പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 44

Facebook
Twitter
WhatsApp
Email

നിളിനിയുടെ വിവാഹം പിന്നേയും നീണ്ടുപോയി. അവള് ശരിക്കും അസ്വസ്ഥയായിരുന്നു, അവസാനം ആ സുദിനം വന്നു, ജോണ്‌സേട്ടനും ദിനേശേട്ടനും നന്ദിനിയുമെല്ലാം ക്ഷണിതാക്കളായിരുന്നു.

‘ഞാന് വരുന്നുണ്ട്.’ ജോണ്‌സണ് നന്ദിനിക്ക് ഫോണ് ചെയ്ത് പറഞ്ഞു

‘എന്റെ പെണ്ണിനെ എന്റെ കയ്യില് കൊണ്ടന്ന് തന്നത് നളിനിയാണ്.’

‘അന്നെന്തേ അവളെ പ്രേമിക്കാഞ്ഞേ?’ നന്ദിനി ചോദിച്ചു.

‘അതെങ്ങനെ? എന്റെ മടിയില് തളര്ന്നുകിടന്ന പൈങ്കിളിയുടെ മുഖം ഞാന്

നോക്കിയില്ലായിരുന്നു. ആ നെഞ്ചില് ചൂട് നല്കാന് കൈകള് കൂട്ടിത്തിരുമ്മിയിട്ടും ചൂട് പോരായിരുന്നു. പിന്നെ ഞാന് എന്റെ നെഞ്ചില് ചേര്ത്തുപിടിച്ച് വായിലൂതി

ഫസ്റ്റ് എയ്ഡ് തരുമ്പോള് ആ തളര്ന്ന ഹൃദയം എന്റെ ഹൃദയമറിഞ്ഞ് കൂടെ മിടിക്കുന്നുണ്ടായിരുന്നു.’

‘അപ്പൊ ഇനിയും ഫസ്റ്റ് എയ്ഡ് കൊടുക്കുന്ന ഹൃദയമൊക്കെ മിടിച്ചാലോ?’

‘ഏയ്! കളിപറയാതെ ഞാന് സീരിയസ്സാ’

‘രാവിലെയല്ലെ തളര്ന്നുറങ്ങുന്ന കുഞ്ഞിക്കിളി ഒരു പഞ്ചവര്ണ്ണപൈങ്കിളിപ്പെണ്ണാണെന്ന് ഞാന് മനസ്സിലാക്കിയത് അപ്പോള് എന്റെ ഹൃദയം പറഞ്ഞു ‘നീ തേടുന്നതി താ നിന്റെ മുന്നില്’ എന്ന്’.നന്ദിനി ഒന്നും മിണ്ടാതെ നിന്നു. ആ ദിനം അവളുടെ മനസ്സിലൂടെ കടന്നുപോയി. ആദ്യമായി ഒരു പുരുഷനില് താന് ആകൃഷ്ടയായ നിമിഷം! തളര്ന്ന മിഴികളില് ഞാന് കണ്ട പുരുഷന് ദേഹം മുഴുവന് ആ ശരീരത്തിന്റെ ചൂടും നിറഞ്ഞുനിന്നു. ആദ്യമായി ആ കരങ്ങളില് ഒരു ഒടിഞ്ഞ നെയ്യാമ്പല് പൂപോലെ തളര്ന്നു കിടന്നതോര്ത്തപ്പോള് അന്ന് കുളിരുകോരി. കരുത്തനായൊരു പങ്കാളിയെ ആദ്യ ദര്ശനത്തില് കാണാനായി.

‘എന്നാ…… മിണ്ടാത്തെ?’ജോണ്‌സന്റെ ശബ്ദം.

‘ഒന്നൂല്യ….. ഞാനോര്ക്കുകയായിരുന്നു.’ ‘എന്ത്? അന്നത്തെ കൂടിക്കാഴ്ചയോ?’

‘ഉം…’

‘അന്ന്’ ജോണ്‌സണ് ഒന്ന് നിര്ത്തി പിന്നെ പാടി

‘തണ്ടൊടിഞ്ഞ താമരഞാന് കൊണ്ടുവന്നപ്പൊ

പെണ്ണുനിന്കവിളില് കണ്ടു മറ്റൊരു താമരത്താര്

കാട് പൂത്തല്ലോ ഞാവല്കാ പഴുത്തല്ലോ

ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്

അന്ന് മൂളിപ്പാട്ട് പാടിത്തന്ന പനം തത്തമ്മേ

എന്റെ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാത്തു?’

ഗാനം നീണ്ടുപോയി.

‘എവിടെയാ ഇപ്പൊ?’

‘ഓഫീസിലാ…. എന്റെ ടൈപ്പിസ്റ്റ് കേട്ട് ചിരിക്കുന്നു.’

‘പെണ്ണോ… ആണോ?’

‘ഒരു പൈങ്കിളിതന്നെ… പക്ഷെ രണ്ടുമക്കളുടെ അമ്മയാ.’

‘നിര്ത്ത്. നിര്ത്ത്….. നാണമില്ലല്ലൊ.’

‘അവര്ക്കറിയാം നിന്നെ.. നന്ദൂനെ അറിയാത്തവരാരാ കേരളത്തില്?’

‘വേണ്ടാട്ടൊ….. പത്രക്കാര് കണ്ണും തുറന്നിരിക്ക്യാ…. ഒരുമ്മതരാം.’

‘അപ്പൊ തിരിച്ചു തരണോ തരാന് പറ്റാത്ത കടം!’

‘വേണ്ട വേണ്ട’ നന്ദിനി പെട്ടെന്ന് പറഞ്ഞു ഫോണ് വച്ചു.

നളിനി വിവാഹവേഷത്തില് അതിസുന്ദരിയായിരുന്നു.

ദിനേശനെ നോക്കി അവള് ചോദിച്ചു

‘ഇനി എന്നാ നിങ്ങളെ ഇങ്ങനെ കാണുക?’

ദിനേശന് ചിരിച്ചു ജോണ്‌സണും ചിരിച്ചു.

‘സാറിനെന്താ കല്ല്യാണമൊന്നും വേണ്ടേ? തടസ്സമൊന്നുമില്ലല്ലൊ?’

‘ഏയ്… പെണ്ണ് കിട്ടീല്യ.. അതാ.’

‘ബുക്ക്ഡ് ആണെന്ന് ഇവള് പറഞ്ഞതോ?’ ‘ബുക്ക്ഡ് ആണ് അതാ കഷ്ടം!’ കല്ല്യാണപ്പെണ്ണിനെ അന്വേഷിച്ച് ഒരു കൂട്ടം ആളുകള് വന്നു.

‘ രക്ഷപ്പെട്ടു ‘ജോണ്‌സണ് നന്ദിനിയെ നോക്കി കണ്ണിറുക്കി.

‘ഞാനിപ്പൊ ഒരു അപരനാണ് എല്ലായിടത്തും. ‘

ദിനേശന് പറഞ്ഞു. എല്ലാവരും ഉറക്കെ ചിരിച്ചു.

വന്നവര് കൂട്ടമായി വന്ന് നന്ദിനിയേയും ജോണ്‌സണേയും വളഞ്ഞു. ‘രക്ഷപ്പെടണമെല്ലൊ’ ജോണ്‌സണ് ചുറ്റും നോക്കി.

‘ഞങ്ങളെ കണ്ടിട്ട് ഓടാന് പറ്റില്ല. ഞങ്ങളുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം.’ അവരുടെയൊക്കെ നിര്ബ്ബന്ധത്തിന് വഴങ്ങിക്കൊടുത്തു.

അവിടെ അധികം തങ്ങാതെ കാറില് വന്നുകയറി. വഴിയില് പുതിയ സിനിമ കളി ക്കുന്ന തിയേറ്ററില് കയറി സിനിമ കണ്ടു. നന്ദിനിയും ജോണ്‌സണും പാടിയ പാട്ടുകള് ജനങ്ങളുടെ കയ്യടി നേടി കസറുന്നുണ്ടായിരുന്നു. പടം തുടങ്ങിയശേഷം കയറിയതിനാല് അധികമാര്ക്കും മനസ്സിലായില്ല. തീരുന്നതിനുമുമ്പ് പുറത്തു കടന്നു. പക്ഷെ അടുത്ത പടത്തിന്റെ ക്യൂവില് ചലനമുണ്ടായി. വളരെ പ്രയാസപ്പെട്ട് കാറില് കയറി രക്ഷപ്പെട്ടു.

ദിനേശന് ബാംഗ്ലൂരില് എം. ബി. എയ്ക്ക് ചേര്ന്നു. നന്ദിനിയുടെ റിസള്ട്ടും വന്നു. എം. എസ്. സി. ഫസ്റ്റ് റാങ്ക് കാരിയായി. ജോബിയും തങ്കമണിയും എഞ്ചിനീയറി ങ്ങിന് പഠിക്കുന്നു. നാരായണി ടീച്ചര് സ്‌കൂളില് നല്ലൊരു ടീച്ചറെന്ന പേര് നേടിക്ക ഴിഞ്ഞു. ജോണ്‌സണ് നന്ദിനിക്ക് ജോലിക്കുവേണ്ടി ശ്രമിച്ച് തിരുവനന്തപുരത്തുനിന്ന്

തിരിച്ചുവന്നതേയുള്ളു.

‘പോയകാര്യം ശരിയായി.’

വൈകുന്നേരം നന്ദിനിയെ വിളിച്ചു പറഞ്ഞു. ‘അടുത്ത പഠനവര്ഷം കോളേജ് ലക്ചര് പോസ്റ്റിലിരിക്കാം.’

‘താങ്കയൂ…… ജോണ്‌സേട്ടാ’

‘ഈയാള് കഷ്ടപ്പെട്ടിട്ടല്ലെ?…. ഇനി നമ്മുടെ കാര്യം’

‘ധൃതിവെക്കാതെ, ഒക്കെ ശരിയാവും…’ ‘ഇപ്പൊ ധൃതിയൊക്കെ പോയി… ത്രില്ലില്ലാതായി!’

‘അതെന്താ? മടുത്തുവോ?’

‘മടുത്തില്ല…. ഇതൊരു പരിചയമായി… ചൂടൊക്കെ കുറയുന്നോന്നൊരു പേടി.’

‘വേണ്ടാട്ടൊ ഞാന് ഒരുങ്ങിക്കൊണ്ടിരിക്ക്യാ.’

നന്ദിനി വീട്ടില് നിന്നാണ് വിളിച്ചത്. പരീക്ഷയൊക്കെ കഴിഞ്ഞതിന്റെ ആശ്വാസമുണ്ടായിരുന്നു. ഇനി ഹോസ്റ്റലിലെ ജീവിതം തീര്ന്നല്ലൊ. എന്നതാണ് സമാധാനം. പോരുമ്പോള് വെറോനിക്കാമ്മക്ക് വലിയ ദുഃഖമായിരുന്നു. എന്നാലും കുഞ്ഞ് വന്ന പോലെയല്ലല്ലൊ ഇപ്പോള്.

അവര് പറഞ്ഞു ‘ഇനി കല്ല്യാണമൊക്കെ കഴിച്ചിട്ട് ഇവിടെ വരണം’അവര് വാത്സ ല്യത്തോടെ പറഞ്ഞു.

‘ഇത്ര സ്വഭാവഗുണമുള്ള ഒരു കുട്ടിയെ ഞാനെന്റെ ജീവിതത്തില് വേറെ കണ്ടി

ട്ടില്ല’വാര്ഡന് പറഞ്ഞു.

കൂടെ പഠിച്ചവരും പഠിപ്പിച്ചവരും ഒക്കെ ഒരേപോലെ അവളെ പുകഴ്ത്തി. കോളേ

ജിന്റെ യശസ്സ് തന്നെ വാനോളം പുകഴ്ത്തി ആളുകള്, നന്ദിനിയുടെ സാന്നിദ്ധ്യത്തില്. യാത്രയിലുടനീളം നന്ദിനി ഇക്കാര്യങ്ങളൊക്കെ ഓര്ത്താണിരുന്നിരുന്നത്. വീട്ടില് വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് മുറിയില്ക്കയറിക്കിടന്ന് ഒന്നുറങ്ങാമെന്നുവച്ചു. കൊണ്ടു വന്നതൊക്കെ പിന്നെ അടുക്കിവെക്കാം. നാരായണി മുറിയൊക്കെ നല്ല ചിട്ടയോടെ ഒരുക്കിവച്ചിരുന്നു. ടേപ്പ് റെക്കോര്ഡറില് നന്ദിനിയും ജോണ്‌സണും കൂടെപ്പാടിയ പുതിയ ഡ്യുവെറ്റ് ഗാനം മുറിയില് ചെറിയ ശബ്ദത്തില് കേള്ക്കുന്നുണ്ടായിരുന്നു.

നന്നായുറങ്ങിയാണെഴുന്നേറ്റത്. നേരം ഇരുട്ട് വീണിരുന്നു. അമ്മുക്കുട്ടിയമ്മ ചായ യുമായി വന്ന് വിളിച്ചുണര്ത്തുകയായിരുന്നു. അടുക്കളയുടെ തിണ്ണയിലിരുന്ന് ശ്രീദേവി പാടത്തു നിന്ന് അടര്ത്തിയ പടവലങ്ങള് തരം തിരിക്കുന്നു.

‘നാരായണി വന്നില്ലെ?’ശ്രീദേവിയുടെ അടുത്ത് ചേര്ന്നിരുന്ന് പടവലങ്ങ അടു ക്കിവയ്ക്കുമ്പോള് നന്ദിനി ചോദിച്ചു.

‘അവളിപ്പൊ വൈകിയാ വരാറ്, കുട്ടികള്ക്ക് പ്രത്യേകം സ്‌പെഷ്യല് ക്ലാസ്സൊക്കെ എടുക്കും അവള് , പിന്നെ ഡാന്‌സും പാട്ടുമൊക്കെ പഠിപ്പിക്കുകയും ചെയ്യും.’ ശ്രീദേവി പറഞ്ഞുകൊണ്ട് അമ്മയെ വിളിച്ചു.

‘ഇത്രയ്ക്ക് വൈകാറില്ല… ഈകുട്ടി…’ ശ്രീദേവിയും അമ്മുക്കുട്ടിയമ്മയും പരിഭ്ര

മിച്ചു.

‘ഹരീ’ അമ്മുക്കുട്ടിയമ്മ നീട്ടി വിളിച്ചു… വീട്ടിലെ പണിക്ക് നില്ക്കുന്ന ചെക്ക

നാണ്. അവന് ഓടിവന്നു.

‘നീ സ്‌കൂളീപോയി നാരായണ്യേ വിളിച്ചിട്ടുവാ…. ഇരുട്ടീരിക്കണു.’

‘ശരിയമ്മെ’അവന് ഓടിപ്പോയി.

കുറെ കഴിഞ്ഞ് അവന് ഓടിവന്നു ‘സ്‌കൂളില് ആരുംല്യ…. അടച്ചിട്ടിരിക്കുന്നു.. ടീച്ചറ് ഇനീം വന്നില്ലെ?’

അവന് ചോദിച്ചു വീട്ടിലാകെ വെപ്രാളമായി.

‘രാവിലെ അവളൊന്നും പറഞ്ഞില്ലല്ലൊ. കൂട്ടുകാരുടെ വീട്ടിലൊന്നും പോകുമെന്ന് പറഞ്ഞില്ല’ശ്രീദേവി പറഞ്ഞു.

‘പിന്നെവിടെപ്പോയി? ഫോണും ചെയ്തില്ലല്ലൊ?’ ആകെ പരിഭ്രമം ശബ്ദങ്ങളില് നിറഞ്ഞുനിന്നു.

‘സാരല്യമ്മെ, അവളുടെ കൂടെയുള്ള ടീച്ചേഴസിന്റെ നമ്പറുണ്ടോ?’

നന്ദിനി ചോദിച്ചു.

‘ഹെഡ്മാസ്റ്ററുടെ നമ്പറുണ്ട്’ അമ്മുക്കുട്ടിയമ്മ അത് എടുത്തുകൊടുത്തു. നന്ദിനി ഹെഡ്മാസ്റ്ററെ വിളിച്ചു.

‘നാരായണി ടീച്ചര് ഇന്ന് ലീവായിരുന്നല്ലൊ…. എന്താ വിശേഷിച്ച്?’

‘ലീവോ… വീട്ടില് നിന്ന് രാവിലെ പോയല്ലൊ… ഇത്വരെ തിരിച്ചു വന്നതുമില്ല… വെക്കട്ടെ… പിന്നെവിളിക്കാം’

നന്ദിനിയുടെ ഉള്ളില് ആദ്യത്തെ ഇടിവെട്ടി. ലീവെടുത്തിട്ട് വീട്ടില് പറയാതെ ഇവളെവിടെ പോകാന്?

‘അവള് ഉച്ചയ്ക്ക് വന്നില്ലേ ഉണ്ണാന്?’നന്ദിനി ചോദിച്ചു.

‘ഉച്ചവെയില് കൊള്ളാന് വയ്യാഞ്ഞിട്ട് ചോറ് കൊണ്ടോവാ…. ഇന്നും കൊണ്ടോയി ‘

ശ്രീദേവി പറഞ്ഞു.

നിനച്ചിരിക്കാതെ മാനമിരുണ്ടു. നല്ല വേനലില് ഇടിവെട്ടി ഒരു മഴ തകര്ത്തുപെയ്തു.അതോടെ കറണ്ടും, ഫോണും ഒക്കെ പോയി. ആകെ കൂരിരുട്ട് നിറഞ്ഞു. മുറികളിൽ ചിമ്മിനിവിളക്ക് മുനിഞ്ഞു കത്തി. നാരായണി വന്നില്ലെന്ന് അറിഞ്ഞ് വൈദ്യരും ബാലഗോപനും, വിശ്വസ്തരായ പണിക്കാരും പരക്കം പാഞ്ഞു. അമ്മുക്കുട്ടിയമ്മ തളര്ന്നു കിടന്നു. ഫോണ്ചത്തുകിടക്കുന്നു. നന്ദിനി വെപ്രാളം ഉള്ളിലൊതുക്കി. ഉറങ്ങും മുമ്പു ഉണ്ണിക്കുട്ടന് പറഞ്ഞത് കേട്ട് ശ്രീദേവി ഞെട്ടി. രാവിലെ സ്‌കൂളില് പോകുമ്പൊ കെട്ടിപ്പിടിച്ച് സാധാരണപോലെ ഉമ്മവച്ചിട്ട് പറഞ്ഞു ‘ചെറ്യേമ്മേ മറക്കരുതെന്ന്.’അവൻ കൊഞ്ചിപ്പറഞ്ഞു……..

………’ഞാന് പറഞ്ഞു മറക്കില്ലെന്ന്’

പിള്ളവായില് കളുളമില്ല. ഒരിക്കലുമില്ലാത്ത കാര്യങ്ങള്‌നന്ദിനി അവളുടെ മുറിയില് പരതി. ഒന്നും അവള്‌കൊണ്ടു പോയിട്ടില്ല. ആഭരണങ്ങളൊക്കെ യഥാസ്ഥാന ത്തിരിക്കുന്നു. ഒരിടത്ത് കുറെ രൂപ കെട്ടാക്കി വച്ചിരിക്കുന്നു. കുറെയധികം വിദേശ സോപ്പുകളും സെന്റും പൗഡറുമൊക്കെയിരിക്കുന്നു. എല്ലാം നല്ല ചിട്ടയായി അടുക്കിപ്പെറുക്കി വച്ചിരിക്കുന്നു. അവള് എപ്പോഴും അങ്ങനെയാണ്. മുറി അലങ്കോലപ്പെടുത്തി വയ്ക്കാറില്ല. ‘എന്നിട്ട് ഇവളെവിടെപ്പോയി?’ നന്ദിനിക്ക് കരച്ചില് വന്നു. മഴതുടരുന്നു. ഇടിവെട്ടിപ്പെയ്യുന്നു. ലൈറ്റും ഫോണും ഒന്നുമില്ല. ശരിക്കും കാളരാത്രിജോണ്‌സേട്ടനെ ഒന്നുബന്ധപ്പെടാന് പറ്റുന്നില്ലല്ലൊ.

രാത്രി ഇരുണ്ടുവെളുത്തു. ഒരു കാളരാത്രി കടന്നുപോയി. നാരായണിയെപ്പറ്റി ഒന്നു മറിഞ്ഞില്ല. പല അഭ്യൂഹങ്ങളും പരന്നു. ടൗണില് നിന്ന് ഒരു ടാക്‌സിയില് നാരാ യണി കയറുന്നത് കണ്ടവരുണ്ടെന്ന് ചിലര്, ബസ്സില് കയറുന്നത് കണ്ടെന്ന് ചിലര്. ഉച്ചയോടെ ഒരു ഞെട്ടിക്കുന്ന വാര്ത്തവന്നു, സ്ഥലത്തെ മഹദ് വ്യക്തിയായ അദ്രമാന് ഹാജിയുടെ ദുബായ്ക്കാരൻ മകന് മുഹമ്മദുണ്ണിയുടെ വിദേശകാറില് നാരായണി അയാളുടെ കൂടെ പോകുന്നത് കണ്ടെന്ന്. നാരായണിയെ കാണാന് അയാള് സ്‌കൂളില് വരാറുണ്ടെന്ന്. സഹോദരിയുടെ മക്കളെ സ്‌കൂളിലെത്തിച്ച് അയാള് നാരായണിയുമായി ചിരിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് കുടെയുള്ള ടീച്ചര്മാര് പറഞ്ഞു.

അതൊരു ബോംബായിരുന്നു. നാടാകെ ഇളകി മറിഞ്ഞു. മുസ്ലിം സമുദായത്തിന്റെ

ഉന്നത ശ്രേണിയിലിരിക്കുന്നവര് ഹിന്ദു പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കഥ എളുപ്പം പ്രചരിച്ചു. ‘ഫോണ് ശരിയായിട്ടുണ്ട്’ നന്ദിനി ഓടിവന്ന് ഫോണെടുത്ത് കറക്കി ജോണ്‌സണെ വിവരമറിയിച്ചു.

‘ഞാന് പറഞ്ഞില്ലെ നന്ദു! വ്യക്തമല്ലെങ്കിലും ഞാന് സംശയിച്ചിരുന്നു.’

‘ഒന്നും പറയേണ്ട ജോണ്‌സേട്ടാ…. സത്യമറിയണം..’

‘നിക്ക്. ഞാന് പിന്നെ വിളിക്കാം.’

അരമണിക്കൂറിനകം ജോണ്‌സണ് മുഴുവന് ഡീറ്റെയില്‌സും നേടിയെടുത്തു നന്ദിനിയെ അറിയിച്ചു.

‘തലേന്ന് ഉച്ചയ്ക്ക് ഒരുമണിയുടെ ദുബായ് ഫ്‌ളൈറ്റില് അവർ രണ്ടുപേരും യാത്ര

ചെയ്തിരുന്നു…’ജോണ്‌സണ് പറഞ്ഞു.

‘അവര് ടൈപ്പ് റൈറ്റിങ്ങ് ഇന്സ്റ്റിട്യൂട്ടില് പഠിക്കുന്നകാലം മുതല് തുടങ്ങിയ ബന്ധമാണ്… അതവര് സാര്ത്ഥകമാക്കി.’

‘ജോണ്‌സേട്ടാ… ഒന്ന് വരാമോ?’

‘വേണ്ട നാട്ടുകാരിളകിയിരിക്യാ… മതകോമരങ്ങള് വാളെടുക്കും. നേരിട്ട് ചെന്ന് തലവച്ചു കൊടുക്കേണ്ട ഒന്നാറിത്തണുക്കട്ടെ.’

‘ജോണ്‌സേട്ടാ..’

‘അതെ നന്ദു, ആര്ക്കും ഒന്നും ചെയ്യാന് പറ്റാത്ത അകലത്താണ് അവര്. നാട്ടില് ജാതി സ്പിരിട്ട് കുറച്ചുദിവസം ആടിത്തിമര്ക്കും. പിന്നെ ആറിത്തണുക്കും. എരിതീയില് എണ്ണ ഒഴിക്കേണ്ട.’

‘ജോണ്‌സേട്ടാ…. അച്ഛന്!’ നന്ദിനി പൊട്ടിക്കരഞ്ഞു.

മരണവീടിന്റെ അവസ്ഥ. പൊട്ടിക്കരയുകയും ബോധംകെടുകയും ചെയ്യുന്ന അമ്മുക്കുട്ടിയമ്മ, മാറത്തടിച്ച് ആഭിജാത്യം നഷ്ടപ്പെട്ടതില് അലമുറയിടുന്ന അമ്മുമ്മ… അപ മാനഭാരത്താല് മൂകരായ ബന്ധുക്കള് അങ്ങേയറ്റം പിരികയറ്റുന്നവരായി കുറെ നാട്ടുകാര് വൈദ്യഗൃഹത്തിന്റെ ദുര്ഗ്ഗതിയില് കരയുന്ന ആശ്രിതന്!

‘എന്റെ നാരായണീ, നിനക്കിതെങ്ങനെ സാധിച്ചു.’

നന്ദിനി അവളുടെ ചിരിക്കുന്ന ചിത്രത്തില് നോക്കി ചോദിച്ചു. മുസ്ലിം തറവാട്ടു നേതാക്കളും ഹിന്ദുനേതാക്കളും പലയിടത്തും ചര്ച്ചുകള് പുരോഗമിച്ചു. പല അഭിപ്രായങ്ങളും ഉയര്ന്നു വന്നു. വൈദ്യഗൃഹത്തില് നിന്നാരും പുറത്തിറങ്ങിയില്ല. പക്ഷെ സമുദായ നേതാക്കള്ക്ക് വരാതിരിക്കാനാവില്ലല്ലൊ.

‘വൈദ്യരെന്ത് പറയുന്നു… ഇത് നമ്മുടെ സമുദായപ്രശ്‌നമാണ് ‘തലയെടുപ്പോടെ നിന്നിരുന്ന വൈദ്യര്ക്ക് തല ഉയര്ത്താന് കഴിഞ്ഞില്ല. അത് നേതാക്കള്ക്കും സഹായമായി.

ഇതേ അവസ്ഥയായിരുന്നു അദ്രമാന് ഹാജിയുടെ വീട്ടിലും. സമുദായ നേതാ ക്കള്ക്ക് ഒരു ‘കാഫറിനെ’ ‘ഒരിസ്ലാം’ സ്വന്തമാക്കിയെന്നോ? കണ്ണെത്താത്ത ദൂരത്ത് സുരക്ഷിതരായിരുന്ന യുവമിഥുനങ്ങള് ഒന്നും അറിഞ്ഞില്ല… അവരുടെ ജന്മനാട് പുകയുന്നത്! വീട്ടിലാരും ഉണ്ടില്ല, ഉറങ്ങിയില്ല… ആകെ ഒരുമരവിപ്പ്… അമ്മുക്കുട്ടിയമ്മ വെറും നിലത്ത് തളര്ന്നുകിടന്നു. ഒരു ദിവസം കൂടി ഇരുണ്ടുവെളുത്തു. മഴമാറിയിട്ടും മരം പെയ്തുകൊണ്ട് നിന്നു.

വൈദ്യരുടെ മുറി അടിച്ചുവാരാന് ചെന്ന ദേവകി ഉറക്കെ കരയുന്നത് കേട്ടു. കോണി പ്പടിയില് നിന്ന് കാല് തെറ്റി അവള് താഴെ വീണു. നന്ദിനി ഓടിവന്ന് പിടിച്ചു.

‘അവിടെ… അവിടെ…. വൈദ്യര്’

‘ഹേ! അച്ഛനെന്താ?’

‘മോളേ… പോയി…….. മോളേ’

അവള് നെഞ്ചത്തടിച്ചു കരഞ്ഞു. നന്ദിനി ഓടിമുറിയിലെത്തി. മുറിയുടെ മുകളിലെ വിട്ടത്തില് കയറില് അച്ഛന് തൂങ്ങിയാടുന്നു.നന്ദിനി ആ കാലില് കെട്ടിപ്പിടിച്ചു കരഞ്ഞു. നാട് മുഴുവന് ഓടിയെത്തി. പോലീസെത്തി ജഡം പോസ്റ്റ്‌മോര്ട്ടത്തിന് കൊണ്ടുപോയി. വലിയൊരു തറവാട് തകരുന്നു. ദുരന്തങ്ങളുടെ ഘോഷയാത്ര തന്നെ യായിരുന്നു. രാവിലെ അമ്പലക്കുളത്തില് അമ്മുമ്മയുടെ ജഡം പൊങ്ങിക്കിടന്നു. അമ്മുക്കുട്ടിയമ്മ ബോധം വന്നും പോയും കട്ടിലില് ജീവച്ഛവമായി. മീഡിയ എല്ലാറ്റിനും ദൃക്‌സാക്ഷികളായി. നാടൊട്ടുക്ക് തീക്കാറ്റായി അപമാനം വീശിപ്പരന്നു. ലോകമെമ്പാടും

ജനങ്ങള് നടുങ്ങി .പ്രേയസിയെ ഒന്നാശ്വസിപ്പിക്കാന് പോലും കഴിയാതെ ജോൺസൺ വലഞ്ഞു.

‘ഇവിടെ എന്ത് ചെയ്യും?’

ദിനേശന് വിവരമറിഞ്ഞെത്തിയിരുന്നു ജോണ്‌സന്റെ അടുത്ത്. ‘ഇപ്പോള് ഒന്നും, ചെയ്യാനില്ല. ദിവസങ്ങള് അവരെ ആശ്വസിപ്പിക്കും. പ്രകൃതിയുടെ ശീതളിമമാത്രമേ പ്രയോജനപ്പെടു. ദിനേശന് അവിടെ ചെല്ലണം. നന്ദുവിനേയും അമ്മയേയും ആശ്വസിപ്പിക്കണം. അപമാനം ആളിക്കത്താതിരിക്കാനാണ് താന് വരാത്തതെന്നും പറയണം.’ സിനിമാഫീല്ഡില് നിന്ന് ചില മ്യുസിക് ഡയറക്ടേഴ്‌സ് ഒന്ന് നന്ദിനിയുടെ വീട്ടിലെ ത്താന് ആശിക്കുന്നുവെന്ന് ഡേവിഡ് വിളിച്ചുപറഞ്ഞു. അവരുടെ കൂടെ എത്തി നന്ദിനിയെ ഒന്നു കാണാന് പറ്റുമല്ലൊ എന്നൊരാശ്വാസം ജോണ്‌സണുണ്ടായി. എന്നും അവളെ ഫോണില് വിളിച്ചാശ്വാസം കൊടുത്തു.

മ്യൂസിക്ക് ഡയറക്ടേഴ്‌സിന്റെ കൂടെ ജോണ്‌സണും ദിനേശനുമുണ്ടായിരുന്നു. ചിറ കൊടിഞ്ഞ പൈങ്കിളിപോലെ നന്ദിനിയെക്കണ്ട് എല്ലാവരും വേദനപങ്കിട്ടു. ഒരുവിധ അനുഭവങ്ങളും നമുക്ക് മനുഷ്യര്ക്ക് തടുക്കാവുന്നതല്ല. പ്രകൃതിയുടെ അദൃശ്യകരങ്ങളില് നാം വെറും കളിപ്പാവകള് മാത്രമാണെന്ന സാമാനൃതത്വമൊക്കെ കേട്ടുമരവിച്ചു നിന്നു നന്ദിനി. തകര്ന്നടിയുന്ന കുടുംബത്തിന് നഷ്ടപ്പെട്ട നെടുംതൂണ് വീണ്ടും ഉയര്ത്താന്, സാധ്യമല്ലാത്തവിധം താഴെവീണ് ഒടിഞ്ഞുപോയിരിക്കുന്നു. പക്ഷെ, ഉയര്ത്തണം ഉയര്ത്തിയേ പറ്റൂ .

നന്ദിനി വിതുമ്പലടക്കാന് കഷ്ടപ്പെട്ടു. നേരില് കണ്ടിട്ട് ആള് രൂപത്തിലും ഭാവ ത്തിലും മാറിപ്പോയിരിക്കുന്നു. ഒന്ന് അടുത്തിരിക്കാന്, മാറോട് ചേര്ത്ത് ആശ്വസിപ്പിക്കാന്, ഓമനിച്ച് ഓമനിച്ച് പഴയ ശക്തിയിലെത്തിക്കാനൊക്കെ ജോണ്‌സണ് കൊതിച്ചു. കൈകള് തരിച്ചു. പക്ഷെ ഒക്കെ അടക്കിനിര്വ്വികാരത അഭിനയിച്ചു. തിരിച്ചുപോരു മ്പോള് കണ്ണും കണ്ണും കോര്ത്തത് മാത്രം മനസ്സില് മരവിപ്പോടെ നിന്നു.മമ്മിയ്ക്ക് അമ്മുക്കുട്ടിയമ്മയെ കാണണമെന്ന് തീര്ത്തു പറഞ്ഞു. അത് ഒഴിവാക്കാന് പറ്റാത്ത അവസ്ഥയല്ലെ! അതിനാല് അമ്മയെയും കൂട്ടി ജോണ്‌സണ് പിറ്റേദിവസം വീണ്ടും വന്നു. തലേന്ന് നന്ദിനിയെകണ്ട് പോയിട്ട് ഹൃദയത്തിന്റെ പിടച്ചില് അടങ്ങുന്നില്ലായിരുന്നു. മമ്മിയുടെ തോളില് ചാരിക്കിടന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു നന്ദിനി! നാരായണിയെന്ന കൊച്ചുപെണ്ണ് ചിന്തിക്കാതെ ചെയ്ത ചെറിയ തെറ്റിന് ഇത്ര വലിയ പ്രത്യാഘാതം. അച്ഛനും അമ്മുമ്മയും ഇത്ര ചെറിയ ഹൃദയത്തിനുടമകളായി രുന്നോ? ആര് ആരെ ആശ്വസിപ്പിക്കും ഫലം കൂട്ടക്കരച്ചില്ത്തന്നെ! നന്ദിനിയെ ആ അന്തരീക്ഷത്തില് നിന്നൊന്ന് മാറ്റിയാല് കൊള്ളാമെന്ന് മമ്മി പറഞ്ഞു. പക്ഷെ അമ്മു ക്കുട്ടിമ്മയെ വിട്ട് വരാന് അവള്‌ക്കെങ്ങനെ കഴിയും? നന്ദിനിയില്ലാതെതന്നെ അവര്ക്ക് മടങ്ങേണ്ടിവന്നു.

നാട്ടിലെ മുസ്ലീം കുടുംബങ്ങളില് ഉന്നത നിലവാരത്തിലുള്ളവരായിരുന്നു അദ്രമാന് ഹാജിയുടേത്. മൂന്നും നാലും ബീവിമാരും അവരിലൊക്കെ മക്കളുമുള്ള പല ഹാജ്യാരുമാരിലും നിന്ന് വ്യത്യസ്ഥനായിരുന്നു അദ്ദേഹം. ഏകഭാര്യാവ്രതക്കാരനായിരുന്ന അദ്ദേഹത്തിന് ബീവി സുഹ്‌റാബിയില് ആറ് ആണ്മക്കളും ഒരു പെണ്കുട്ടിയു മുണ്ടായിരുന്നു. അതില് നാലാമനായിരുന്നു മുഹമ്മദുണ്ണി. കൂട്ടത്തില് സമര്ത്ഥനും സുന്ദരനുമായിരുന്നു അവന്. ഉയര്ന്ന ചിന്താഗതിയുമുള്ളവനായിരുന്നു. ദുബായില് ഉന്നതമായ നിലവാരം കൈയെത്തിപ്പിടിച്ചത് ആ കഴിവുകൊണ്ടുതന്നെയായിരുന്നു. മൂന്ന് വര്ഷത്തെ പ്രേമം പൂവണിയിച്ചു അവന്. ഒറ്റക്കാളവണ്ടിയില് കയറി സുഹ്‌റാ

ബീവി പുറപ്പെട്ടപ്പോള്, എന്തൊക്കെ ‘ഹലാക്കാണ്’ ഇനി ഉണ്ടാവാന് പോകുന്നതെന്ന് എല്ലാ’ഹിമാറു’മാരും സംശയിച്ചു. വൈദ്യഗൃഹത്തിന്റെ മുറ്റത്ത് കാളവണ്ടിനിര്ത്തി അല്പാക്കിന്റെ കുടനിവര്ത്തിക്കാണിച്ച പണിക്കാരിയുടെ മനസ്സും പടപടാമിടിക്കുകയായിരുന്നു. എന്തൊക്കെ പൊല്ലാപ്പാണ് ഉണ്ടാവാന് പോകുന്നതെന്ന് എങ്ങനെ നിശ്ചയിക്കും!

‘ഖോജരാജാവായ തമ്പിരാനേ, കാത്തോളണേ.’

അവര് പ്രാര്ത്ഥിച്ചു. വൈദ്യഗൃഹത്തിന്റെ അകത്തളത്തില് തളര്ന്നുകിടന്ന, സ്വബോധം നഷ്ടപ്പെട്ട അമ്മുക്കുട്ടിയമ്മയെ സുഹ്‌റാബി താങ്ങിയെടുത്തു തോളത്ത് ചേര്ത്തിരുത്തി കണ്ണീര് തുടച്ചു.

‘ങ്ങളോട് എന്താപ്പൊ പറയ്യ്യാന്ന് നിക്കറീല്ല.’

‘അമ്മുക്കുട്ടിയമ്മയെ അവര് കെട്ടിപ്പിടിച്ച് ചുംബിച്ചു.

‘നുമ്മടെ മക്കള്ക്ക് ഒര് ദുര്ബുദ്ധി തോന്ന്യാ, ക്ഷമിക്കേണ്ടോര് നമ്മളല്ലെ? വൈത്തീര്ങ്ങനെ പുത്തില്ലാത്തോനായീലോ…. ഞമ്മക്കതാ ബെഷമം!’

നന്ദിനി ഓടി അടുത്തുവന്നു. ശ്രീദേവിയും അന്തം വിട്ടുനിന്നു. നന്ദിനിയെ ചേര്ത്ത് പിടിച്ച് അവര് പറഞ്ഞു:

‘അമ്മേനെ ആശ്വസിപ്പിക്കണം മക്കളേ, ഞമ്മക്ക് ഒര് ബിരോധോല്ല്യന്റെ മോന് ആ കുട്ടീനെ ചതിച്ചില്ലല്ലൊ. ഓനവളെ പൊന്ന് പോലെ നോക്കും!’ ഒന്നും മനസ്സിലാവാതെ അമ്മുക്കുട്ടിയമ്മ അവരുടെ കയ്യില് ചേര്ന്നിരുന്നു. സുഹ്‌റാബിയുടെ വീട് സന്ദര്ശന വിവരണമറിഞ്ഞപ്പോള് എല്ലാവരും ആശ്വസിച്ചു.

‘മാപ്ലമാര് ലഹള ഉണ്ടാക്കുംന്നായിരുന്നു പേടി’ ബാലഗോപനും ആശ്വസിച്ചു. വിവ രമറിഞ്ഞ് ജോണ്‌സണും സമാധാനമായി. വൈദ്യര് ചെയ്തതെന്തവിവേകമായിപ്പോയി. അടിത്തറ നഷ്ടപ്പെട്ട വൈദ്യഗൃഹം ഇനി പുതുനാമ്പുയര്ത്തി വളര്ന്നുവരുന്നതെന്ന്? ജോണ്‌സണൊപ്പം അത് തന്നെചിന്തിച്ചു ദിനേശനും. മനുഷ്യന്റെ മനസ്സ് ആര്ക്ക് മനസ്സിലാവും? ആ വലിയ ആഘാതം അവിടെ അവസാനിച്ചെങ്കിലും അമ്മുക്കുട്ടിയമ്മ പഴയനിലയിലെത്തിയില്ല. ബോധം നഷ്ടപ്പെട്ട അവരെ പൂര്വ്വസ്ഥിതിയിലാക്കാന് ഒരു വൈദൃശാസ്ത്രത്തിനും കഴിയാത്തവിധം അത് കുടുതല് മോശസ്ഥിതിയിലെത്തി ച്ചേര്ന്നു. രണ്ടുമക്കളുടെ ഭാരവും, കുടുംബഭാരവും, രോഗിയായ അമ്മയുമൊക്കെ ശ്രീദേവിക്ക് ദുര്വ്വഹമായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *