നമുക്ക് കാഴ്ചയുണ്ട് കാണാൻ കഴിയുന്നുമുണ്ട്. എന്നാൽ കണ്ടെത്താൻ നമുക്ക് കഴിയാറുണ്ടാേ? കാണാൻ കഴിയുന്നതിനേക്കാൾ പതിന്മടങ്ങ് ശ്രേഷ്ഠമാണ് കണ്ടെത്താൻ കഴിയുക. പ്രകൃതിയിൽ മരങ്ങളുണ്ടായ കാലം മുതൽ കായ്കനികൾ ഉണ്ടാകാറുമുണ്ട് അവ മൂത്തുപഴുത്തു താഴെ വീഴാറുമുണ്ട്. ഭൂമുഖത്തു മനുഷ്യനുണ്ടായ കാലം മുതൽ ഇത് കാണാറുമുണ്ട്. പക്ഷേ, എന്തുകൊണ്ട് അത് മുകളിലേക്ക് പോകാതെ താഴേക്ക് തന്നെ വീഴുന്നു. നാമൊ നമ്മുടെ പൂർവികരോ ഇത് ചിന്തിച്ചിട്ടുണ്ടാകില്ല. ഒരു ഐസക് ന്യൂട്ടൻ മാത്രമാണ് മുകളിലേക്ക് പോകാതെ താഴേക്കു തന്നെ വീഴുന്ന ഫലത്തെ കണ്ടതും അത് കണ്ടെത്തിയതും. അതൊരു ആപേക്ഷിക സിദ്ധാന്തത്തിന് പിറവിയും നല്കി. കാണുന്നു എന്നഭിമാനിക്കുന്ന നാം ഇനിയും ഒത്തിരി കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്.











