നിറമുള്ള സ്വപ്നങ്ങളും നിറവാര്‍ന്ന പ്രതീക്ഷളുമായി നാം മറ്റൊരു പുതു വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. സുഖദുഖ സമ്മിശ്രമായ ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച് 2024 വിടപറയുമ്പോള്‍, അതെല്ലാം പാഠമാക്കി, നല്ല നാളേയ്ക്കുള്ള ഊര്‍ജ്ജമാക്കിമാറ്റി നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാം. വലിയ സ്വപ്നങ്ങള്‍ കാണുക, സ്വന്തം കഴിവില്‍ വിശ്വസിക്കുക…2025-ല്‍ ശുഭകരമായ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമാറാകട്ടെ.
ആത്മപരിശോധന നടത്തി പുതിയ ചില തുടക്കങ്ങള്‍ക്ക് മനസാ നാന്ദി കുറിക്കുന്നതായിരിക്കണം പുതുവര്‍ഷം. അനന്തമായ സന്തോഷത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള നവവര്‍ഷത്തിന്റെ കവാടത്തിലെത്തിനില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു പ്രതീക്ഷയുണ്ട്, പ്രത്യാശയുണ്ട്. ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സജ്ജീകരിച്ചിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളെ നിറമനസോടെ സ്വാഗതം ചെയ്യാം.
2025-ലെ എല്ലാ ദിവസവും സന്തോഷവും ചിരിയും നിറഞ്ഞതാകട്ടെ. മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഐശ്വര്യ സമ്പന്നമായ പുതുവര്‍ഷം ആശംസിക്കുന്നതിനോടൊപ്പം എന്നെ സ്നേഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും എല്ലാ നന്മകളും നേരുന്നു.
”ഹാപ്പി ന്യൂഇയര്‍…”
സ്‌നേഹപൂര്‍വം
കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)












