LIMA WORLD LIBRARY

വണ്ടിപ്പെരിയാറിലെ അത്യാഗ്രഹികള്‍ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

വണ്ടിപെരിയാറില്‍ ആറു വയസ്സുള്ള ഒരു പിഞ്ചുപൈതല്‍ ബലാത്സംഗത്തിന് ഇരയായത് ലോകമലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു.  ആ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്ന്  ഞാനൊരു കവിതയെഴുതി  ‘പിഞ്ചുപൈതല്‍’ യൂട്യൂബില്‍ ഇട്ടു. കേരളത്തിലെ കട്ടപ്പന അതിവേഗത കോടതി കുറ്റവാളിയെ നിരുപാധികം നിരപരാധിയായി രക്ഷപ്പെടുത്തിയ കാഴ്ചയാണ് ഇപ്പോള്‍  ലോകം കണ്ടത്. ലോകം എന്ന് പറയുമ്പോള്‍ ചിലര്‍  ചിന്തിക്കും ഏത് ലോകം? കേരളത്തിലെ കുളത്തില്‍ ജീവിക്കുന്ന രാഷ്ട്രീയ   സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് അത് മനസ്സിലാകില്ല. അതിന് ലോകസഞ്ചാരം നല്ല സാഹിത്യ സൃഷ്ഠികള്‍ വായിക്കണം. […]

ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ ഇന്നാണ് കുചേലദിനം… – (ഉല്ലാസ് ശ്രീധർ)

ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ ഇന്നാണ് കുചേലദിനം… കുചേല ദിനത്തിൽ കൂട്ടുകാരായ രണ്ട് പേർക്ക് കൃഷ്ണൻ ചെയ്ത രണ്ട് സഹായങ്ങളെ ഓർമ്മിക്കാനാണ് എനിക്ക് ഇഷ്ടം… ഏറ്റവും നല്ല മാതൃകാ കൂട്ടുകാരനാണ് ശ്രീകൃഷ്ണൻ… സുദാമനും ശ്രീകൃഷ്ണനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലെ വിദ്യാർത്ഥികളും കൂട്ടുകാരുമായിരുന്നു… നല്ലൊരു ചേല പോലും ഇല്ലാതെ കുചേലനായി വന്ന സുദാമൻ എന്ന ബാല്യകാല കൂട്ടുകാരനെ രാജാവായ ശ്രീകൃഷ്ണൻ കെട്ടിപ്പിടിച്ചു… മാറിലെ വിയർപ്പ് വെള്ളം കൊണ്ട് നാറുന്ന സതീർത്ഥ്യനെ കെട്ടിപ്പിടിച്ച കൃഷ്ണൻ കുചേലൻ്റെ മുഷിഞ്ഞു നാറിയ തുണി […]

LOVE NEVER WANES – (GOPAN AMBAT)

X mas Angel enlightens the threats of curve Blushing stars blinking above, below and carve Love escorts the travellers hopes at night Life opens Albin n Vismaya’s passionate sight Years of care, wariness to the weary wandering Awareness sparkling minds’ cherry pondering Through the darkness, a stream of love and care Drew many lives, eternal […]

പോയ വർഷമേ – (സൂസൻ പാലാത്ര)

പോയ വർഷമേ നീയെനിയ്ക്കു നല്കിടാതെ പോയ നന്മകൾ  എത്രയെന്നറിയുമോ ? ദുഃഖമില്ലിപ്പോഴും അന്നു ഞാനേറെകരഞ്ഞതല്ലയോ  അന്നു ഞാനേറെ   കരഞ്ഞതല്ലയോ സമയമേറെകഴിഞ്ഞുപോയി തൂവലെല്ലാം കൊഴിഞ്ഞുപോയി എങ്കിലും ചിറകെനിയ്ക്കു നല്കിടാൻ മറന്നതല്ലെന്റെ പൊന്നുനായകൻ പ്രത്യാശയോടെ വേല തുടർന്നിടും മഹത്വമായവൻ കഴിവെനിക്കേകിടും ഉയരെ പറന്നീടും ഞാനീ വിഹായസ്സിൽ ആമേൻ ഉയരെ പറന്നിടും ഞാനീവിഹായസ്സിൽ

പുതുവർഷ സൂര്യൻ – (പ്രസന്ന നായർ)

ഇന്നിന്റെ സൂര്യൻ എരിഞ്ഞടങ്ങും വർഷാന്ത്യ കുളിർ രാവും വിട പറയും പോയ വർഷത്തെ നോവുകൾ നൽകിയ മനസ്സിന്റെ മുറിവുകൾ തേങ്ങലുകൾ ആ അശുഭ കാലം വിതച്ച ഹൃദയത്തിൻ ദു:ഖങ്ങൾ വിങ്ങലുകൾ എല്ലാം ഇന്നലത്തെ ഓർമ്മകൾ തൻ യവനികയ്ക്കപ്പുറം മാഞ്ഞു പോകേ നാളെ പ്രത്യാശ തൻ സൂര്യനുദിക്കട്ടെ ഭൂമി തൻ മനസ്സും വപുസ്സും ധന്യമാക്കീ ടു വാൻ കാലത്തിൻ പുസ്ത ത്താളൊന്നു മറിയ വേ പുതുവർഷപ്പുലരിതൻ ഏട് തെളിഞ്ഞല്ലോ നന്മയും തിന്മയും സുഖവും ദു:ഖവും നിഴലിക്കും പുസ്തകത്താളിൻ വരികളോരോന്നും […]

വർഷാന്ത്യ ചിന്ത – (ജോസ് ക്ലെമന്റ്)

ജീവിതത്തിന്റെ സംഗീതം ദിവസങ്ങളുടെ സംഗീതമാണ്. കഴിഞ്ഞു പോയ 364 ദിനങ്ങൾ നമുക്ക് സംഗീതാന്മകമായിരുന്നോ? 365-ാം ദിനത്തിൽ നാം വിക്ടറി സ്‌റ്റാൻഡിലാണോ നിൽക്കുന്നത്? ഇത് ചിന്തിക്കേണ്ട അവസാന ദിനവും മണിക്കൂറുകളും. 2023 എന്ന ആയുർ വൃക്ഷത്തിന്റെ അവസാന ഇലയും പൊഴിയുന്ന ഇന്ന് നമ്മുക്ക് ആർക്കൊക്കെ തണലും തണവും ഫലവും രുചിയും സമൃദ്ധിയും പകരാനായിയെന്ന് ചിന്തിക്കണം. നിരവധി പേരുടെ ജീവിതങ്ങൾ നമുക്ക് ഉത്തേജനമേകിയിട്ടുണ്ടാകും. എന്നാൽ നമുക്ക് ആർക്കെങ്കിലും ഉത്തേജകനാകാൻ / ഉത്തേജകയാകാൻ കഴിഞ്ഞോ? കണക്കെടുപ്പിന്റെ ഉത്തരം എന്തു തന്നെയായാലും ആത്മവിശ്വാസം […]

നിലയ്ക്കാത്ത അലാറം – (നൈനാൻ വാകത്താനം)

തണുപ്പും മഞ്ഞും കൂടി കലർന്ന ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന നക്ഷത്ര വിളക്കുകളും അലങ്കാരങ്ങളും കൊണ്ട് ദീപാലങ്കാരമായ നഗരത്തിലെ തിരക്കിലൂടെ  അയാൾ വേച്ച് വേച്ച് നടന്നുനീങ്ങി…       ക്രിസ്തുമസ് രാത്രിയായ ഞായറാഴ്ച   കൂട്ടുകാരുമൊത്തു  ബാറിലെ അരണ്ട വെളിച്ചത്തിൽ കുടിച്ചിറക്കിയ മദ്യത്തിന്റെ ത്രസിപ്പിക്കുന്ന വീര്യം അയാളുടെ സിരകളിലൂടെ ഒഴുകിയപ്പോൾ കാലുകൾക്കു വേഗതയും കൈകൾക്കു ശക്തിയും കൂടിയപ്പോൾ  നടത്തത്തിന്റെ വേഗതയും കൂടി … ഏകാന്തതയുടെ മടുപ്പകറ്റാനും നടക്കാത്ത സ്വപനങ്ങളുടെയും ആഗ്രഹങ്ങളുടെയും ഭാണ്ഡക്കെട്ട് അഴിച്ചു വെക്കാനുമുള്ള      […]