LIMA WORLD LIBRARY

ഗാന്ധാരീവിലാപം-ജോസുകുട്ടി

അന്ധനായിരുന്നു അയാള്‍. പുത്രപൗത്രന്‍മാര്‍ യുദ്ധഭൂമിയില്‍ ധീരമായി പോരാടിയിട്ടും, ചതിയുടെ ദൈവകരങ്ങള്‍ തന്റെ തലമുറക്കെതിരെ തിരിഞ്ഞത് , തന്റെ അന്ധതയ്ക്ക് കൂട്ടായ് കണ്ണ് സ്വയം മൂടിക്കെട്ടി തന്നോടുള്ള പ്രേമത്തിന്റെ തീവ്രതയില്‍ കണ്ണില്‍ ഇരുട്ട് സ്വയം ഏറ്റെടുത്ത് തന്റെ രക്തത്തില്‍ പിറന്ന നൂറ്റി ഒന്ന് മക്കളുടെ ഭാവിയും ഇരുട്ടില്‍ തളച്ച പ്രിയതമ. ചതിയുടെയും വഞ്ചനയുടെയും മൂര്‍ത്തരൂപമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ മാത്രം എന്ത് പാപമാണ് താന്‍ ചെയ്തത്. താന്‍ അന്ധനാണ് രാജ്യഭാരം ഏല്‍ക്കുന്നവര്‍ക്ക് ഉള്ളും ഉടലും ദീപ്തമായിരിക്കണം എന്ന രാജധര്‍മ്മം പാലിക്കുക […]

പനിനീര്‍പുഷ്പമകുടം-ഗോപന്‍ അമ്പാട്ട്

കര്‍ണാടകത്തിലേക്ക് വിനോദയാത്ര പോയവര്‍ ഇവിടെ ധാരാളം ഉണ്ടാവാം, എത്രപേര്‍ ഗോള്‍ ഗുമ്പസ് കണ്ടിട്ടുണ്ടാവും. ഒരു ശതമാനത്തില്‍ താഴയേ കാണാനിടയുള്ളു. മൈസൂറും ബാംഗ്ലൂരും മൂകാംബികയും കുടകും, ബന്ദിപ്പൂരും, ഹംപിയുമൊക്കെ കണ്ടു തിരിച്ചുപോരുന്നവരാണ് നമ്മള്‍ മലയാളികള്‍ ഞങ്ങള്‍ ഹംപിയില്‍ പോയപ്പോള്‍ അവിടെ വച്ച് പോര്‍ച്ചുഗല്‍ നിന്നും വന്ന ഒരു ഫൊട്ടോഗ്രാഫറെ പരിചയപ്പെട്ടു.പേര് ജൂലിയാനോ. കക്ഷി അജന്ത, എല്ലോറ കണ്ടതിന് ശേഷം ഗോള്‍ഗുംബസ് കാണാന്‍ ബിജാപ്പൂര്‍ പോയിട്ട് വരുന്ന വഴിയാണ്. ഹംപിയില്‍ നിന്നും ഏകദേശം ഇരുന്നൂറ് കിലോമീറ്റര്‍ കൂടി യാത്രചെയ്താല്‍ കര്‍ണാടകത്തിന്റെ […]

സ്വയം നന്നാവുക-ജോസ് ക്ലെമന്റ്‌

ജീവിതം വാക്കുകളേക്കാള്‍ പ്രവൃത്തിക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതായിരിക്കണം. അതിന് നമുക്ക് നിലപാടുകള്‍ ആവശ്യമാണ്. അധികം സംസാരിക്കാതെ ജീവിതം സുവിശേഷമാക്കിയ അനേകം ധന്യരെ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവും. അവര്‍ ക്കൊക്കെ ധീരവും ചടുലവുമായ നിലപാടുകളും ഉണ്ടായിട്ടുണ്ട്. ജീവിക്കാത്ത പ്രഘോഷണങ്ങള്‍ വെറും വാക്പ്രയോഗങ്ങളായി തരം താണുപോകും. ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണത്തില്‍ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പറയാനായത് അധരവ്യായാമത്തിലുപരിയായി നിലപാടുകളിലുറച്ച ജീവിത സാക്ഷ്യമായിരുന്നു. പക്ഷേ, നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവരും. ഒറ്റപ്പെട്ടെന്നിരിക്കും. അവയെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം സുവിശേഷ സാക്ഷ്യമാകും.  

മധുമൊഴി മലയാളം-ജയകുമാര്‍ കോന്നി

മധുമൊഴി തൂകും മലയാളത്തിന്‍ മഞ്ജിമയോലും സ്‌നേഹസ്പര്‍ശം മാനവസംസ്‌കാരത്തിന്‍ വിജയപതാക മാനത്തോളമുയര്‍ന്നു പറക്കട്ടെ മഴവില്ലിന്‍ ചാരുതപൂപ്പടയേന്തും മാമലനാടെന്‍ കോമള കേരള നാട് മലനിരകള്‍ മരതക പട്ടു വിരിക്കും മോഹിത ഹരിത വസന്തോല്ലാസം മതവൈരമെഴാത്തതാം മാനവ മൈത്രി മകുടം ചൂടും കേരള മേദിനി മംഗള ദായിനി മോഹന രൂപിണി മലയും പുഴയും താഴ്വാരങ്ങളും മണിവീണകള്‍ മീട്ടും നാടിന്‍ജന്മദിനം മേദുരമോദ മനോഹര സുദിനം മത്താടി മതിച്ചു പാടുക നീ മനമേ മധുകുംഭങ്ങളുടച്ചീ കേരളധരയുടെ മൂര്‍ദ്ധാവില്‍ അഭിഷേകത്തിന്‍ മാല്യം ചാര്‍ത്തുക… മലയാളത്തിന്‍ കീര്‍ത്തി […]

ഭ്രമം-ഷീലാജയന്‍ കടയ്ക്കല്‍

ഹൃദയത്താല്‍ കണ്ണിനും കാതിനും മറവിയാല്‍ മറിയുന്ന മുറിവാണ് ഭ്രമമാം ഭ്രാന്ത്… പ്രകമ്പനത്തിന്‍ പ്രവാഹത്തിലൂടെ ഒഴുകുന്ന മരവിച്ച മനസില്‍ പതിയുന്ന ആഴമാണ് ഭ്രമമാം ഭ്രാന്ത്…. വേഗത്തില്‍ ഓടുന്ന ബുദ്ധിയിലെ ജീര്‍ണ്ണിച്ച കിഴിയില്‍ പതുങ്ങിയിരിക്കുന്ന അഴുക്കാണ് ഭ്രമമാം ഭ്രാന്ത്.. തീയിലടങ്ങിപ്പിടഞ്ഞ് അന്ത്യമാകാതെ ശരീരം ചുട്ടുപെള്ളുമ്പോള്‍ അവിടംഅറിയാതെ അലഞ്ഞു പേകുന്ന ദിക്കറിയാത്ത പോക്കാണ് ഭ്രമമാം ഭ്രാന്ത്… ആഴമാം ആകുലതകര്‍ ആഴത്തില്‍ പതിയുമ്പോള്‍ അറിയാതെ ആഴിയില്‍ അടിയുന്നതും ഭ്രമമാം ഭ്രാന്ത്….

മാറ്റം!-വേണു പരമേശ്വരന്‍

വൃത്തം-ആകൃതി. ലക്ഷണം: മത്തേഭ സംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം. വൃത്തമഞ്ജരി: ഏ. ആര്‍.രാജരാജവര്‍മ്മ. മാറ്റം! പരിണാമ ഗുപ്തിയോ തരിമാണ ഗമ്യമോ ലോകം ഗമിക്കുമഥുനാ…. ഈ പോക്കു നല്ലതിനൊ ഈരേഴുലോകമിതില്‍ സ്‌നേഹം നമുക്ക് വരുമോ…. പാരിങ്കല്‍ നല്ലതിനു വല്ല്യൂക്കു പോന്നിടുമൊ നന്മക്കു സ്‌നേഹമഥനം…. എല്ലാവരും വഴിയെ നാടിന്നു വേണ്ടിയൊരു കടയലായ് മുന്നില്‍ വന്നാല്‍… (1) അനുരാഗ വേദിയില്‍ നാട്യം നടന്നിടുമി രാപ്പകല്‍ ഹൃത്തില്‍ നടനം…. *മാറ്റങ്ങള്‍ മാറിടുമൊ *നാറ്റം വമിച്ചിടുമി രാഷ്ട്രീയ വൃത്ത നടനം…. ഊറ്റം […]

വിജയ ഗീതം-ദീപു ചടയമംഗലം

വരിക വരിക വാനിലുയരും കൊടികളുമായി നമ്മള്‍ ഒരുമയോടെ ഒന്നുചേര്‍ന്ന് മുന്നിലേക്ക് പോകാം വരിക വരിക ഹിമമുടിയില്‍ വിജയ താരമാകാന്‍ ഉയരെ ഉയരെ മലയഭൂവിന്‍ കീര്‍ത്തിയെപ്പരത്താന്‍ ഒരു മനസ്സ്, ഒരു വപുസ് ഒരു ജനുസ് നമ്മള്‍, ഒറ്റ ജാതി, ഒറ്റ മതം, ഭാരതത്തിന്‍ മക്കള്‍. ഒറ്റ ഭാഷ, ഒറ്റ നിറം, നമ്മളൊന്ന് നമ്മില്‍ ഹിന്ദുവില്ല ക്രിസ്ത്യനില്ല മുസ്ലിമില്ല തെല്ലും. ഭാരതാീബ പെറ്റു പോറ്റും സോദരങ്ങളല്ലേ ഭൂതലങ്ങള്‍ ഓമനിക്കും ഗാന്ധിയിന്‍ കിടാങ്ങള്‍ മൂന്നു വര്‍ണ്ണ രാജികളില്‍ നൂറു നൂറു പൂക്കള്‍, […]

2025 ഇതാ ഇവിടെ – ആര്‍.വി ആചാരി, ബാംഗളൂര്‍

പ്രിയപ്പെട്ട എണ്‍പതുകളിലെത്തിയ സുഹൃത്തുകളേ, നിങ്ങള്‍ ഇതുമായി പൊരുത്തപ്പെടാന്‍ ആഗ്രഹിച്ചേക്കാം. (വ്യത്യസ്ത പ്രായക്കാര്‍ മാറ്റത്തോടെ പൊരുത്തപ്പെടുക). നിങ്ങള്‍ 40 കളില്‍ ജനിച്ചവരാണ്, 40 കള്‍ പൂക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് ഞാന്‍ ജനിച്ചത്. 40-50-60 കളുടെ കാലത്തിലാണ് നമ്മള്‍ വളര്‍ന്നത്. 40-50-60 കളുടെ കാലത്താണ് നമ്മള്‍ പഠിച്ചത്. നമ്മള്‍ 50-60 കളില്‍ പ്രണയിനികളായിരുന്നു. 60-70 കളില്‍ നമ്മള്‍ വിവാഹിതരായി, ലോകം കണ്ടെത്തി. നമ്മള്‍ 80-90 കാലഘട്ടത്തിലേക്ക് കടന്നു. 2000-കളില്‍ നമ്മള്‍ സ്ഥിരത കൈവരിച്ചു. 2010-കളില്‍ നമ്മള്‍ കൂടുതല്‍ ബുദ്ധിമാന്മാരായി. […]

അനിലയും വെയിലും കരഞ്ഞപ്പോള്‍-ഉല്ലാസ് ശ്രീധര്‍

വെള്ളിയാഴ്ചയിലെ അവസാനത്തെ ക്ലാസില്‍ കണ്ണാടി സാര്‍ പുതിയൊരു കവിത പഠിപ്പിക്കാന്‍ തുടങ്ങി…കാട്ടുതീയില്‍ പെട്ട ജരിത പക്ഷിയും മക്കളും തമ്മിലുള്ള കരച്ചിലും പറച്ചിലുമാണ് കവിത…പതിവില്‍ നിന്നും വ്യത്യസ്തമായി സാറിന്റെ മധുര സ്വരത്തിനൊരു വിഷാദ ഭാവം… പൂര്‍ണ്ണ നിശബ്ദമായ ക്ലാസ് മുറിയിലെ പിഞ്ച് നെഞ്ചുകളെല്ലാം വെന്ത് വേദനിക്കാന്‍ തുടങ്ങി…ഞാന്‍ അഞ്ജുവിനെയാണ് ആദ്യം നോക്കിയത്…അഞ്ജുവിന്റെ കണ്ണുകളില്‍ സങ്കടത്തിന്റെ കര്‍ക്കടക കടലിരമ്പം തിരമാല പോലെ ആര്‍ത്തലക്കുന്നു…കരയുന്ന തള്ള പക്ഷിയെ നോക്കി മക്കള്‍ പറയുന്ന അടുത്ത വരികളെത്തി… ‘എങ്ങാനും പൊയ്‌കൊള്‍കമ്മേ നീ കൂടെ മരിക്കേണ്ട, […]

പെണ്ണ്-നീതു ശ്രീരാജ്‌

അഗ്‌നിയാല്‍ തിരി തെളിച്ചവള്‍ അക്ഷതം കൊണ്ടെന്നും പൂജ ചെയ്‌തോളവള്‍, അര്‍ത്ഥമില്ലാത്ത ജീവിതത്തിന്‍ അര്‍ത്ഥം തേടിയലഞ്ഞോളവള്‍, അക്ഷരമുരിയാടാതെ തെക്കേ തൊടിയില്‍ അഗ്‌നിയില്‍ എരിഞ്ഞടങ്ങീടുന്നു. ബന്ധമില്ലാ ബന്ധനങ്ങളില്‍ കൊരുക്കിയ നൂലിന്റെ ബന്ധനം വിട്ടവളുറങ്ങി ശാന്തയായ്… മധുരകിനാവിന്റെ, മഴവില്‍ ചിറകേറി മണിമാരനൊത്തവള്‍ പടിയിറങ്ങി, ഉറ്റൊരുടയോരും, പെറ്റ വയറും വിട്ടവള്‍ ഏകയായ്, മൂകമായ് പടിയിറങ്ങി… ഉണ്ണാതുറങ്ങാതെ, ഒരു കാലമത്രയും ജീവിച്ച പെണ്ണിനു, ഒരു തിരി മാത്രമണയതെ നില്‍പ്പൂ… ബന്ധുമിത്രാതികള്‍ തന്‍ കൈകള്‍ കൊണ്ട്, തര്‍പ്പണം ചെയ്തവര്‍, മോക്ഷയായ് തീര്‍ന്നുവെന്ന സങ്കല്‍പത്തില്‍, നാക്കില കീറിമുറിച്ചവര്‍ […]

ഭീതിയുടെ ചെന്താമരകള്‍, വിടരുന്ന കാലത്തെ കവിതകള്‍-മോഹന്‍ദാസ് മുട്ടമ്പലം

എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പേരാണ് ചെന്താമര. ഉണങ്ങാത്ത ആ മുറിവില്‍ നിന്നും ചോരത്തുള്ളികള്‍ ഇപ്പോഴും ഒഴുകുന്നുണ്ട്. സഹജീവിയുടെ കഴുത്തരിയാന്‍ കൊടുവാള്‍ പണിയുന്ന ചെന്താമരമാര്‍ വാഴുന്ന നാടിന്റെ കല്‍പ്പടവുകളിലിരുന്നാണ് ഞാന്‍ പ്രിജിതസുരേഷിന്റെ ജീവിതപ്പോരാട്ടം തുറക്കുന്നത്. ഈ കാവ്യസമാഹാരവും നമ്മുടെ സമൂഹത്തിന്റെ നീറുന്ന ആകുലതകള്‍ പങ്ക് വയ്കുന്നുണ്ട്. പ്രിജിത സുരേഷിന്റെ ആദ്യ കവിതാസമാഹാരമാണ് ജീവിതപ്പോരാട്ടം. ഒരെഴുത്തുകാരിയെ രചനാലോകത്ത് സജീവമാക്കി നിര്‍ത്തുന്നത് രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തനിക്കു ചുറ്റും സ്പന്ദിക്കുന്ന ജീവിതങ്ങളോടുള്ള പ്രതികരണമാണ് ആദ്യഘടകം. നിരന്തരം സ്വയം നവീകരിക്കുക എന്നതാണ് രണ്ടാമത്തെ […]

കവിതമൂളുന്ന രാപക്ഷികള്‍, കവിതകള്‍ ക്ഷണിക്കുന്നു

ഇതള്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പങ്കാളിത്ത കവിതാസമാഹാരമായ ‘കവിതമൂളുന്ന രാപക്ഷികള്‍’ സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു. ഇഷ്ടമുള്ള വിഷയം എഴുതാം. പങ്കാളിത്ത ഫീസുണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 10-ന് മുന്നേ രചനകള്‍ അയക്കുക. 9895470486 ithalbooks@gmail.com https://www.facebook.com/share/1BR6EwJVHK/  

ലോകമെങ്ങും പറന്നുയരുന്ന വിദ്യാര്‍ത്ഥികള്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

സൂര്യന്റെ രഥചക്രച്ചാലുകള്‍ സഞ്ചരിച്ചിട്ടുള്ള എല്ലാം ജനതയ്ക്കും ചരിത്രപരമായ, സമ്പന്നമായ,ആര്‍ ജ്ജവത്തായ ഒരു സാംസ്‌കാരിക ചരിത്രമുണ്ട്. അത് ജ്ഞാനം, ഭക്തി, വിവേകം, അനുഭവത്തിലൂടെ നേടിയ സൗഭാഗ്യങ്ങളാണ്. അതില്‍ മനം കുളിര്‍ത്തു് ജീവിക്കുന്ന മലയാളികള്‍ ഇന്ന് ലോകമെങ്ങുമുണ്ട്. അവര്‍ കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് പഠിച്ചു പോയവരാണ്.  ഇന്ന് നമ്മുടെ വിദ്യാഭ്യാസ രംഗം ആ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കാനാകാതെ നമ്മുടെ കുട്ടികള്‍ പ്രപഞ്ചത്തിലെങ്ങോ ചിതറികൊണ്ടിരിക്കുന്നു.വിദ്യാഭ്യാസ ഉന്നത വിഹായസ്സി ലേക്ക് ഉയര്‍ന്നു് പറക്കേണ്ട, മുത്തുമണികളായി വിടരേണ്ട ഇളംതളിരുകള്‍ തളിര്‍ക്കുന്നില്ല, വിരിയു ന്നില്ല. ആധുനിക ലോകത്തിന്റെ […]

സൃഷ്ടാവ്-ബാബു താമരക്കുളം

ഉന്നതനാകും സൃഷ്ടാ വൊരുനാള്‍…. നിര്‍മ്മലമാകും. സ്‌നേഹത്താലേ… അന്ധതയേറും കൂരിരുള്‍ നോക്കി… ഉളവാകട്ടെയെന്നരുള്‍ ചെയ്തു…. ഉളവായുടനെ സത്യവെളിച്ചം… ഉളവായങ്ങനെ നീലാകാശം… മോടിയോടുളവായ് താരാവൃന്ദം… പകലിനെ വാഴാന്‍ സൂര്യനെയേകി… രാവതിലേറിയടുത്തു തിങ്കള്‍… പച്ചപ്പിന്‍ ബഹു പൂരം കാടുകള്‍… മലകള്‍, പുഴകള്‍ വന്‍ സമുദ്രങ്ങള്‍… അമൃതമൊഴുക്കാന്‍ അരുവികളേകി…. സൗരഭമേറി വിളങ്ങും പൂവുകള്‍…. മുത്തുകള്‍, പവിഴം, മാണിക്ക്യങ്ങള്‍… അവനുടെ കരവിരുതെത്ര വിചിത്രം…. അദ്വൈതത്തിന്‍ ഗീതം പാടി …. വാനില്‍ പക്ഷിഗണങ്ങളുയര്‍ന്നു മഞ്ഞും മഴയും കുളിര്‍ കാറ്റു കളും… കാണാകാഴ്ച്ചകളെത്ര ബഹുത്വം…. ഹാ! ഈശ്വര […]