പുതുവര്‍ഷ ആശംസകള്‍

നിറമുള്ള സ്വപ്നങ്ങളും നിറവാര്‍ന്ന പ്രതീക്ഷളുമായി നാം മറ്റൊരു പുതു വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. സുഖദുഖ സമ്മിശ്രമായ ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച് 2024 വിടപറയുമ്പോള്‍, അതെല്ലാം പാഠമാക്കി, നല്ല നാളേയ്ക്കുള്ള ഊര്‍ജ്ജമാക്കിമാറ്റി നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാം. വലിയ സ്വപ്നങ്ങള്‍ കാണുക, സ്വന്തം കഴിവില്‍ വിശ്വസിക്കുക…2025-ല്‍ ശുഭകരമായ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമാറാകട്ടെ. ആത്മപരിശോധന നടത്തി പുതിയ ചില തുടക്കങ്ങള്‍ക്ക് മനസാ നാന്ദി കുറിക്കുന്നതായിരിക്കണം പുതുവര്‍ഷം. അനന്തമായ സന്തോഷത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള നവവര്‍ഷത്തിന്റെ കവാടത്തിലെത്തിനില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു പ്രതീക്ഷയുണ്ട്, പ്രത്യാശയുണ്ട്. ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ […]
പുനര്‍ജനിയുടെ പ്രഭാതം; ഒരു കന്യാകുമാരി യാത്ര-ഡോ. മായാ ഗോപിനാഥ്

ഓരോ യാത്രയും ഒരു പുനര്‍ജനിയാണ്. അകകണ്ണ് തുറപ്പിക്കുന്ന പ്രകൃതി വിസ്മയങ്ങള്‍ നല്‍കുന്ന കുളിരും സുഗന്ധവും വര്‍ണ്ണവൈവിധ്യവും ഇലച്ചീന്തിലെ പ്രസാദം പോലെ ഏറ്റുവാങ്ങി അനുഭൂതിതീരങ്ങളില്‍ കൈകൂപ്പി നില്‍ക്കുക.. എന്തൊരാനന്ദമാണത്! സാഗരത്രയസംഗമ തീരത്തൊരു അസുലഭ സൂര്യോദയദര്‍ശനത്തിനായി കുടുംബവുമൊത്ത് യാത്ര പോയത് കഴിഞ്ഞയാഴ്ചയാണ്. തിരുവനന്തപുരത്തു നിന്നും എന്‍.എച്ച് 66 ലൂടെയുള്ള യാത്ര അതീവസുന്ദരമായ ഒരനുഭവമാണ്. റോഡിന്റെ മദ്ധ്യത്തെ ഡിവൈഡറില്‍ മുഴുവനും മഞ്ഞക്കോളാമ്പി പൂത്തു നിന്നിരുന്നു. റോഡിനിരുവശവും വെട്ടുകല്ലിന് മേല്‍ കോണ്‍ക്രീറ്റ് ചെയ്തു പാറയുടെ പ്രതീതി വരുത്തി അതിലൂടെ പടര്‍പ്പന്‍ ചെടികള്‍ വളര്‍ത്തിയിട്ടിരിക്കുന്നു. […]
ഒറ്റവരിപ്പുഞ്ചിരി-പി. ശിവപ്രസാദ്

മഹാവീഥികളുടെ പരന്നും ഉയര്‍ന്നുമുള്ള അലര്‍ച്ചകള്‍ക്കിടയില്‍ ഒറ്റയടിപ്പാതകള്‍ക്ക് എന്തു കാര്യമെന്ന് നിങ്ങള്‍ ചോദിക്കുന്നു. തെല്ലും ലജ്ജയില്ലേ, മനസ്സാക്ഷിക്കുത്തില്ലേ, അതിപ്രതാപഗുണവാന്മാരേ? ഒറ്റമരം ശിരസ്സൊടിഞ്ഞ് ഹൃദയത്തിലേക്ക് കടപുഴകുമ്പോള്‍ എത്രത്തോളം നിങ്ങള്‍ക്കാവും ഇത്ര ഭീകരമായി ചിരിക്കാന്‍? അടര്‍ന്നുവീണ ചില്ലകളിലെ അടരാത്ത നറുമൊട്ടുകള്‍, അരുമയാം കിളിയൊച്ചകള്‍, അടയിരുന്ന കനവുകളുടെ ആയിരം ചെറുമുട്ടകള്‍… ഇനിയും കാലമൊരിക്കല്‍ പെരുക്കിപ്പെരുക്കിയെഴുതാവുന്ന *നാട്ടുഗദ്ദികകള്‍, മാവേലിമന്റങ്ങള്‍! ആര്‍ക്കറിയാം… അവയിലൊക്കെ ഉണര്‍ച്ച തേടുന്ന ഉയിരിന്റെ മുദ്രാങ്കിത വാക്യങ്ങള്‍, ഞാനും നിങ്ങളും ഇന്നലെയില്‍ നിന്ന് പഠിക്കാതെ മറന്നേ പോയ നേരുപായങ്ങള്‍. ഇനിയും തളിര്‍ക്കുമെന്ന നിനവോ […]



