മിന്നുന്നതെല്ലാം പൊന്നല്ല ,
യെന്നുണ്ണിയോടിന്നാരു ചൊല്ലി….?
കാണുവാന്‍ വയ്യ ഉണ്ണിക്കച്ഛന്‍റെ നെഞ്ചകം പൊള്ളുമീ
കണ്ണുനീര്‍ത്തുള്ളികള്‍
കരയുകയാണച്ഛനും കൂട്ടരും
പൊന്നു വിളയും കിനാക്കളെല്ലാം മണ്ണടിഞ്ഞല്ലോ പാഴ്മരുഭൂമിയിൽ
വിത്തുവിതച്ചാല്‍ നിറയില്ല അരവയര്‍….
മണ്ണിലും വിണ്ണിലും തൂവേര്‍പ്പു
തൂകിയാല്‍ കിട്ടില്ല കര്‍ഷകനൊരു തുട്ടു പോലും….ഒരു തരി പ്പൊന്നിന്‍റെ താലി വാങ്ങാന്‍…..
മണ്ണുരുകുന്നൊരീ വേനല്‍ക്കയങ്ങളില്‍
നെഞ്ചുരുകുമീ കര്‍ഷകന്‍ എരിഞ്ഞടങ്ങുന്ന വേനൽക്കിനാവുകൾ
വേണ്ട …..ഞങ്ങള്‍ക്കീ മണ്ണിന്‍റെ മുത്തുകള്‍
ആറടിമണ്ണില്‍ ഒടുങ്ങട്ടെ…പൊലിയട്ടെ ഞങ്ങള്‍…..
ഒരു കയര്‍ത്തുമ്പില്‍ തൂങ്ങുന്ന മോഹങ്ങള്‍
കരിനിഴല്‍ വീശുമീ ജീവിതപ്പാതകള്‍…
മണ്ണു നിങ്ങളെടുത്തോളൂ ധൂർത്തരേ….
മണ്ണിലൊടുങ്ങട്ടെ
ഞങ്ങൾ ….
ഈ മണ്ണിന്റെ മക്കളാം പാഴ്നിഴൽ സ്വപ്നങ്ങൾ….











