കും (മിഴി…) (മായാമാധവ…) ജീവിതവഴികൾതോറും കണ്ണാ! നീ നിഴലായുണ്ട്. (ജീവിതവഴി…) ഞാനറിയാനായ് വൈകി,യതെല്ലാം നീ കൃപയോടെ മറന്നു, കണ്ണാ! എന്നെയെന്നും കാത്തൂ! (ഞാനറിയാ…) (മായാമാധവ…)

മണ്ണിന്റെ മക്കൾ – (ഗോപൻഅമ്പാട്ട്)

മിന്നുന്നതെല്ലാം പൊന്നല്ല , യെന്നുണ്ണിയോടിന്നാരു ചൊല്ലി….? കാണുവാന്‍ വയ്യ ഉണ്ണിക്കച്ഛന്‍റെ നെഞ്ചകം പൊള്ളുമീ  കണ്ണുനീര്‍ത്തുള്ളികള്‍ കരയുകയാണച്ഛനും കൂട്ടരും പൊന്നു വിളയും കിനാക്കളെല്ലാം മണ്ണടിഞ്ഞല്ലോ പാഴ്മരുഭൂമിയിൽ വിത്തുവിതച്ചാല്‍ നിറയില്ല അരവയര്‍…. മണ്ണിലും വിണ്ണിലും തൂവേര്‍പ്പു തൂകിയാല്‍ കിട്ടില്ല കര്‍ഷകനൊരു തുട്ടു പോലും….ഒരു തരി പ്പൊന്നിന്‍റെ താലി വാങ്ങാന്‍….. മണ്ണുരുകുന്നൊരീ വേനല്‍ക്കയങ്ങളില്‍ നെഞ്ചുരുകുമീ കര്‍ഷകന്‍ എരിഞ്ഞടങ്ങുന്ന വേനൽക്കിനാവുകൾ വേണ്ട …..ഞങ്ങള്‍ക്കീ മണ്ണിന്‍റെ മുത്തുകള്‍ ആറടിമണ്ണില്‍ ഒടുങ്ങട്ടെ…പൊലിയട്ടെ ഞങ്ങള്‍….. ഒരു കയര്‍ത്തുമ്പില്‍ തൂങ്ങുന്ന മോഹങ്ങള്‍ കരിനിഴല്‍ വീശുമീ ജീവിതപ്പാതകള്‍… മണ്ണു നിങ്ങളെടുത്തോളൂ […]

ഗതാഗതനിയമലംഘനത്തിന് പിഴ അടക്കാത്തവർക്ക് ഡിസംബർ 1 മുതൽ പുക സർട്ടിഫിക്കറ്റ് നൽകില്ല

തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിന് പിഴ അടക്കാത്തവർക്ക് ഡിസംബർ 1 മുതൽ പുക സർട്ടിഫിക്കറ്റ് നൽകില്ല. മോട്ടോർവാഹവവകുപ്പാണ് കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സർക്കാർ അംഗീകരിച്ചിട്ടള്ള പുക പരിശോധന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റിനായി എത്തുമ്പോൾ പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. ഗതാഗത നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രം പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നാണ് റോഡ് […]

Diwali 2023: അമേരിക്കയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിൽ ആദ്യമായി ദീപാവലി ആഘോഷം

ന്യൂയോർക്ക്: ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാ​ഗമായി നൂറുകണക്കിന് നർത്തകർ ഇവിടെ ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും പ്രദർശിപ്പിച്ചു. ജാഷ്‌ൻ പ്രൊഡക്ഷൻസാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള 400-ലധികം നർത്തകർ ഡിസ്നി സ്പ്രിംഗ്സ്, ഡിസ്നി അനിമൽ കിംഗ്ഡം തീം പാർക്ക് എന്നിവിടങ്ങളിൽ നൃത്ത പ്രകടനങ്ങൾ കാഴ്ച വച്ചു. ജാഷ്ൻ പ്രൊഡക്ഷൻസിന്റെ സ്ഥാപകയായ ജിനി ബെറിയുടെ നേതൃത്വത്തിലാണ് ഡാൻസ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടിയായിരുന്നു. […]

ചിക്കന്‍ നഗ്ഗറ്റ്സിൽ ലോഹക്കഷണം; 13,000 കിലോ നഗ്ഗറ്റ്സ് യുഎസ് കമ്പനി തിരികെ വിളിച്ചു

ലോഹക്കഷ്ണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 13,608 കിലോ ചിക്കന്‍ നഗ്ഗറ്റ്സ് തിരികെ വിളിച്ച് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈസണ്‍ ഫുഡ്‌സ്. ഫ്രോസണ്‍ ചെയ്ത, പൂര്‍ണമായും വേവിച്ച 30000 പൗണ്ട് ചിക്കന്‍ ഫണ്‍ നഗ്ഗറ്റ്സ് ടൈസണ്‍ ബ്രാന്‍ഡ് സ്വമേധയാ തിരിച്ചുവിളിക്കുന്നതായി നവംബര്‍ നാലിന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ടൈസണ്‍ ബ്രാന്‍ഡിന്റെ 29 ഔണ്‍സിന്റെ ചെറുകിട കച്ചവടക്കാര്‍ക്ക് വിറ്റ പായ്ക്കറ്റുകളാണ് തിരികെ വിളിക്കുന്നതെന്നും ബ്രാന്‍ഡ് പുറത്തിറക്കുന്ന മറ്റ് ഉത്പന്നങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും കമ്പനി അറിയിച്ചു. 2024 സെപ്റ്റംബര്‍ നാല് വരെ ഉപയോഗിക്കാന്‍ […]

മനസ്സില്‍ നോവുണ്ടാക്കുന്ന മാനസിക പീഡനങ്ങള്‍ – ( അഡ്വ . ചാർളി പോൾ )

ചിറ്റാരിക്കാല്‍ കോട്ടമല എം.ജി.എം.എ.യു.പി.സ്ക്കൂളിലെ പ്രഥമാധ്യാപിക കഴിഞ്ഞ ഒക്ടോബര്‍ 19ന് സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. നീട്ടി വളര്‍ത്തിയ മുടി മുറിക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനാല്‍ പ്രഥമാധ്യാപിക നേരിട്ട് മുടി മുറിക്കുകയായിരുന്നു. ബാലാവകാശ നിയമം, പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധനനിയമം എന്നിവ പ്രകാരം പ്രഥമാധ്യാപികയുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മുടി മുറിച്ചതിനെത്തുടര്‍ന്ന്  വിദ്യാര്‍ത്ഥി പിന്നീട് സ്ക്കൂളില്‍ പോയിരുന്നില്ല. മുന്‍കാലങ്ങളില്‍ സ്ക്കൂള്‍ അസംബ്ലികളില്‍ ഇപ്രകാരം പലവിധ ശിക്ഷാവിധികള്‍ നടപ്പിലാക്കിയിരുന്നു. ഇത്തരം […]

സുരേഷ് ഗോപിക്കു നേരെയുള്ള വേട്ടയാടൽ നിർഭാഗ്യകരം: സതീഷ് കളത്തിൽ

മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, സുരേഷ് ഗോപിക്കു വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും അതു മനപ്പൂർവ്വമല്ലെന്നു മനസിലാക്കാൻ കൂട്ടാക്കാതെ, ‘പോസ്റ്റ് മോഡേൺ ബ്രെയിൻ’ ഉണ്ടെന്ന് ഊറ്റംകൊള്ളുന്ന ഒരു സമൂഹത്തിൽനിന്നും ഇത്രമാത്രം അധഃപതിച്ച ഒരു ‘വേട്ടയാടൽ സംഭവം’ ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നു കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ തൻറെ ഫേസ് ബുക്ക് പേജിൽ കുറിച്ചു. ലിംഗസമത്വം കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും, പുരുഷൻറെ കേവലമായ സ്പർശത്തെയോ നോട്ടത്തെയോ സ്ത്രീകൾ ഭയപ്പെടുന്നുവെങ്കിൽ, സ്ത്രീകളിനിയും പല കാലം പുരുഷാധിപത്യത്തിൻറെ അടിമകളായിതന്നെ തുടരേണ്ടി വരും. ‘മാഷ്’ […]

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 44

നിളിനിയുടെ വിവാഹം പിന്നേയും നീണ്ടുപോയി. അവള് ശരിക്കും അസ്വസ്ഥയായിരുന്നു, അവസാനം ആ സുദിനം വന്നു, ജോണ്‌സേട്ടനും ദിനേശേട്ടനും നന്ദിനിയുമെല്ലാം ക്ഷണിതാക്കളായിരുന്നു. ‘ഞാന് വരുന്നുണ്ട്.’ ജോണ്‌സണ് നന്ദിനിക്ക് ഫോണ് ചെയ്ത് പറഞ്ഞു ‘എന്റെ പെണ്ണിനെ എന്റെ കയ്യില് കൊണ്ടന്ന് തന്നത് നളിനിയാണ്.’ ‘അന്നെന്തേ അവളെ പ്രേമിക്കാഞ്ഞേ?’ നന്ദിനി ചോദിച്ചു. ‘അതെങ്ങനെ? എന്റെ മടിയില് തളര്ന്നുകിടന്ന പൈങ്കിളിയുടെ മുഖം ഞാന് നോക്കിയില്ലായിരുന്നു. ആ നെഞ്ചില് ചൂട് നല്കാന് കൈകള് കൂട്ടിത്തിരുമ്മിയിട്ടും ചൂട് പോരായിരുന്നു. പിന്നെ ഞാന് എന്റെ നെഞ്ചില് ചേര്ത്തുപിടിച്ച് […]