മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം
മണ്ണില്‍ ചൊരിഞ്ഞ കാരുണ്യം.
വിണ്ണിലേ മാലാഖവൃന്ദങ്ങള്‍
മണ്ണില്‍ ചൊരിഞ്ഞ കാരുണ്യം.
ഉണ്ണിയേശുവിന്‍ പുണ്യജന്മം.
അന്നൊരു ധനുമാസരാവില്‍
ബെത് ലഹേമില്‍, മഞ്ഞില്‍
വിരിഞ്ഞ നക്ഷത്രം.
കാല്‍വരിക്കുന്നിലെ കുരിശില്‍
ചൊരിഞ്ഞ രക്തം, മര്‍ത്യന്റെ
പാപക്കറകളെ കഴുകീ
ദൈവപുത്രന്റെ രക്തം.
കടലിന് നടുവില്‍ നടന്നവന്‍,
കുരുടന് കാഴ്ച നല്‍കിയവന്‍,
കരളിലെയിരുളില്‍ തെളിയിച്ച
കനിവിന്‍ വെള്ളി നക്ഷത്രം.
മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം
മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം…











