LIMA WORLD LIBRARY

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍ മലരായ് വിടരും നീ – (മോഹൻ ദാസ് മുട്ടമ്പലം)

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍ മലരായ് വിടരും നീ കണ്മണി നിനക്കായി ….. ജീവിതവനിയിൽ കരളിൻ തന്ത്രികള്‍ മീട്ടും ഞാൻ .. സത്യം പറഞ്ഞാല്‍ ഈ വരികള്‍കേട്ടപ്പോള്‍ കണ്ണുകളില്‍ അറിയാതെപടരുന്ന ആ നനവ്…ഉള്ളിന്‍റെയുള്ളില്‍ നൊമ്പരപ്പൂക്കള്‍ വിടരുന്ന അനുഭവം. ചില ഗാനങ്ങള്‍ അങ്ങനെയാണ് . അത് ഹൃദയം കൊണ്ടാണ് കേള്‍ക്കേണ്ടത്. വല്ലാത്ത ഒരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ. മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍ വിളക്കായ് തെളിയും നീ ഒളിമങ്ങാത്ത പ്രണയത്തിന്‍റെ മൃതസഞ്ജീവനി […]

അഗ്നിസാക്ഷി ഒരു പoനം – (സൂസൻ പാലാത്ര)

1909 മുതൽ 1987 വരെയായിരുന്നു ലളിതാംബിക അന്തർജനത്തിൻ്റെ ജീവിതകാലം. കൊല്ലം ജില്ലയിൽ കോട്ടവട്ടത്ത് 1909 മാർച്ച് 30-ന് ജനനം. ആദ്യത്തെ ചെറുകഥ ‘മലയാള രാജ്യ’ത്തിൽ പ്രസിദ്ധപ്പെടുത്തിയ യാത്രാവസാനം. ഭർത്താവ് നാരായണൻ നമ്പൂതിരി. പ്രശസ്ത കഥാകൃത്ത് പരേതനായ എൻ. മോഹനൻ ഉൾപ്പടെ ഏഴു മക്കൾ. 1973-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് (സീത മുതൽ സത്യവതി വരെ) ലഭിച്ചു. അഗ്നിസാക്ഷി എന്ന ഏക നോവലിന് 1977-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, […]

“അധ്യാപകർ വിളക്കാകണം” – ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്

കൊച്ചി: അധ്യാപകർ സമൂഹത്തിൻ്റെ വിളക്കാകമെന്ന് കെ. സി ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് . കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ പാലാരിവട്ടം പി.ഓ സി യിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് ബിജു ഓളാട്ടുപുറം അധ്യക്ഷനായി. സംസ്ഥാന ഡയറക്ടർ ഫാ. ആൻ്റണി അറയ്ക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി വർഗ്ഗീസ് , ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡൻ്റുമാരായ റോബിൻ […]

വിസ്മയം സർവ്വം – (സെബാസ്റ്റ്യൻ തേനാശ്ശേരി)

സ്നേഹമൊരു മധുരാനുഭവ വിസ്മയം , വരയ്ക്കുവാനാവില്ല വരകളാൽ ; ആവില്ലെഴുതുവാനക്ഷരജാലങ്ങളാൽ, പറഞ്ഞറിയിക്കാനാവില്ലതു നാവിനാൽ ; ഉള്ളിലൂറി നിറയും അതിദിവ്യമാം വരദാന പുണ്യതീർത്ഥമതിലാവോള മാഴ്ന്നു മുങ്ങി നീരാടാമാർക്കും ; ഗുരുവായൊരാൾ വേണ്ട,തിനു വരദക്ഷിണയും വേണ്ട ; ഉള്ളിൽ വസിക്കും പരമപ്രേമസ്വരൂപൻ്റെ സദാ സാന്നിധ്യ മഹാവിസ്മയമതനുഭവം , ജന്മസിദ്ധം ! ഭൂമിയിൽ ജീവനും നമ്മുടെ ജന്മവും അന്യോന്യ ഭിന്നമാം രൂപഭാവങ്ങളും ജീവിതവുമൊരോരോ വിസ്മയം ; സസ്യലതാദികൾ നിറത്തൊരീ ഹരിതമനോഹരമാം ഭൂമിയും അലകളൊടുങ്ങാത്ത നീല സാഗരവുമവയിൽ നീന്തിയുമിഴഞ്ഞും പറന്നും നടന്നും വിഹരിക്കും […]

ഇലകൾ പച്ച.. പൂക്കൾ മഞ്ഞ – (ജോൺ വറുഗീസ്)

ഇലകൾ പച്ച.. പൂക്കൾ മഞ്ഞ.. ഓർക്കുന്നില്ലേ.. ഓറഞ്ചു റോസാ… ഇലകൾ പച്ച പൂക്കൾ മഞ്ഞ ഓടി വന്നൊരു പൂക്കാലം ഓമനിച്ചൊരു പൂത്താലം. നിറങ്ങളേഴും മിഴിനിറച്ച തരള കൗമാരം കിഴക്കുണരും മുൻപേ സൂര്യൻ തലയ്ക്കുദിച്ചൊരു കാലം കറുത്ത വാവുകൾ കാഴ്ച കെടുത്തിയ തളർന്ന യൗവ്വന സ്വപ്‌നങ്ങൾ മദിച്ച കൊമ്പൻ തകർത്തെറിഞ്ഞൊരു തിടമ്പുയർത്തിയ മോഹങ്ങൾ ആളുമരങ്ങുമൊഴിഞ്ഞൊരു കോണിലെ ആരവമില്ലാത്ത പാഴ്ത്തറയിൽ ആടി മടുത്തൊരു വേഷമഴിച്ചി- ട്ടാരോടുമൊന്നുമുരിയാടാതെ ആൽത്തറ തിങ്ങുമൊ- രാലിനെ കാണാതെ ആമ്പൽ കുളത്തിന്റെ ചെമ്പക ചോട്ടിലെ വീണു കിടക്കുമിലകളും […]