യേശു മഹേശ്വരന്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

സോദരരെ കാനനചോലയില്‍ കരുണാമയന്‍ പിറന്നു. പുതുയുഗം പിറന്നു. യേശുമഹേശ്വരന്‍ എഴുന്നെള്ളുന്നു. (സോദ). കലിയുഗമേ വിട പറയു പൊന്‍പുലരി ഉണര്‍ന്നു. ഭൂവില്‍ യേശുവിന്‍ സ്‌നേഹം പുത്തിടുന്നു (സോദര). സ്വര്‍ഗ്ഗത്തിന്‍ താഴ്വാരം തുറന്നു. മണ്ണിന്‍ വിരിമാറില്‍ സൂര്യന്‍ തിളങ്ങി. മേഘങ്ങള്‍ നറുമഴ പെയ്തു. വാക്കുകള്‍ തളിരുകളായി പുത്തു ഉള്ളില്‍ വസന്തം വിരിഞ്ഞു.(സോദര). സ്വര്‍ഗ്ഗം ഭൂമിയില്‍ പിറന്നു, ഉള്ളില്‍ തുടിക്കും സുരസൗഭാഗ്യം, പുലരിയില്‍ പനിനീര്‍ പുവായി വിരിയുന്നു. (സോദര). www.karoorsoman.net
ഒരിക്കലുമില്ല-ഡോ. ആനിയമ്മ ജോസഫ്

പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. പുറത്തു മാത്രമോ..? എന്റെ ഉള്ളിലും പെയ്യുന്നില്ലേ ഒരു മഴ…വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള മഴ… അന്നു മുഴുവന്‍ ഞാന്‍ സങ്കടത്തില്‍ ആയിരുന്നു…നഷ്ടപ്പെട്ടുപോയ എന്റെ പ്രണയത്തെ ഓര്‍ത്ത്…എന്നില്‍ നിന്നും പിരിഞ്ഞുപോയ എന്റെ പ്രേയസിയെ ഓര്‍ത്ത്… ”ഗ്ലോറിയ… നീ ഇനി വരില്ലേ..?” ഒരു തവണ എന്റെ മനോഗതം ഉറക്കെയായിപ്പോയി എന്നറിഞ്ഞത് അതിനൊരു ഉത്തരം ഉടന്‍ തന്നെ കിട്ടിയപ്പോഴാണ്: ”ഒരിക്കലുമില്ല…” ഒരു സ്‌ത്രൈണസ്വരം..! കിടന്നിടത്തു തന്നെ കിടന്നു തല പൊന്തിച്ചു നോക്കി. ആരാണത് പറഞ്ഞത്..? ആരെയും കണ്ടില്ല. […]
ക്രിസ്തുമസ് രാവ് – ശ്രീ മിഥില

അമ്മതന്‍ഗന്ധമാണവിടെല്ലാമെന്നുണ്ണി അച്ഛന്റെ കാതില്‍ പറഞ്ഞു മെല്ലെ തൂത്തുംതുടച്ചുംതണുത്തൊരാ ജീവിതം തൂവലുപോലെ പറന്നുയര്‍ന്നു ഉണ്ണിയ്ക്കുരുട്ടിയ ചോറുരുളയന്ന് ഉണ്ണാതുണങ്ങിയുറച്ചുപോയി അമ്മയുമുണ്ണിയുമിന്നലെയന്തിക്ക് പുല്‍ക്കൂടൊരുക്കിച്ചമച്ചതാണ് നക്ഷത്രം തൂക്കുവാനമ്മയെണീല്‍ക്കാ- ത്തതെന്തെന്നുമുണ്ണിയറിഞ്ഞതില്ല അയയിലെ,കഴുകാത്ത പുടവയിലുണ്ണിതന്‍ കണ്ണീര്‍ക്കണങ്ങള്‍ നനഞ്ഞുണങ്ങി പൊടികള്‍നിറഞ്ഞ ജനല്‍പാളിയാ ദുഃഖം പുലരുവോളംവരെ കരഞ്ഞുതീര്‍ത്തു അടുക്കളയിലടുക്കാത്ത പാത്രങ്ങള്‍ അടുപ്പിനോടക്കഥയും പറഞ്ഞു അലമാരയ്ക്കുള്ളിലടുക്കിയ സാരികള്‍ വിധിയെപ്പഴിച്ചുവീര്‍പ്പുമുട്ടി ഉണ്ണിയോടെന്തുപറയുമെന്നറിയാതെ ഉണ്ണീടെയച്ഛന്‍ നിശബ്ദനായി ക്രിസ്തുമസ് രാവിന്റെ ആഘോഷവേളയില്‍ കണ്ണുനീര്‍മുത്തുകള്‍ ചിതറിവീണു…
കനിവില്‍ താരകം-സന്ധ്യ അരുണ്‍

മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം മണ്ണില്‍ ചൊരിഞ്ഞ കാരുണ്യം. വിണ്ണിലേ മാലാഖവൃന്ദങ്ങള്‍ മണ്ണില്‍ ചൊരിഞ്ഞ കാരുണ്യം. ഉണ്ണിയേശുവിന്‍ പുണ്യജന്മം. അന്നൊരു ധനുമാസരാവില്‍ ബെത് ലഹേമില്‍, മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം. കാല്‍വരിക്കുന്നിലെ കുരിശില്‍ ചൊരിഞ്ഞ രക്തം, മര്‍ത്യന്റെ പാപക്കറകളെ കഴുകീ ദൈവപുത്രന്റെ രക്തം. കടലിന് നടുവില്‍ നടന്നവന്‍, കുരുടന് കാഴ്ച നല്‍കിയവന്‍, കരളിലെയിരുളില്‍ തെളിയിച്ച കനിവിന്‍ വെള്ളി നക്ഷത്രം. മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം…



