LIMA WORLD LIBRARY

ഒരു സുഹൃത്ത് – ജോസ് ക്ലെമന്റ്

സുഹൃത്തുക്കളാൽ സമ്പന്നരാണ് നമ്മിലേറെപ്പേരും. എന്നാൽ ആരാണ് ഒരു യഥാർഥ സുഹൃത്ത് എന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? ഒരു സുഹൃത്ത് നമ്മിൽ ചെലുത്തുന്ന സ്വാധീനം FRIEND എന്ന പദത്തിൽ തന്നെ അന്തർലീനമാണ്. അത് തിരിച്ചറിഞ്ഞിട്ടുണ്ടോ ? F – Fight for you R – Respect you l – Include you E- Encourage you N – Need you D- Deserve you നിങ്ങൾക്കു വേണ്ടി പോരാടുന്നവൻ നിങ്ങളെ മാനിക്കുന്നവൻ നിങ്ങളെ ഉൾക്കൊള്ളുന്നവൻ നിങ്ങളെ […]

കീഴ്ച്ചുണ്ടിലെ കറുത്ത മറുകും , നുണക്കുഴികളും – മോഹന്‍ദാസ്

കോട്ടയത്തു നിന്നും കൊച്ചിയിലേക്കുള്ള വേണാട് എക്സ്പ്രസിലെ എന്റെ പതിവുയാത്രകള്‍ രസകരമായ ഒത്തിരിയോര്‍മ്മകള്‍ നല്‍കിയിട്ടുണ്ട്. ട്രെയിനില്‍ സമാനചിന്താഗതിക്കാരായ ഞങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു ഗ്രൂപ്പായിട്ടാണ് യാത്ര. കാക്കനാട് SEZ ല്‍ ഓഫീസറായ ഹരിച്ചേട്ടനായിരുന്നു ഗ്രൂപ്പ് ലീഡര്‍. ധാരാളം വായിക്കുകയും നല്ല കഥകളെഴുതുകയും ചെയ്യുന്ന, റിലയന്‍സില്‍ ജോലി ചെയ്യുന്ന രഞ്ചന്‍ തുടങ്ങിയ മനസ്സടുപ്പമുള്ള നല്ല സുഹൃത്തുക്കള്‍ ഗ്രൂപ്പിലുണ്ടായിരുന്നു. എഴുതിയ കാര്യങ്ങള്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നത് ഞങ്ങളുടെ പതിവ് ശീലമായിരുന്നു. അങ്ങനെ ബഷീര്‍ എഴുതിയതുപോലെ പ്രശാന്തസുന്ദരമായ കാലം. ഒരു ദിവസം ഞങ്ങളുടെ കംപാര്‍ട്ടുമെന്‍റില്‍ […]

ഭൂമികുലുങ്ങിയാലും കുലുങ്ങാത്തവർ – ആർവിപുരം സെബാസ്റ്റ്യൻ

(കവിത) ഭൂമികുലുങ്ങിയാലും കുലുങ്ങാത്തവർ പണ്ടൊരു ചൊല്ലുണ്ട്; പാലം കുലുങ്ങിയാലും കുലുങ്ങാത്തൊരു കേളനുണ്ട്! ഇന്നതു മാറ്റിക്കുറിച്ചതുണ്ടല്ലോ നാം, ഭൂമി കുലുങ്ങിയാലും ‘കുലുങ്ങില്ല’ നാം! നില്ക്കുന്നമണ്ണതു പാടെയിളകി – മറിഞ്ഞാലും തെല്ലുപോലും കുലുങ്ങാത്തോർ! ഇവിടിനിയെന്തുവന്നാലും ‘കുലുങ്ങാത്ത’ മാനവരാകെ നിറഞ്ഞിടുന്നു! തന്നിലായ്ച്ചേരുന്നപായങ്ങളിൽ മാത്രംകുലുങ്ങുന്ന മാനവരായി നാം!🙆🏻‍♂ ✍🏻 ആർവിപുരം സെബാസ്റ്റ്യൻ

പൊൻകുന്നം വർക്കിയെ ഓർക്കുമ്പോൾ

1940 – കളിലെ സർ സി പി യുടെ കിരാത ഭരണകാലം. സി പി യുടെ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരങ്ങളെ കളിയാക്കിക്കൊണ്ട് “മോഡൽ “എന്നൊരു ചെറുകഥ ആയിടെ പ്രസിദ്ധീകൃതമാവുന്നു. പൊൻകുന്നം വർക്കി എന്ന പേരിൽ കഥകളെഴുതുന്ന കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനാണ് ഈ കഥയെഴുതിയതെന്നറിഞ്ഞ സർക്കാർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ആറുമാസം ജയിലിലടക്കുകയും ചെയ്തു. അങ്ങനെ കേരളത്തിൽ കഥയെഴുതിയതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന ആദ്യ എഴുത്തുകാരൻ പൊൻകുന്നം വർക്കിയായി . പത്രങ്ങളിലെല്ലാം ചൂടോടെ […]

ഇണയില്ലായ്മ – ജയരാജ് മിത്ര

ഗുരുപ്പൊട്ടൻ പറഞ്ഞു. ” ജയരാജ്, ഫ്രീ റാഡിക്കൽ ഒരു പ്രശ്നമാണ്. സ്വയം ഒരു ഫ്രീ റാഡിക്കലാവാതെ നോക്കിയാൽ ; നമ്മൾക്ക് മാത്രമല്ല സമൂഹത്തിനും സ്വസ്ഥതയുണ്ടാകും.” ഗുരുപ്പൊട്ടൻ ചിന്തയുടെ കടന്നൽക്കൂട്ടിലേയ്ക്കാണ് ഈ റാഡിക്കൽകൊണ്ടെറിഞ്ഞത്. മറ്റേതോ ചിന്തയെ കെട്ടിപ്പുണർന്ന്; ശാന്തമായുറങ്ങിയ ചിന്തകൾ …. അതായത്, ഇണയെ ലഭിച്ച്, ശാന്തമായിരുന്ന എൻ്റെ ചിന്തകൾ പലതും, ഈ ഫ്രീ റാഡിക്കലിൻ്റെ ഇടിയേറ്റുണർന്ന്, തെറിച്ചുവീണ് , സ്വയം ചിന്തിച്ചുതുടങ്ങി! റാഡിക്കൽ അഥവാ ഫ്രീ റാഡിക്കൽ എന്നു പറയുന്നത്, ഇണയില്ലാത്തൊരു അവസ്ഥയാണ്. രസതന്ത്രത്തിൽ അത് ജോഡിയില്ലാത്ത […]