ക്ണാപ്പൻ ഗോപൻ – (മുതുകുളം സുനിൽ)

ക്ണാപ്പൻ ഗോപന്റെ കൊല്ലത്തെ വീട്ടിലോട്ടുള്ള കാർ യാത്രയിൽ ആണ് “ക്ണാപ്പന്റെ “കഥ കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ വിവരിച്ചത്. കൂടെ ഉണ്ടായിരുന്ന റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളായ ഭഗവാൻ രാഘവനും, സഖാവ് പൂകുഞ്ഞും, പട്ടാളം കുട്ടൻപിള്ളയും, വൈതരണി ഗോപിയും കുഞ്ഞുമോൻ ചേട്ടന്റെ കഥയിൽ മുഴുകി….. പുതുപുരക്കൽ തറവാട്ടിലെ പുരുഷോത്തമന്റെ ഏറ്റവും ഇളയ സന്തതി ആണ് പി. പി. ഗോപകുമാർ. പു. പു. എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന പുതുപുരക്കൽ പുരുഷോത്തമൻ കശുവണ്ടി സംഭരണ ബിസിനസ്സിൽ അഗ്രഗണ്യൻ ആയിരുന്നു. എസ്. എസ്. എൽ. […]
വലയിൽക്കൂടുങ്ങുന്നോർ – (അഡ്വ: അനൂപ് കുറ്റൂർ)

വലയും വീശിപ്പൂവാലന്മാർ വളക്കാനായിനടപ്പാണെന്നും വഴിമുട്ടുന്നൊരുനേരമതയ്യോ! വായ്ക്കരിയിടാനുംമടിയില്ലെന്ന്. വകതിരിവില്ലാക്കാലത്തിന്നു വേണ്ടാതനമതുപ്പതിവായി വയറുപ്പിഴക്കാനെന്തും ചെയ്യാൻ വാലാട്ടാനുണ്ടിതാപെണ്ണുങ്ങൾ . വെട്ടത്തൊരുപ്പെണ്ണിനെക്കണ്ടാൽ വാലാട്ടുന്നോരാണാണുങ്ങൾ വായുവേഗം വലിയിലാക്കീട്ടിതാ വേലയിറക്കിക്കാര്യംക്കാണാൻ. വരുംവരായ്മകളോർക്കാതെ വരുത്തിക്കൂട്ടിയവിനയെല്ലാം വയറ്റത്തുണ്ടായിപ്പെരുവഴിയിൽ വളയൂരിപ്പോയതുക്കാണുന്നില്ലേ? വട്ടുത്തട്ടുമെല്ലാവരുമതു വരവണ്ണംതെറ്റാതുറപ്പാണെ വഴിവിട്ടൊരുസുരതത്തിൽ വാട്ടംത്തട്ടിയൊരുവഴിയാകും. വളക്കാനായിട്ടണയില്ലേലും വെട്ടിയൊരുക്കുമറമ്പിത്താടി വേലയിറക്കുംപ്പത്രാസുകളും വേഗമോടുംമോട്ടോർസൈക്കളും. വായാടികളതുപ്പതിവാക്കീട്ട് വിഷപ്പല്ലുകളൊക്കെയകത്തായി വെടിപ്പറയുന്നൊരുവശ്യതയിൽ വീണുപ്പോകുമാരുമറിയാതെ. വശത്തായെന്നറിവായാൽ വേഗത്തിലൊരുക്കറക്കമായി വേണ്ടപ്പോലെപ്രീണിപ്പിച്ചിതാ വെറിപ്പിടിച്ചൊരുക്കളിയന്ത്യം. വലയിലായബലിയാടുകളൊ വായുംക്കെട്ടീട്ടന്ത്യം നിൽക്കും വാലേത്തൂങ്ങിന്നാകുമ്പോഴൊ വേറാരേലുംക്കേറാനെത്തിടും. വാലാട്ടാതവരിരുന്നാലയ്യോ! വേശ്യയെന്നുമുദ്രക്കുത്തും വേശ്യയാക്കിയയതിയാനൊ “വേശ്യൻ”നാകില്ലെന്നതുനേര് . വിലയിടിഞ്ഞൊരുനേരമയ്യോ! വെടക്കാക്കിപ്പിണ്ടംവെക്കാനും വിഷമാണയ്യോപ്പണ്ടുള്ളോരും വേലിക്കെട്ടിപ്പടിയിറക്കാൻ. വാക്കുകളിലാപ്പെണ്ണുങ്ങൾ വിശ്വവിശ്രുതദേവതകളായി വേണ്ടാതനമതുക്കഴിഞ്ഞാലോ വേലിച്ചാടുംശകുനപ്പിഴയായി. വിഷമിപ്പിക്കുമിഞ്ചോടിഞ്ച് […]
അസർബയ്ജാനിലെ കുട്ടികൾ – (മിനി സുരേഷ്)

പുരാതന സംസ്കാരത്തിന്റെ മൂല്യമേറിയ പൈത്യക സമ്പത്തും , പ്രകൃതിഭംഗിയും ഒരു പോലെ സമ്പുഷ്ടമാക്കിയ അതിമനോഹരമായ ഭൂപ്രദേശമാണ് അസർബയ്ജാൻ.അസോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സ് കേരള സംഘടിപ്പിച്ച ടൂറിന്റെ ഭാഗമായാണ് അസർബയ്ജാൻസന്ദർശിക്കുവാൻ ഭാഗ്യം ലഭിച്ചത്. കാക്കസസ്സ് മലനിരകളും ,കാസ്പിയൻ സമുദ്രവും തഴുകി തലോടുന്ന വടക്കൻഏഷ്യാ ഭൂവിഭാഗം.മുൻപിവിടംസോവിയറ്റ് റിപ്പബ്ലിക്കിന്റെഭാഗമായിരുന്നു.ഇപ്പോൾ കൗൺസിൽ ഓഫ് യൂറോപ്പിൽ അംഗമാണ്.മതേതര രാഷ്ട്രത്തിലെ ഭൂരിപക്ഷം ആളുകളും മുസ്ലീം വിശ്വാസികളാണ്.റഷ്യൻഓർത്തഡോക്സ് കൃസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയൊരു ന്യൂനപക്ഷവിഭാഗവുമുണ്ട്.കൊട്ടാരങ്ങളും,ദേശീയോദ്യാനങ്ങളും,പൈതൃക സമ്പത്ത് വിളിച്ചോതുന്നഗോപുസ്ഥാൻ കലാചാതുരിയും ഫയർ ടെമ്പിളും,ഗുഹകൾ ,ഫയർ മൗണ്ടൻ, മഡ് വൾക്കാനോ ,മഞ്ഞിലൂടെയുള്ള […]



