ഭൂമികുലുങ്ങിയാലും കുലുങ്ങാത്തവർ – ആർവിപുരം സെബാസ്റ്റ്യൻ

Facebook
Twitter
WhatsApp
Email

(കവിത)

ഭൂമികുലുങ്ങിയാലും കുലുങ്ങാത്തവർ

പണ്ടൊരു ചൊല്ലുണ്ട്;
പാലം കുലുങ്ങിയാലും
കുലുങ്ങാത്തൊരു കേളനുണ്ട്!
ഇന്നതു മാറ്റിക്കുറിച്ചതുണ്ടല്ലോ നാം,
ഭൂമി കുലുങ്ങിയാലും ‘കുലുങ്ങില്ല’ നാം!

നില്ക്കുന്നമണ്ണതു പാടെയിളകി –
മറിഞ്ഞാലും തെല്ലുപോലും കുലുങ്ങാത്തോർ!
ഇവിടിനിയെന്തുവന്നാലും ‘കുലുങ്ങാത്ത’
മാനവരാകെ നിറഞ്ഞിടുന്നു!
തന്നിലായ്ച്ചേരുന്നപായങ്ങളിൽ
മാത്രംകുലുങ്ങുന്ന മാനവരായി നാം!🙆🏻‍♂

✍🏻 ആർവിപുരം സെബാസ്റ്റ്യൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *