ഒരു ചെമ്പനീര്‍ പൂവിന്
ഹൃദയം കൊടുത്തവള്‍
പൂവിന്റെ പരിമളം
ആത്മാവില്‍ ആവാഹിച്ചവള്‍
എന്റെ തപിക്കുന്ന
ഹൃദയത്തില്‍ പനിനീര്‍ തളിച്ചവള്‍
നീയെന്‍ പ്രണയ കുസുമം..
അരുണിമ ചേര്‍ന്ന
നിന്‍ കവിള്‍ തടങ്ങളില്‍
പ്രണയം മുറ്റുന്ന
പവിഴാധരങ്ങളില്‍..
ഒരായിരം കഥകള്‍
കൊരുത്തെടുത്ത
കണ്‍പീലികളില്‍..
ഒരായുഷ്‌കാലം
തേടുന്നു ഞാന്‍
നിന്റെ മന്ദസ്മിതങ്ങള്‍
എന്നില്‍ കവിത വിടര്‍ത്തുന്നു..
നിന്‍ മിഴിക്കോണുകളില്‍
തങ്ങി നിന്ന സ്വപ്ന
കണങ്ങളാല്‍ ഞാന്‍
മഹാകാവ്യം രചിക്കുന്നു
നീ വരുമെന്നറിഞ്ഞ മഴത്തുള്ളികളും
സംഗീതം പൊഴിക്കുന്നു..
പറയാതെ പറഞ്ഞ വാക്കുകളെന്‍
ഹൃദയത്തില്‍ കൊരുത്തിട്ട്..
നീ വരാന്‍ കൊതിച്ച
വൈകുന്നേരങ്ങളില്‍..
സന്ധ്യകളില്‍..
സ്വപ്ന സരോവര നഭസ്സില്‍..
നിനക്കായ് കാത്തിരിക്കുന്നു ഞാന്‍..
About The Author
No related posts.
One thought on “പ്രണയിനിക്ക്-പ്രിന്‍സി”
A beautifully woven poem filled with deep emotions and longing. The vivid imagery and heartfelt expressions create a mesmerizing flow of love and nostalgia. Truly a masterpiece of emotions and words!