LIMA WORLD LIBRARY

കൃഷ്ണഗീതം – (ആർവിപുരം സെബാസ്റ്റ്യൻ)

മായാമാധവസന്നിധിയിൽ,
മാനസമണയുംവേളകളിൽ
മാഞ്ഞിടാത്തൊരു സ്വപ്നംപോലെ
കണ്ണാ, നിൻരൂപം! എന്നും,
എന്നിൽ നിൻരൂപം!
(മായാമാധവ…)
എന്നെ മറന്നെന്നു,ന്നുള്ളിൽ തോന്നും
നിൻപല ലീലകളാൽ,
(എന്നെ…)
മിഴി നനയുമ്പോൾ,
മനമുരുകുമ്പോൾ,
നീ ദർശനമേകും കണ്ണാ!
എല്ലാം ശുഭകരമാക്കും
(മിഴി…)
(മായാമാധവ…)
ജീവിതവഴികൾതോറും കണ്ണാ!
നീ നിഴലായുണ്ട്.
(ജീവിതവഴി…)
ഞാനറിയാനായ്
വൈകി,യതെല്ലാം
നീ കൃപയോടെ മറന്നു, കണ്ണാ!
എന്നെയെന്നും കാത്തൂ!
(ഞാനറിയാ…)
(മായാമാധവ…)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px