ജീവിതത്തിന്റെ സംഗീതം ദിവസങ്ങളുടെ സംഗീതമാണ്. കഴിഞ്ഞു പോയ 364 ദിനങ്ങൾ നമുക്ക് സംഗീതാന്മകമായിരുന്നോ? 365-ാം ദിനത്തിൽ നാം വിക്ടറി സ്‌റ്റാൻഡിലാണോ നിൽക്കുന്നത്? ഇത് ചിന്തിക്കേണ്ട അവസാന ദിനവും മണിക്കൂറുകളും. 2023 എന്ന ആയുർ വൃക്ഷത്തിന്റെ അവസാന ഇലയും പൊഴിയുന്ന ഇന്ന് നമ്മുക്ക് ആർക്കൊക്കെ തണലും തണവും ഫലവും രുചിയും സമൃദ്ധിയും പകരാനായിയെന്ന് ചിന്തിക്കണം. നിരവധി പേരുടെ ജീവിതങ്ങൾ നമുക്ക് ഉത്തേജനമേകിയിട്ടുണ്ടാകും. എന്നാൽ നമുക്ക് ആർക്കെങ്കിലും ഉത്തേജകനാകാൻ / ഉത്തേജകയാകാൻ കഴിഞ്ഞോ? കണക്കെടുപ്പിന്റെ ഉത്തരം എന്തു തന്നെയായാലും ആത്മവിശ്വാസം നഷ്ടമാക്കാതെ നന്മയുടെ സംഗീതം പൊഴിക്കുന്ന പകലുകളിലൂടെയും രാത്രികളിലൂടെയും നമുക്ക് ജീവിതം തുടരാം. ലഭ്യമായ നന്മകൾക്ക് നന്ദിയും നല്കാനാകാതെ പോയ നന്മകൾ നമ്മുടെ വീഴ്ചയായും കണ്ട് 2023 ന് വിട നല്കി 2024 നെ സന്തോഷത്തോടെ സ്വീകരിക്കാൻ ഒരുങ്ങാം. നമുക്കാർക്കും തനിച്ച് നിലനില്പില്ലായെന്ന ചിന്ത മാത്രം പകർന്നുകൊണ്ട് ഉള്ളിൽ പേരു ചൊല്ലിക്കൊണ്ടു തന്നെ നല്കിയ പ്രോൽസാഹനങ്ങൾക്കും നന്മകൾക്കും തണലിനും തണവിനും രുചിക്കും നന്ദി!നന്ദി!! നന്ദി!!!
ജോസ് ക്ലെമന്റ്
About The Author
No related posts.