ഞാനുറങ്ങുമി രാത്രിയില്‍
നീയെനിക്കിന്നന്യനോ
ഞാനേകയായി വിഷാദ മൂകയായി
കഴിഞ്ഞ കാലങ്ങളില്‍
നീയെനിക്കേകിയ
സ്‌നേഹത്തിന്‍പാനപാത്രം തച്ചുടഞ്ഞു പോയി
രാക്കുയിലിന്‍ നാദം കേട്ടു
മിഴികളറിയാതെ തുറക്കവേ
ഇടനെഞ്ചില്‍ വേദനയോടെന്നോട് നീയോതവെ
നേര്‍ത്തനാദമായ് മിഴികളില്‍
ആത്മശുദ്ധി അഭിഷേകമായ്
പൊഴിച്ചു കൊണ്ടുകൈകാലിളക്കവേ
ആര്‍ത്തനാദമായ് മാറിയോ അറില്ലെനിക്കിന്നും
നിന്‍മിഴിക്കോണ് കലങ്ങി മറിഞ്ഞുവോ
ഒന്നും വരില്ല വിഷമിക്ക
വേണ്ടെന്നു പറഞ്ഞതും
എന്നെ വിട്ടു മറയുവാന്‍ വേണ്ടിയോ
രാവിന്റെ നീലിമയില്‍
രാഗാര്‍ദ്രമാകുവാന്‍
രാക്കിളിപ്പാട്ടിന്നും മുഴങ്ങുന്നു
അടുത്തുണ്ട് നീ തൊട്ടടുത്ത
ജനലിന്അപ്പുറം കത്തി
ജ്വലിക്കുന്ന ഒരു പിടി
ചാരമായി
വെന്തു വെണ്ണീറായി
നടുങ്ങി ഞാനും പകച്ചു
മിഴികള്‍തുറന്നില്ലെനിക്കിന്നെല്ലാംശാന്തം
അന്ധമാം ലോകത്ത്
നഗ്‌നനായ്പ്പിറന്നു
പച്ചമാംസത്തിന്‍ ഗന്ധമെന്‍
നഗ്‌നത മറയ്ക്കുന്നു
ഇല്ലൊരു ജന്മമെനിക്കിന്നവകാശം പറഞ്ഞിടാന്‍
വരില്ലനീയിനി മുന്ജന്മമല്ലോ വേണ്ടൂ











