കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 5 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 05 പെരുവഴിയമ്പലം വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില്‍ നിറവിന്‍; പറവജാതി ഭൂമിയില്‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. അവന്‍ മിഴിച്ചുനോക്കി. അവള്‍ ഇങ്ങനെ […]
യാത്രാവഴിയിലെ ഇടത്താവളങ്ങൾ – (ജയൻ വർഗീസ്)

മനുഷ്യ വർഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങൾ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളിൽ നിന്ന്നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങൾക്ക് മുൻപുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയൻ സർവ നാശത്തിൽ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുൻപുണ്ടായ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാ പതന സർവ്വ നാശത്തിൽ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം. അന്ന് ചത്തടിഞ്ഞ ജീവികൾക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികൾക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകൾ ഒന്നും അർപ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ഇന്ന് നമ്മൾചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക എന്ന ജീവിത ധർമ്മം മാത്രമേ അവരും ചെയ്തിട്ടുള്ളു. താനറിയാതെ തനിക്കു ചുറ്റും രൂപപ്പെട്ട സാഹചര്യങ്ങളെ മറ്റ് പോംവഴികളില്ലാതെ ഏറ്റു വാങ്ങി മരണമോജീവിതമോ അനുഭവിക്കുകയായിരുന്നു എന്നേയുള്ളു. നമ്മുടെ ജീവിതം നമ്മൾ സൃഷ്ടിച്ചതാണ് എന്ന മാർക്സിയൻ കാഴ്ച്ചപ്പാടിൽ ( നിന്റെ ശിലയും ശില്പിയും നീ തന്നെഎന്ന ) അഭിരമിക്കുന്നവർ സാക്ഷാൽ എട്ടുകാലി മമ്മൂഞ്ഞിന്റെ റോൾ മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്എന്ന് അവർ തിരിച്ചറിയേണ്ടതാണ്. ഇങ്ങനെ തിരിച്ചറിയുമ്പോളാണ് എല്ലാം കെട്ടിപ്പെറുക്കി ചൊവ്വയിൽ ചെന്ന്രക്ഷപ്പെടാം എന്ന ഉടായിപ്പ് സ്വപ്നം എത്ര ബാലിശമാണെന്ന് നമ്മൾ മനസ്സിലാക്കുന്നത്. ഒന്നും നടക്കില്ല. നിങ്ങൾ വിലമതിക്കുന്ന നിങ്ങളുടെ ജീവിതം നിങ്ങളുടെ സൃഷ്ടിയല്ല എന്നതാണ് സത്യം. അജ്ഞാതവും അപാരവുമായ ആദിയുടെ ചിന്താ ബോധം രൂപപ്പെടുത്തിയ സാഹചര്യങ്ങളുടെ ബാക്കിപത്രങ്ങളായി ഇപ്പോൾ ഇവിടെ ഇങ്ങിനെ നിങ്ങൾ ആയിരിക്കുന്നുവെന്നേയുള്ളു. നാളെ നമ്മൾ എങ്ങനെയാവണംഎന്നും എന്തായിരിക്കണമെന്നും ഉള്ളത് നമ്മുടെ നിയന്ത്രണത്തിലല്ല എന്നതിനാൽ ഇന്ന് കയ്യിലുള്ള ജീവിതം ഒരുവിലപ്പെട്ട മുത്തായി കാത്ത് സൂക്ഷിക്കുക എന്നതാണ് നമ്മുടെ ധർമ്മം. നിങ്ങൾ എന്ന നിങ്ങളുടെ മുത്ത് അപരന്അസൗകര്യമാവാതെ വയ്ക്കുക എന്ന സാമൂഹ്യ ധർമ്മം ഒന്നാം പാഠമായി നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽബാക്കിയെല്ലാം പിന്നാലെ വന്നു കൊള്ളുന്നതാണ്. നിന്റെ ശിലയും ശില്പിയും നീ തന്നെയാണ് എന്ന മാർക്സിയൻ ചിന്താ ധാര കുറേക്കൂടി പരിഷ്‌ക്കരിച്ച് നിന്നെഉണ്ടാക്കിയത് നിന്റെ തന്തയും തള്ളയുമാണെന്നു പറയുന്ന ചില സ്വതന്ത്ര ചിന്താ യുക്തിവാദി ബുദ്ധിജീവികളുണ്ട്. . അത് ശരിയാവാൻ ഇടയില്ല. എന്തുകൊണ്ടെന്നാൽ, ഇന്നലെ എന്ന അപ്പനിൽ നിന്ന് രൂപമെടുത്തഇന്ന് മാത്രമല്ലല്ലോ നീ ? ആദി മുതൽ നീ വരെയുള്ള സുദീർഘമായ ഒരു കാല ഘട്ടത്തിന്റെ സമ്പൂർണ്ണമായസംഭാവനയുടെ സജീവമായ ഒരു പ്രകട രൂപമാകുന്നുവല്ലോ നീ എന്ന ഇന്ന് ? നീ എത്രയൊക്കെ തലയറഞ്ഞ് ശ്രമിച്ചാലും നിന്നെ ഒരു നൂറ്റിയിരുപത് വർഷങ്ങൾക്കും അപ്പുറത്തേക്ക് കൊണ്ട്പോകാൻ നിനക്കോ നിന്റെ നിലവിലുള്ള സംവിധാനങ്ങൾക്കോ സാധ്യമല്ല എന്നിരിക്കെ നാം കൊട്ടിഘോഷിക്കുന്ന ശാസ്ത്രീയ നേട്ടങ്ങൾ പോലും നമ്മുടെ നിയന്ത്രണത്തിൽ അല്ല സംഭവിക്കുന്നത് എന്ന്സമ്മതിക്കേണ്ടി വരുന്നുവല്ലോ ? ഒരു വലിയ കടലിൽ നിന്ന് കോരിയെടുത്ത് കുപ്പിയിലാക്കപ്പെട്ട ജലം ആ കുപ്പിയുടെ ആകൃതിയിൽ രൂപം മാറിസ്വതന്ത്രമായിരിക്കുന്നതു പോലെ ഇപ്പോൾ നമ്മൾ ആയിരിക്കുന്നുവെന്നേയുള്ളു. ഇനി ആ കടലിലേക്ക് ഇതേജലം തിരിച്ചൊഴിക്കുകയാണെങ്കിൽ അവിടെയും നമ്മൾ എന്ന ജലമുണ്ട്. പക്ഷെ അത് കുപ്പിയുടെ ആകൃതിയിൽപ്രത്യേക ഐഡന്റിറ്റിയുമായി ഉണ്ടായിരുന്ന ഞാനോ നിങ്ങളോ ആയിട്ടല്ല. ആ സമുദ്രത്തിലെ അളവില്ലാത്തഅതിന്റെ ജല സ്വരൂപത്തിന്റെ ഭാഗമായി സമുദ്രജലം എന്ന അതിന്റെ പൊതു ഐഡന്റിറ്റിയുടെ ഭാഗമായിട്ടാവുംനമ്മളുണ്ടാവുക. വീണ്ടും ഇവിടെ നിന്ന് കോരി നിറയ്ക്കപ്പെടുന്ന പുതിയ കുപ്പികളിൽ നമ്മളുണ്ടോ ? തീർച്ചയായുംഉണ്ട്. അത് പുതിയ കുപ്പിയിൽ ഉൾച്ചേർന്നിരിക്കുന്ന പുതിയ ജലത്തിന്റെ പുതിയ ഐഡിന്റിറ്റിയുടെഭാഗമായിട്ടായിരിക്കും എന്ന് മാത്രം. നിരന്തരം കോരിയെടുക്കപ്പെടുകയും, നിരന്തരം തിരിച്ചൊഴിക്കപ്പെടുകയുംചെയ്യുന്ന പ്രപഞ്ച നിർമ്മാണ തന്ത്രത്തിന്റെ ( പരിണാമം എന്ന് ശാസ്ത്രം.) ജീവിക്കുന്ന ഉദാഹരണങ്ങളായികണികകളായിരുന്ന നമ്മൾ വ്യത്യസ്ത രൂപങ്ങളിലോ, വ്യത്യസ്ത ഭാവങ്ങളിലോ, അതുമല്ലെങ്കിൽ ആയിരുന്നകണികകളായിത്തന്നെയോ പ്രപഞ്ച ഭണ്ഡാഗാരത്തിൽ എന്നുമെന്നും നമ്മളുണ്ടാവും. പുനർജ്ജന്മങ്ങളുടെപൂർവകാല സമസ്യകൾ പൂരിപ്പിക്കാനിറങ്ങിയ പഴയ കാല ആചാര്യന്മാർക്ക് ഈ സമസ്യകൾ ഇത്രയ്ക്കുആഴത്തിൽ മനസ്സിലാവാതെ പോയത് കൊണ്ടായിരിക്കണം യുക്തി വാദികളുടെയും സ്വതന്ത്ര ചിന്തകരുടെയുംതൊലിപ്പുറമെയുള്ള ആക്രമണങ്ങൾക്ക് നിരന്തരം അവർ പാത്രങ്ങളായിക്കൊണ്ടിരിക്കുന്നത്. ? മറ്റു ജീവി വർഗ്ഗങ്ങളിൽ കേവലം ഒന്ന് മാത്രമായി നിസ്സഹായനും നിരവലംബനുമായ ഒരു ജീവി മാത്രമാണ്മനുഷ്യൻ. വിശേഷ ബുദ്ധിയുണ്ട് എന്ന അവകാശ ബോധത്തോടെ സ്വന്തം മനസ്സിൽ രൂപപ്പെടുന്ന മോഹങ്ങളുടെ, സ്വപ്നങ്ങളുടെ ഒരു വർണ്ണ വല സൂക്ഷിക്കുവാനും ഭാവിയുടെ ആഴങ്ങളിലേക്ക് അത് വീശിയെറിയുവാൻസാധിക്കുന്നു എന്നതുമാണ് അവന്റെ പ്രത്യേകത. നിങ്ങളുടെയോ നിങ്ങളുടെ മുൻതലമുറകളുടെയോ വലിയ സഹായമൊന്നുമില്ലാതെ, മാവിൽ നിന്ന് പഴുത്തു വീണമാങ്ങ മുളച്ച് മറ്റൊരു മാവായിത്തീരുന്നത് പോലെ ജന്മങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. എങ്കിലുംധൂളികളിൽ നിന്ന് കൂട്ടിച്ചേർക്കപ്പെടുകയും അകത്ത് മുനിഞ്ഞു കത്തുന്ന മുട്ടവിളക്കായി ആത്മാവ് എന്നൊ ജീവൻഎന്നോ മനസ്സ് എന്നോ ഒക്കെ വിളിക്കാവുന്ന സ്വപ്നങ്ങളുടെ ഒരു തിരിനാളം കൊളുത്തി വയ്ക്കപ്പെടുകയുംചെയ്ത ഈ ജന്മം ഒരു അനുഗ്രഹമാണ്, സൗഭാഗ്യമാണ് ! ഈ പ്രകാശം ആവുന്നത്ര സഹജീവികൾക്ക്വെളിച്ചമായി ഭവിക്കുവാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ട്, അതെ മുന്നോട്ടു പോവുകയാണ് ആഗോളമനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ നമുക്ക് വേണ്ടത്. നിലത്തെ പൊടിയിൽ നിന്ന് വേർതിരിക്കപ്പെട്ട്നിങ്ങളായി രൂപം മാറിയ നിങ്ങളിൽ നിന്ന് പ്രപഞ്ചം പ്രതീക്ഷിക്കുന്നത് ഇത് തന്നെയാണ്, പ്രപഞ്ചത്തിനു ഒരുശില്പിയുണ്ടെങ്കിൽ സ്വാഭാവികമായി ആ ശില്പിയും.
ചരിത്രം തിരുത്തിയ ഭരണകര്‍ത്താവ് – (കാരൂര്‍ സോമന്‍)

ഒരു തീപ്പൊരി വലിയ തീയായി മാറുന്നതുപോലെയായായിരുന്നു ഗാന്ധി, പട്ടേല്‍, നെഹ്റു എന്നീ ത്രീമൂര്‍ത്തികള്‍ ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ കത്തിപ്പടര്‍ന്നത്. ഇവര്‍ ഇംഗ്ലണ്ടില്‍ പഠിച്ചുവളര്‍ന്നതും അതിന് പ്രേരകമായിട്ടുണ്ട്. ബ്രിട്ടനെ കിഴ്പ്പെടുത്താന്‍ വന്നവരെയെല്ലാം അവര്‍ നേരിട്ടത് ആയുധങ്ങള്‍കൊണ്ടായിരുന്നെങ്കില്‍ അതിനേക്കാള്‍ അഹിംസയെന്ന ദര്‍ശനബോധമുണ്ടെങ്കില്‍ ഏത് അനീതിയെയൂം ആഴത്തില്‍ കിഴ്പെടുത്താന്‍ സാധിക്കുമെന്ന് ഗാന്ധി ലോകത്തെ പഠിപ്പിച്ചു. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് സ്നേഹമെന്ന ആത്മീയ വികാരമാണത്. ഗാന്ധി 1917 ല്‍ നേതൃത്വം നല്‍കിയ ബിഹാറിലെ ചമ്പാരന്‍ സമരം പട്ടേലിനെ ഏറെ സ്വാധിനിച്ചു. ആ സമരം സ്വന്തം […]
കൗമാരസന്ധ്യയിലെ ചിത്രശലഭങ്ങള്‍ – (ഷിഹാബ്, കുരീപ്പുഴ)

(വായനാനുഭവം) കാളിദാസന്‍ പറഞ്ഞത് വാകപ്പൂവിന് ചിത്രശലഭത്തിന്‍റെ ഭാരം താങ്ങാനാകും. എന്നാല്‍ പക്ഷികളുടെ ഭാരം പേറാനാകില്ല. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ശാസ്ത്ര-സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍റെ ‘കൗമാരസന്ധ്യകള്‍’ എന്ന നോവല്‍ വായിച്ചപ്പോഴാണ് കാളിദാസന്‍റെ വാക്കുകള്‍ ഓര്‍മ്മയിലെത്തിയത്. ഒരു സര്‍ഗ്ഗപ്രതിഭയുടെ അഴകും അദ്ധ്വാനവും അവരുടെ കൃതികളില്‍നിന്ന് കണ്ടെത്താന്‍ കഴിയും. എന്ന് പറഞ്ഞാല്‍ അവരുടെ ഭാവന, ഭാഷ, പദം, വാക്യം, അര്‍ത്ഥം, വര്‍ണ്ണം, അലങ്കാരം ഇതിലെല്ലാം അത് തെളിഞ്ഞു നില്‍ക്കും. ഓരോ കൃതിയും നമ്മള്‍ വായിക്കപ്പെടുന്നത് ആ കാലത്തിന്‍റെ […]
കാണലും കണ്ടെത്തലും – (ജോസ് ക്ലെമന്റ്)

നമുക്ക് കാഴ്ചയുണ്ട് കാണാൻ കഴിയുന്നുമുണ്ട്. എന്നാൽ കണ്ടെത്താൻ നമുക്ക് കഴിയാറുണ്ടാേ? കാണാൻ കഴിയുന്നതിനേക്കാൾ പതിന്മടങ്ങ് ശ്രേഷ്ഠമാണ് കണ്ടെത്താൻ കഴിയുക. പ്രകൃതിയിൽ മരങ്ങളുണ്ടായ കാലം മുതൽ കായ്കനികൾ ഉണ്ടാകാറുമുണ്ട് അവ മൂത്തുപഴുത്തു താഴെ വീഴാറുമുണ്ട്. ഭൂമുഖത്തു മനുഷ്യനുണ്ടായ കാലം മുതൽ ഇത് കാണാറുമുണ്ട്. പക്ഷേ, എന്തുകൊണ്ട് അത് മുകളിലേക്ക് പോകാതെ താഴേക്ക് തന്നെ വീഴുന്നു. നാമൊ നമ്മുടെ പൂർവികരോ ഇത് ചിന്തിച്ചിട്ടുണ്ടാകില്ല. ഒരു ഐസക് ന്യൂട്ടൻ മാത്രമാണ് മുകളിലേക്ക് പോകാതെ താഴേക്കു തന്നെ വീഴുന്ന ഫലത്തെ കണ്ടതും അത് […]
മാറുന്ന കാലം മാറാത്ത ജനവിധി – (സിജിത അനിൽ)

തെരഞ്ഞെടുപ്പു ഫലമറിയാനിനി മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോഴും പ്രചാരണ ദിവസങ്ങളിലെന്ന പോലെ മുന്നണികളുടെ ആവേശവും ആത്മവിശ്വാസവും ഈ മഴ പെയ്ത്തിലും മായാതെ നിൽക്കുകയാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിലെ വേനൽപ്പുഴ നീന്തി കോമരം വരുന്നത് പോലെ നേതാക്കൻമാരും അനുയായികളും തിരഞ്ഞെടുപ്പ് നോട്ടീസുമായി വരുന്നതും വോട്ടു ചോദിക്കുന്നതും തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. നാല്പത് ഡിഗ്രി ചൂടിലും തളരാതെ, നഗരവീഥികളും ഗ്രാമപാതകളും ഇടവഴികളും താണ്ടി, വീടുകൾതോറും കയറിയിറങ്ങി തങ്ങളുടെ സ്ഥാനാർത്ഥിയെ പുകഴ്ത്തിയും എതിർസ്ഥാനാർത്ഥിയെ ഇകഴ്ത്തിയും മുന്നണികളെക്കുറിച്ചവർ വാതോരാതെ പറഞ്ഞു. പ്രകടനപത്രികകളും സങ്കൽപ്പ പത്രങ്ങളും വായിച്ചപ്പോൾ […]
പ്രപഞ്ചനടനം – (ജയരാജ് മിത്ര)

പട്ടക്കുടയിൽ ദേവി വിളയാടുന്ന ഉത്സവം ! ഗോപാലകൃഷ്ണേട്ടനാണ് ഇതേക്കുറിച്ച് പറഞ്ഞത്. ഒരു വീഡിയോയും കാണിച്ചു. മെയ് പതിനാലിനാണ് വേല എന്നുമറിഞ്ഞു. ഇത്തരം വ്യത്യസ്തമായ എന്ത് കേട്ടാലും ഉടൻ അവിടെയെത്തുന്നതാണ് ശീലം. ഐവർമഠത്തിൽ വെച്ച് കുറുപ്പേട്ടനെ കണ്ടപ്പോൾ ചോദിച്ചു. “പെരിന്തൽമണ്ണയുടെ അടുത്ത്, മേലാറ്റൂർ ഭാഗത്ത്, ശാസ്താവങ്ങോട്ടുപുറം എന്നൊരമ്പലം അറിയാമോ?” ” കുട ഉറയണ കാവല്ലേ ? അറിയാം. ഇപ്പൊ ഉത്സവം നടക്കുന്നു. പോവാൻ പ്ലാനുണ്ടോ?” ഉണ്ടെന്ന് പറഞ്ഞതും; ഒരു നന്ദകുമാർകുറുപ്പിനെ വിളിച്ച്, ഫോൺ എനിക്ക് തന്നു. അലനെല്ലൂരിലെ നന്ദകുമാർകുറുപ്പ് […]
ദൈവവും നിരീശ്വരവാദിയും – (Sr. ഉഷാ ജോർജ്)

ശൈത്യത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തണുത്ത കാറ്റ് വീശി. എന്റെ മുടികളെ പാറിപ്പറപ്പിച്ചുകൊണ്ട് കാറ്റ് വീശിക്കൊണ്ടിരുന്നു. കാറ്റിന്റെ ശബ്ദം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഞാൻ ജനലുകൾ ഭദ്രമായി അടച്ച് വീടിനു പുറത്തേക്കിറങ്ങി. കൊടും വേനൽ കഴിഞ്ഞുവരുന്ന ശൈത്യ ത്തിന് ഒരു വശ്യതയുണ്ട്. എനിക്ക് ആ കുളിർ പകർന്നുതരുന്ന മന്ദമാരുതനെ ഒത്തിരി ഇഷ്ടമാണ്. ഞാൻ അവനോടൊപ്പം നടന്നു നീങ്ങി. ദൈവത്തെ മാത്രം മനസ്സിൽ ധ്യാനിച്ച് നടന്നു നീങ്ങിയത് എവിടേയ്ക്കാണെന്ന് കൂടി അറിയില്ല. വീണ്ടും വീണ്ടും എന്റെ മുടികളേ നാനാദിക്കിലേയ്ക്കും പാറിപ്പറപ്പിച്ചുകൊണ്ട് […]
പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -4) – മിനി സുരേഷ്

അദ്ധ്യായം: 4 പിറ്റേന്ന് രാവിലെ വിച്ചുവിനെയും കുട്ടി അച്ഛൻ സ്കൂളിലേക്ക് പോയി. അച്ഛൻ പഠിച്ച ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ തന്നെയാണ് അവനെയും ചേർത്തത്. അവധിക്കാലമായതിനാൽ പ്രിൻസിപ്പലും ,ഒന്ന് രണ്ട് അധ്യാപകരും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. സ്കൂളും ,പരിസരവുമെല്ലാം അവന് ഇഷ്ടമായി. നിറയെ മാങ്ങകളുള്ള കുഞ്ഞൻ മാവുകളും ,പേരറിയാത്ത പൂമരങ്ങളും ,ചെടികളുമെല്ലാമുള്ള സ്കൂൾഅങ്കണം.കുഞ്ഞിക്കിളികളും ,അണ്ണാറക്കണ്ണന്മാരുമെല്ലാമുണ്ട്. പഴമയുടെ പ്രൗഡിവിളിച്ചോതുന്ന ക്ലാസ്സ് മുറികൾ.’ “വിഘ്നേഷിന്റെ അച്ഛൻ ഈ സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു.ഈ നാട്ടിൽ നിന്ന് ആദ്യമായി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ […]



