വലയിൽക്കൂടുങ്ങുന്നോർ – (അഡ്വ: അനൂപ് കുറ്റൂർ)

Facebook
Twitter
WhatsApp
Email

വലയും വീശിപ്പൂവാലന്മാർ
വളക്കാനായിനടപ്പാണെന്നും
വഴിമുട്ടുന്നൊരുനേരമതയ്യോ!
വായ്ക്കരിയിടാനുംമടിയില്ലെന്ന്.

വകതിരിവില്ലാക്കാലത്തിന്നു
വേണ്ടാതനമതുപ്പതിവായി
വയറുപ്പിഴക്കാനെന്തും ചെയ്യാൻ
വാലാട്ടാനുണ്ടിതാപെണ്ണുങ്ങൾ .

വെട്ടത്തൊരുപ്പെണ്ണിനെക്കണ്ടാൽ
വാലാട്ടുന്നോരാണാണുങ്ങൾ
വായുവേഗം വലിയിലാക്കീട്ടിതാ
വേലയിറക്കിക്കാര്യംക്കാണാൻ.

വരുംവരായ്മകളോർക്കാതെ
വരുത്തിക്കൂട്ടിയവിനയെല്ലാം
വയറ്റത്തുണ്ടായിപ്പെരുവഴിയിൽ
വളയൂരിപ്പോയതുക്കാണുന്നില്ലേ?

വട്ടുത്തട്ടുമെല്ലാവരുമതു
വരവണ്ണംതെറ്റാതുറപ്പാണെ
വഴിവിട്ടൊരുസുരതത്തിൽ
വാട്ടംത്തട്ടിയൊരുവഴിയാകും.

വളക്കാനായിട്ടണയില്ലേലും
വെട്ടിയൊരുക്കുമറമ്പിത്താടി
വേലയിറക്കുംപ്പത്രാസുകളും
വേഗമോടുംമോട്ടോർസൈക്കളും.

വായാടികളതുപ്പതിവാക്കീട്ട്
വിഷപ്പല്ലുകളൊക്കെയകത്തായി
വെടിപ്പറയുന്നൊരുവശ്യതയിൽ
വീണുപ്പോകുമാരുമറിയാതെ.

വശത്തായെന്നറിവായാൽ
വേഗത്തിലൊരുക്കറക്കമായി
വേണ്ടപ്പോലെപ്രീണിപ്പിച്ചിതാ
വെറിപ്പിടിച്ചൊരുക്കളിയന്ത്യം.

വലയിലായബലിയാടുകളൊ
വായുംക്കെട്ടീട്ടന്ത്യം നിൽക്കും
വാലേത്തൂങ്ങിന്നാകുമ്പോഴൊ
വേറാരേലുംക്കേറാനെത്തിടും.

വാലാട്ടാതവരിരുന്നാലയ്യോ!
വേശ്യയെന്നുമുദ്രക്കുത്തും
വേശ്യയാക്കിയയതിയാനൊ
“വേശ്യൻ”നാകില്ലെന്നതുനേര് .

വിലയിടിഞ്ഞൊരുനേരമയ്യോ!
വെടക്കാക്കിപ്പിണ്ടംവെക്കാനും
വിഷമാണയ്യോപ്പണ്ടുള്ളോരും
വേലിക്കെട്ടിപ്പടിയിറക്കാൻ.

വാക്കുകളിലാപ്പെണ്ണുങ്ങൾ
വിശ്വവിശ്രുതദേവതകളായി
വേണ്ടാതനമതുക്കഴിഞ്ഞാലോ
വേലിച്ചാടുംശകുനപ്പിഴയായി.

വിഷമിപ്പിക്കുമിഞ്ചോടിഞ്ച്
വെട്ടിമുറിക്കാനായുധമോടെ
വയറ്റത്തടിക്കുമാക്ഷേപത്തിൽ
വളംവച്ചുക്കൊടുക്കാനമ്മമാരും .

വട്ടംത്തട്ടുമഹങ്കാരത്താൽ
വരവണ്ണംതെറ്റാതാഗോത്രങ്ങൾ
വലിച്ചുനീട്ടിയയാചാരങ്ങൾ വേണ്ടുവോളമുണ്ടിവിടിന്നും .

വീട്ടിലൊന്നും പെണ്ണില്ലേലൊ
വക്കത്തെത്തുംതലമുറയയ്യോ !
വേളിക്കഴിക്കാൻപ്പെണ്ണില്ലേൽ
വട്ടംക്കറങ്ങുമന്ത്യത്തിലായി.

രചന:
അഡ്വ: അനൂപ് കുറ്റൂർ.

About The Author

Leave a Reply

Your email address will not be published. Required fields are marked *