LIMA WORLD LIBRARY

പുതുവർഷ സൂര്യൻ – (പ്രസന്ന നായർ)

ഇന്നിന്റെ സൂര്യൻ
എരിഞ്ഞടങ്ങും
വർഷാന്ത്യ കുളിർ
രാവും വിട പറയും
പോയ വർഷത്തെ
നോവുകൾ നൽകിയ
മനസ്സിന്റെ മുറിവുകൾ
തേങ്ങലുകൾ
ആ അശുഭ കാലം
വിതച്ച ഹൃദയത്തിൻ
ദു:ഖങ്ങൾ വിങ്ങലുകൾ
എല്ലാം ഇന്നലത്തെ
ഓർമ്മകൾ തൻ
യവനികയ്ക്കപ്പുറം
മാഞ്ഞു പോകേ
നാളെ പ്രത്യാശ തൻ
സൂര്യനുദിക്കട്ടെ
ഭൂമി തൻ മനസ്സും
വപുസ്സും ധന്യമാക്കീ
ടു വാൻ
കാലത്തിൻ പുസ്ത
ത്താളൊന്നു മറിയ വേ
പുതുവർഷപ്പുലരിതൻ
ഏട് തെളിഞ്ഞല്ലോ
നന്മയും തിന്മയും
സുഖവും ദു:ഖവും
നിഴലിക്കും പുസ്തകത്താളിൻ
വരികളോരോന്നും
ഹൃദിസ്തമാക്കീടുക
ലോകത്തറവാടിൻ
ശാന്തിയും കാന്തിയും
അംഗങ്ങൾ നമ്മളിൽ
നിക്ഷിപ്തമാക്കണം
തറവാട്ടിൽ നന്മ തൻ
പൊൻ വിളക്ക്
അണയാതെ
കൈക്കുമ്പിൾ
കാത്തിടേണം
അതിനുള്ള
ധൈര്യവും, സ്ഥൈര്യവും അഖിലാണ്ഡ നായകൻ
നൽകിടാനായ്
മനസ്സിനെ നിർമ്മല
മാക്കി നാമെന്നും
ഒരു മനസ്സായി
മുന്നേറി ടേണം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px