സ്വസ്ഥമായ ജീവിതം മനുഷ്യന്റെ അവകാശമാണ്-അഡ്വ. ചാര്‍ളി പോള്‍

മനുഷ്യനെ നരി തിന്നുന്നതിലെ അരക്ഷിതാവസ്ഥയും ദുര്യോഗവും ആവിഷ്‌കരിക്കുന്ന കവിതയാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ബുദ്ധനും നരിയും ഞാനും”. ‘അരിയില്ല, തുണിയില്ല, ദുരിതമാണെന്നാലും നരി തിന്നാന്‍ നന്നോ, മനുഷ്യന്മാരെ” എന്ന കവിതയിലെ വരികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എഴു തിയതാണെങ്കിലും ഈ 21-ാം നൂറ്റാണ്ടിലും പ്രസക്തമാണ്. അതേ അരക്ഷിതാവസ്ഥയിലും ദുരിതത്തിലും ഗതികേടി ലുമാണ് മലയോരജനത. വയനാട് മാനന്തവാടിയില്‍ കാപ്പിത്തോട്ടത്തില്‍ ജോലിക്കുപോയ ആദിവാസി വനിതയെ പട്ടാപ്പകലാണ് കടുവ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്. നരഭോജിയായ കടുവ മറ്റേതു വന്യജീവിയേക്കാളും അപകടകാരിയാണ്. ഏതുനിമിഷവും […]
പ്രണയിനിക്ക്-പ്രിന്‍സി

ഒരു ചെമ്പനീര്‍ പൂവിന് ഹൃദയം കൊടുത്തവള്‍ പൂവിന്റെ പരിമളം ആത്മാവില്‍ ആവാഹിച്ചവള്‍ എന്റെ തപിക്കുന്ന ഹൃദയത്തില്‍ പനിനീര്‍ തളിച്ചവള്‍ നീയെന്‍ പ്രണയ കുസുമം.. അരുണിമ ചേര്‍ന്ന നിന്‍ കവിള്‍ തടങ്ങളില്‍ പ്രണയം മുറ്റുന്ന പവിഴാധരങ്ങളില്‍.. ഒരായിരം കഥകള്‍ കൊരുത്തെടുത്ത കണ്‍പീലികളില്‍.. ഒരായുഷ്‌കാലം തേടുന്നു ഞാന്‍ നിന്റെ മന്ദസ്മിതങ്ങള്‍ എന്നില്‍ കവിത വിടര്‍ത്തുന്നു.. നിന്‍ മിഴിക്കോണുകളില്‍ തങ്ങി നിന്ന സ്വപ്ന കണങ്ങളാല്‍ ഞാന്‍ മഹാകാവ്യം രചിക്കുന്നു നീ വരുമെന്നറിഞ്ഞ മഴത്തുള്ളികളും സംഗീതം പൊഴിക്കുന്നു.. പറയാതെ പറഞ്ഞ വാക്കുകളെന്‍ ഹൃദയത്തില്‍ […]
പ്രണയ സാഫല്യം-ജയന്‍ വര്‍ഗീസ്

ആകാശ ഗംഗയിലോളം മുറിച്ചെത്തീ സൂര്യ കുമാരന്റെ തോണി തീരത്ത് നാണത്തിന്‍ നീല നിലാവല- ത്താഴത്ത് ഭൂമിക്കിടാത്തി തേജസാമാമുഖ ശോഭയില്‍ പെണ്ണിന്റെ മാറത്തു പ്രേമ വികാരം നാണിച്ചു ദര്‍ഭ മുന കൊണ്ട ഭാവത്തി- ലാ രൂപം വീണ്ടും നുകര്‍ന്നു. മേഘങ്ങള്‍ വണ്ടുകള്‍ മൂളിപ്പറന്നെത്തി യോമലെ തൊട്ടുരുമ്മുമ്പോള്‍ ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ മാറോടു ചേര്‍ത്തു പുണര്‍ന്നു ! തോഴിമാര്‍ പോലുമറിഞ്ഞില്ല കന്യകാ ബീജാപദാന സുഷുപ്തി. ജീവന്‍ ! പ്രപഞ്ച മഹാ വന സൗഭാഗ്യ കാലടി പിച്ച വയ്ക്കുന്നു ! കോരിത്തരിച്ചു […]



