LIMA WORLD LIBRARY

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 11 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 11 അരൂപികള്‍   പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി. സമുദ്രമേ, നീ ഓടുന്നതെന്തു? യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്തു? പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു. ഭൂമിയേ, നീ കര്‍ത്താവിന്‍റെ സന്നിധിയില്‍, യാക്കോബിന്‍ ദൈവത്തിന്‍റെ സന്നിധിയില്‍ വിറെക്ക. -സങ്കീര്‍ത്തനങ്ങള്‍, അധ്യായം 114 അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. മണ്ണില്‍ പൂനിലാവ് വിരിഞ്ഞു. ആകാശത്ത് നക്ഷത്രങ്ങള്‍ പെരുകി വിളക്കുകള്‍പോലെ തെളിഞ്ഞു. ലണ്ടന്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ പേടിപൂണ്ടു കഴിഞ്ഞ കുറുക്കന്മാര്‍ ആഹാരത്തിനായി […]

ആരാണ് അമേരിക്കൻ പൗരന്മാർ …?

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരല്ലാത്ത ഭാര്യമാർക്കും അമേരിക്കൻ പൗരന്മാരുടെ കുട്ടികൾക്കും പൗരത്വത്തിനുള്ള പാത വാഗ്ദാനം ചെയ്തുകൊണ്ട് പ്രസിഡൻ്റ് ജോ ബൈഡൻ ചൊവ്വാഴ്ച സുപ്രധാന പ്രഖ്യാപനം നടത്തി. ഏകദേശം അരലക്ഷത്തോളം യുഎസ് പൗരന്മാരെ, അതില്‍ ആയിരക്കണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ ജീവിതപങ്കാളികളെ, സംരക്ഷിക്കുന്ന നടപടിയാണിത്. “ഈ നടപടി ഏകദേശം അര ദശലക്ഷം യുഎസ് പൗരന്മാരെയും, മാതാപിതാക്കൾ ഒരു യുഎസ് പൗരനെ വിവാഹം കഴിച്ച 21 വയസ്സിന് താഴെയുള്ള ഏകദേശം 50,000 പൗരന്മാരല്ലാത്ത കുട്ടികളെയും സംരക്ഷിക്കും,” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. പൗരന്മാരല്ലാത്ത ഇണകളും […]

പഴഞ്ചൊല്ലുകൾ – Mary Alex ( മണിയ )

ഒരു പഠനം പഴഞ്ചൊല്ലിൽ പതിരില്ല എന്നു കേട്ടിട്ടുണ്ട്. എന്നാൽ പതിരുണ്ടോ എന്ന് ഒന്നു പരിശോധിച്ചു നോക്കിയാലോ . ‘അ ‘ 1’അങ്കോം കാണാം താളീം ഒടിക്കാം.’ പഴയകാലം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പാടില്ല പരപുരുഷന്മാരുടെ മുന്നിൽ ചെല്ലാൻ പാടില്ല. കുളിക്കാനും നനക്കാനുമുള്ള സോപ്പ് കണ്ടുപിടിക്കാത്ത കാലം, സോപ്പെന്നല്ല ഒന്നും തന്നെ. സോപ്പിന് പകരം താളി. ചെമ്പരത്തി നല്ലൊരു താളിയാണ്. പറമ്പിന്റെ അതിരിൽ നിൽപ്പുണ്ട്. അതിരിനപ്പുറത്തു കളരിയാണ്. ആയോധന മുറകൾ അഭ്യസിപ്പിക്കുന്ന കളരി. അവിടെ അരോഗധൃഡഗാത്രരായ പുരുഷന്മാർ അങ്കം വെട്ടുന്നു. […]

പ്രപഞ്ചമെന്ന മഹത്തായ കവിത – അഡ്വ. പാവുമ്പ സഹദേവൻ

പണ്ടൊക്കെ കവിത രചിക്കാനായി, ഞാൻ കടൽതീരത്തും കായലോരത്തും പോയിരിക്കുമായിരുന്നു. എന്നാൽ വെറുതെ കാറ്റുകൊള്ളാമെന്നല്ലാതെ വേറെ വിശേഷങ്ങളൊന്നുമുണ്ടായിട്ടില്ല. പിന്നീട് ഞാൻ ആകാശത്തിലേക്ക് നോക്കാൻ തുടങ്ങി. അതോടെ എൻ്റെ കവനശേഷിയുടെ ചക്രവാളസീമകൾ വികസിക്കാൻ തുടങ്ങി. അങ്ങനെയിപ്പോൾ നക്ഷത്രങ്ങളിൽനിന്ന് പൊട്ടിച്ചിതറി വീഴുന്ന വാക്കുകളെടുത്താണ് ഞാൻ കവിത എഴുതിക്കൊണ്ടിരുന്നത്. ആത്മാവിൽ കിടക്കുന്ന കൽക്കരിക്കഷണങ്ങൾ ആട്ടിയെടുത്താൽ, കവിത പുറത്തേക്ക് പൊട്ടിയൊഴുകുമെന്ന് ഈ അടുത്ത കാലത്താണ് എനിക്ക് ബോധ്യപ്പെടുന്നത്. മനസ്സിൽ കിടക്കുന്ന കല്ലും കമ്പും കട്ടയുമൊക്കെ കവിതയുടെ അസംസ്കൃത വസ്തുക്കളാണെന്ന് സമീപകാലത്ത് ആരോ എന്നോട് പറയുകയുണ്ടായി. […]

നിറമുള്ള ഓർമ്മകൾ – സൂസൻ പാലാത്ര

ഒരു അവധിക്കാലം. അന്നു ഞാൻ എട്ടാംക്ലാസ്സിലെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. റിസൽട്ടറിഞ്ഞു കഴിഞ്ഞാലും പിന്നേം ഒരു മാസവുംകൂടെ അവധിയുണ്ട്. പരീക്ഷാഫലം വരുന്നതോടെ ലീഡിംഗ് കോളേജിൽ ട്യൂഷൻക്ലാസ്സ് തുടങ്ങും. ഏഴുമക്കളെ പഠിപ്പിക്കാനുണ്ടെങ്കിലും ട്യൂഷനൊക്കെ വിടാൻ അപ്പനമ്മമാർക്ക് ഉത്സാഹമാണ്. ചേച്ചി ഒരു മടിയുമില്ലാതെ ട്യൂഷനു പോകും. അത്രയുംനേരം വീട്ടുജോലികളിൽനിന്നു രക്ഷപ്പെടാനാണത്. അവധിക്കാലത്ത് കണക്കും ഇംഗ്ലീഷ്ഗ്രാമറുമാണ് പഠിപ്പിക്കുക. ഫീസ് കൊടുക്കാൻ താമസിക്കുമ്പോൾ കോളേജ് ഉടമ ചേർക്കോണിലെ അന്ത്രയോസ് സാർ പതുക്കെ ചേച്ചിയെ ഓഫീസിലേക്കു വിളിപ്പിക്കും. “സാരമില്ല നീ വന്നു പഠിച്ചോ? ഫീസു് […]