മദ്യനയമാറ്റം: നാടിനെതിരാകുമ്പോള്‍ തിരുത്തണം-അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്‌നര്‍, മെന്റര്‍)

സര്‍ക്കാരിന്റെ മദ്യനയമാറ്റം നാടിന് അനര്‍ഥകരമാണ്. വികസനത്തിന്റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ മദ്യനിര്‍മ്മാണശാലയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ വൈരുദ്ധ്യമുണ്ട്. മണ്ണ്, വെള്ളം, കൃഷി തുടങ്ങിയവയിലെ പരിസ്ഥിതിപ്രശ്‌നങ്ങള്‍, കുടിവെള്ളത്തിന്റെ ലഭ്യത, പ്രദേശത്തെ ജനങ്ങളുടെ ആശങ്ക തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ മദ്യനിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതേ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പ്ലാച്ചിമടയിലെ കൊക്കൊകോള പ്ലാന്റ് ഉദ്ഘാടനം തുടങ്ങിയ ശേഷം പൂട്ടിച്ചത്. അതും വ്യവസായമായിരുന്നു. പൂട്ടിക്കാന്‍ നേതൃത്വം കൊടുത്ത വി.എസ്.അച്ചുതാനന്ദന്‍, എം.പി.വീരേന്ദ്രകുമാര്‍ എന്നിവരോടൊപ്പം ഇന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന എം.ബി.രാജേഷും ഉണ്ടായിരുന്നു. കോളകമ്പനിയെ സമരംചെയ്ത് ഓടിച്ചിടത്ത് […]
എന്റെ സഞ്ചാരം ലിമ ലൈബ്രറിയിലൂടെ-മിനി സുരേഷ്

കാലാകാലങ്ങളില്‍ മാര്‍ഗ്ഗദീപങ്ങളായി പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇരുട്ടില്‍ ദിക്കറിയാതെ ഉഴറുമ്പോള്‍ വെളിച്ചമായി കൂടെ നടന്ന് വഴികാട്ടുന്നവരാണ് ഗുരുനാഥന്മാര്‍.അവര്‍ക്ക് അര്‍ഹ മായ മാന്യസ്ഥാനവും നമ്മള്‍ നല്‍കാറുണ്ട്. ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈനിനെപറ്റി പ്രതിപാദി ക്കുമ്പോള്‍ ശ്രീ.കാരൂര്‍ സോമന്‍ അതിന്റെ അവിഭാജ്യ ഘടകമായി കടന്നുവരുന്നു. സങ്കുചിത താല്പര്യമുള്ള സാഹിത്യ സമകാലിക ജീവിതത്തില്‍ കാരൂര്‍ എന്റെ ഗുരുസ്ഥാനീയന്‍ മാത്രമല്ല വഴിവിളക്കും മാര്‍ഗ്ഗദര്‍ശിയു മാണ്. മലയാളത്തിലെ പല പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ എന്‍.ബി.എസില്‍ നിന്ന് സാഹിത്യകാര നായ കാരൂരിന്റെ നോവലുകളും ഓണപതിപ്പുകള്‍, […]
എന്റെ പ്രകൃതീ പ്രണയങ്ങള്‍- ജയന്‍ വര്‍ഗീസ്

നാടകങ്ങള്‍ എഴുതിയിരുന്ന കാലത്ത് അതിലെ ആശയ സംഘട്ടനങ്ങള്‍ രൂപപ്പെടുത്താനായി വേനല്‍ക്കാലങ്ങളില്‍ഞാന്‍ ചില യാത്രകള്‍ നടത്തിയിരുന്നു. എവിടെയാണ് പോകുന്നതെന്ന് ഭാര്യയോട് പോലും പറയുകയില്ല. പറഞ്ഞാല്‍ ഒരുപക്ഷേ അവള്‍ അപ്പനമ്മമാരെ വിളിച്ചു പറഞ്ഞ് തടസ്സം സൃഷ്ടിച്ചേക്കും എന്ന ഭയം മൂലമാണ്പറയാതിരുന്നിട്ടുള്ളത്. സന്ധ്യക്കെ തിരിച്ചെത്തുകയുള്ളു എന്ന് മാത്രം പറയും. രാവിലെ ഏതെങ്കിലുംചായക്കടയില്‍ നിന്ന് രണ്ടു കഷ്ണം പുട്ടും, ഒരേത്തപ്പഴവും, ചായയും കഴിക്കും. പിന്നെ രണ്ടു മൈല്‍ നടന്നുവനത്തില്‍ കയറും. അര മൈല്‍ കൂടി നടന്നാല്‍ പുഴയിലെത്തും. പോത്തുകുഴി എന്നാണ് ആഭാഗത്തിന് പേര്. […]
നീലിമ-ലാലി രംഗനാഥ് (നോവല്‍-ഭാഗം നാല്)

ഡിഗ്രിക്ലാസ്സ് കഴിഞ്ഞു റിസള്‍ട്ട് കാത്തിരിക്കുന്ന ദിവസങ്ങളില്‍ എല്ലാറ്റിനോടും ഒരു വിരക്തി തോന്നിയിരുന്നു നീലുവിന്. ഒരു വൈകുന്നേരം രമേശ് അമ്മയോട് ചോദിക്കുന്നതവള്‍ കേട്ടു. ‘ നീലു എവിടെ? റിസള്‍ട്ട് വന്നാലവള്‍ക്ക് ബിഎഡിന് ഒരു സീറ്റ് പറഞ്ഞു വച്ചിട്ടുണ്ട്. ‘ ‘ അവള്‍ മുറിയിലുണ്ട്. ‘ അമ്മ അടുക്കളയില്‍നിന്നും പറയുന്നത് കേട്ടു. പതിഞ്ഞശബ്ദമാണ് അവളുടെ അമ്മയ്‌ക്കെപ്പോഴും. രമേശിന്റെ ശബ്ദത്തിനു മുന്നില്‍ ആ വീട്ടിലെ എല്ലാവരുടെയും ശബ്ദം താഴ്ന്നു പോകുമെ ല്ലായിപ്പോഴും. ചെറിയൊരു ഞെട്ടല്‍ നീലുവിലുണ്ടായി,കാരണം ആരെയും പഠിപ്പിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല, […]
കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 17)

കനലുകള്‍ എരിയുന്നു രവി പടിയിറങ്ങിപ്പോകുമ്പോഴും അവന്റെ വാക്കുകള്‍ ബിന്ദുവിന്റെ കാതുകളില്‍ കിടന്നു തിളയ്ക്കുകയായിരുന്നു. കൊഴിഞ്ഞുപോകുമെന്നു കരുതിയ ജീവിതം വീണ്ടും തളിര്‍ത്തു തുടങ്ങിയതാണ്. പക്ഷെ തനിയാവര്‍ത്തനമെന്നപോലെ ഓരോ ഇടവേളകളിലും നഷ്ടങ്ങളുടേയും ദുരന്തങ്ങളുടെയും നിഴലുകള്‍ തന്നെ വേട്ടയാടുകയാണ്. ഒടുവിലിതാ സരളയുടെ രൂപത്തില്‍ പിന്നെയും. ഉച്ചവെയില്‍ തിളച്ചുമറിയുന്ന സമയത്ത് രവി വീട്ടിലേക്കു കയറിവന്നപ്പോള്‍ എന്തുപറ്റിയെന്നായിരുന്നു അവളുടെ മനസില്‍. വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നന്നുവെന്നാണ് ബിന്ദു കരുതിയത്. എന്നാല്‍ രവി പറയേണ്ടതു മുഴുമിച്ചപ്പോള്‍ അത്യാഹിതം സംഭവിച്ചത് തനിക്കുള്ളിലാണെന്നു അവള്‍ക്കു തോന്നി. മനസില്‍ ഒട്ടും […]
THE ARC (Novel) Chapter 7 – Dr. Aniamma Joseph

Prasad’s homecoming was like getting a cool shower in the hot desert. It was an oasis in the dry parched land. I had known many months back that he would be coming. I felt that somebody to depend on was there for me who was all alone all this time. A shade for me who […]



