THE ARC (Novel) Chapter 4 – Dr. Aniamma Joseph

Roy was reading the newspaper when Vinod mon ran to him. “Pappa! I need a cycle.” When he repeated his need three times, the reply came from Roy. “Go…go…you brat! You go and ask your Mummy.” Roy said angrily. Vinod showed his stubbornness. “Don’t be stubborn. Go away from me.” Roy was furious. When Vinod […]
കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍ അധ്യായം 15)

തെളിഞ്ഞ ആകാശം, ഇരുണ്ട ഭൂമി ഹോസ്പിറ്റലില്‍ നിന്നും കാറില്‍ മടങ്ങുമ്പോള്‍ മോഹന്റെ മനസിനെ ഇരുള്‍മൂടിയിരുന്നു. പ്രതീക്ഷകളുടെ വര്‍ണങ്ങള്‍ കെട്ടുപോകുന്നത് അയാള്‍ അറിഞ്ഞു. എന്തോ എവിടെയോ ചില പാളിച്ചകള്‍. ആരുമത് മുന്‍കൂട്ടി തയാറാക്കി തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതല്ല. എല്ലാം അനുകൂലമാകുമ്പോഴും അവസാന നിമിഷങ്ങളിലെ തകിടംമറിച്ചിലുകളില്‍ കൈവിട്ടുപോകുന്ന ഭാഗ്യത്തെ നോക്കി നിരാശപ്പെടാനല്ലാതെ മറ്റെന്തുചെയ്യാന്‍. ദൈവം ചില തീരുമാനങ്ങളായി തനിക്കെതിരേ പുറംതിരിഞ്ഞുനില്‍ക്കുകയാണോ. അതോ ദൗര്‍ഭാഗ്യത്തിന്റെ ഒടുക്കത്തെ ആണികളെല്ലാം തന്റെ സ്വപ്നത്തിന്റെ ശവപ്പെട്ടിയില്‍ ആഞ്ഞുതറയ്ക്കുന്നുവോ. ഡോക്റ്ററുടെ വാക്കുകള്‍ അയാളിലെ അവസാന പ്രതീക്ഷകളെയും തല്ലിക്കെടുത്തുകയായിരുന്നു. എന്തൊരാശ്വാസത്തോടെയാണ് […]
ഞാനുറങ്ങും രാത്രി-സുമ രാധാകൃഷ്ണന്‍

ഞാനുറങ്ങുമി രാത്രിയില്‍ നീയെനിക്കിന്നന്യനോ ഞാനേകയായി വിഷാദ മൂകയായി കഴിഞ്ഞ കാലങ്ങളില്‍ നീയെനിക്കേകിയ സ്‌നേഹത്തിന്‍പാനപാത്രം തച്ചുടഞ്ഞു പോയി രാക്കുയിലിന്‍ നാദം കേട്ടു മിഴികളറിയാതെ തുറക്കവേ ഇടനെഞ്ചില്‍ വേദനയോടെന്നോട് നീയോതവെ നേര്‍ത്തനാദമായ് മിഴികളില്‍ ആത്മശുദ്ധി അഭിഷേകമായ് പൊഴിച്ചു കൊണ്ടുകൈകാലിളക്കവേ ആര്‍ത്തനാദമായ് മാറിയോ അറില്ലെനിക്കിന്നും നിന്‍മിഴിക്കോണ് കലങ്ങി മറിഞ്ഞുവോ ഒന്നും വരില്ല വിഷമിക്ക വേണ്ടെന്നു പറഞ്ഞതും എന്നെ വിട്ടു മറയുവാന്‍ വേണ്ടിയോ രാവിന്റെ നീലിമയില്‍ രാഗാര്‍ദ്രമാകുവാന്‍ രാക്കിളിപ്പാട്ടിന്നും മുഴങ്ങുന്നു അടുത്തുണ്ട് നീ തൊട്ടടുത്ത ജനലിന്അപ്പുറം കത്തി ജ്വലിക്കുന്ന ഒരു പിടി ചാരമായി […]
കണ്ണീരുപ്പ് കലര്‍ന്ന പായസത്തിന്റെ കഥ ഒരിക്കല്‍ കൂടി-ഉല്ലാസ് ശ്രീധര്‍

ഞാന്‍ ബിരുദത്തിന് പഠിക്കുന്ന കാലം… ഒരു ദിവസം ചെമ്പകമൂട് ദേവീ ക്ഷേത്രത്തില്‍ തൊഴുത് നിന്ന സ്ത്രീകള്‍ക്കിടയില്‍ നിന്ന്, നാട്ടിലെ ഏറ്റവും മര്യാദക്കാരിയായ പെണ്ണിന്റെ രണ്ട് നക്ഷത്ര കണ്ണുകള്‍ എന്നെ നോക്കുന്നതു പോലെ… സംശയത്തോടെ വീണ്ടും ശ്രദ്ധിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ തിളങ്ങുന്നത് പ്രണയ നക്ഷത്രങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു… ഓന്ത് ബാബുവിന്റെ കൈയിലിരുന്ന പായസപ്പാത്രം പിടിച്ചു വാങ്ങി ഞാന്‍ വിളമ്പാന്‍ തുടങ്ങി… അവള്‍ക്ക് കൂടുതല്‍ പായസം വിളമ്പിയിട്ട് ഞാന്‍ പതിയെ ചോദിച്ചു -‘മതിയോ…?’ മതി എന്ന അര്‍ത്ഥത്തില്‍ പുഞ്ചിരിയോടവള്‍ തലയാട്ടി… […]



