LIMA WORLD LIBRARY

ഫ്രണ്ട്‌സ് – അനിൽ കോനാട്ട്

സുരേഷിന് ഭാര്യയെക്കാളും സ്നേഹം അവന്റെ സുഹൃത്തുക്കളോടാണെന്നു അവന്റെ ഭാര്യ മാളു പരിഭവത്തോടെ എല്ലാവരോടും പറയും. അവനെ അവന്റെ സുഹൃത്തുക്കൾ സ്നേഹിക്കുന്നത് അവളിൽ കണ്ണുകടിയുണ്ടാക്കുന്നുണ്ടെന്ന് സുരേഷിന് തോന്നി. അവൻ വിദേശത്തേക്ക് പോയപ്പോൾ അവന്റെ പ്രിയ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. നാട്ടിലായിരിക്കുമ്പോൾ മാളുവിന് സുരേഷിനെ അടുത്ത് കിട്ടുക തന്നെ പ്രയാസമാണ്… അവന്റെ ചുറ്റിനും ഫ്രണ്ട്‌സ് വലയം തന്നെ പലപ്പോഴുംമുണ്ടാകും…പിന്നീട് അവൻ നാട്ടിൽ ചെന്നാൽ വെള്ളമടിയും ടൂറും എല്ലാം സുരേഷിന്റെ ചിലവിൽ തന്നെയാകുവാൻ അവനും സ്നേഹിതരും ശ്രദ്ധിച്ചിട്ടുണ്ട്… ജോലി കഴിഞ്ഞു വന്നാൽ എല്ലാവരെയും […]

കടലാസ്സുപൂക്കൾ – ഗിരിജാവാര്യർ

ചെമപ്പും വെളുപ്പും നിറച്ചാർത്തുമായി ശിരസ്സാട്ടി കാറ്റിൽ കിണുങ്ങുന്ന പൂവേ! മുകിൽമുല്ല പൂക്കും വിയത്തിൽ ചിരിക്കാൻ നിനക്കുള്ള മോഹം, നിനച്ചില്ലയെന്നും! തുടുപ്പാർന്ന നിന്റെ മൃദുഗാത്രഭംഗി കടക്കണ്ണിനാലേ കവർന്നുള്ള വണ്ടേ അടുത്തെത്തുവോളമറിഞ്ഞില്ലെ നീയും മകരന്ദമില്ലാത്ത പൂവാണിതെന്നും! ചെമപ്പാർന്ന തെച്ചിക്കുലയ്ക്കും പുകൾപൂണ്ട – ഴിക്കാൻ കഥയുണ്ടഭിമാനപൂർവ്വം വനമാലിതന്റെ ഗളത്തിൽതിളങ്ങാൻ നിനക്കില്ലെ മോഹം കടലാസ്സുപൂവേ? ഘനവേണിമാർതന്നഴകാർന്ന കൂന്തൽ- ച്ചുരുളിൽച്ചിരിച്ചിട്ടൊരു പാട്ടുമൂളാൻ നിനക്കാവതില്ലേ, നിറയുന്ന വിങ്ങൽ തളംകെട്ടിടുന്നോ, മനസ്സിന്റെയുള്ളിൽ? പനിനീർപ്പൂ വീശും സുഗന്ധം രുചിക്കാൻ വിരുന്നെത്തുമല്ലോ ശലഭങ്ങൾ നിത്യം മണമാകെ വാർന്നു ഗുണമറ്റ പൂവായ് […]

കൊല്ലങ്കോട്ടേക്ക് – Dr. പ്രമോദ് ഇരുമ്പുഴി

  ‘കളേഴ്സ് ഓഫ് ഭാരത് ‘ എന്ന സാമൂഹിക പേജ് ഇന്ത്യയിലെ മികച്ച 10 സുന്ദര ഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോട് തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ തന്നെ അവിടേക്ക് പോകാൻ നിശ്ചയിച്ചതാണ്. പല കാരണം കൊണ്ടും അത് നീണ്ടുപോയി. ചില ചങ്ങായിമാർ കൊല്ലങ്കോട് പോയി ഫോട്ടോയും വീഡിയോയും എഴുത്തും പോസ്റ്റ് ചെയ്യുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്. പലപ്പോഴായി അങ്ങോട്ടേക്കുളള യാത്ര കപ്പിനും ചുണ്ടിനും ഇടക്ക് മിസ്സായ അനുഭവങ്ങളും ഉണ്ടായി. “എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ” എന്ന സിനിമാന്യായ പ്രകാരം ഇന്നായിരുന്നു ആ […]