കാലാകാലങ്ങളില്‍ മാര്‍ഗ്ഗദീപങ്ങളായി പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇരുട്ടില്‍ ദിക്കറിയാതെ ഉഴറുമ്പോള്‍ വെളിച്ചമായി കൂടെ നടന്ന് വഴികാട്ടുന്നവരാണ് ഗുരുനാഥന്മാര്‍.അവര്‍ക്ക് അര്‍ഹ മായ മാന്യസ്ഥാനവും നമ്മള്‍ നല്‍കാറുണ്ട്. ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈനിനെപറ്റി പ്രതിപാദി ക്കുമ്പോള്‍ ശ്രീ.കാരൂര്‍ സോമന്‍ അതിന്റെ അവിഭാജ്യ ഘടകമായി കടന്നുവരുന്നു. സങ്കുചിത താല്പര്യമുള്ള സാഹിത്യ സമകാലിക ജീവിതത്തില്‍ കാരൂര്‍ എന്റെ ഗുരുസ്ഥാനീയന്‍ മാത്രമല്ല വഴിവിളക്കും മാര്‍ഗ്ഗദര്‍ശിയു മാണ്.
മലയാളത്തിലെ പല പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ എന്‍.ബി.എസില്‍ നിന്ന് സാഹിത്യകാര നായ കാരൂരിന്റെ നോവലുകളും ഓണപതിപ്പുകള്‍, വിദേശ മാധ്യമങ്ങളില്‍ വന്നതൊക്കെ കുറെ വായിച്ചിട്ടുണ്ട്. ഇന്നും മനസ്സിലുള്ളത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ‘കാണാപ്പുറങ്ങള്‍’ എന്ന ചരിത്ര നോവലാണ്. ബ്രിട്ടീഷ് ഇന്ത്യന്‍ മൂന്ന് തലമുറകളുടെ ജീവിതവും അതിലെ നാവികരായിരുന്ന ആന്റണി, അലി ഓര്‍മ്മയിലുള്ള പ്രമുഖ കഥാപാത്രങ്ങളാണ്. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് പ്രഭാത് ബുക്ക്‌സ് പ്രസിദ്ധികരിച്ച എന്റെ കഥാസമാഹാരം ‘നൊമ്പരച്ചിന്തുകള്‍’ക്ക് ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യപുര സ്‌കാരം ലഭിച്ചപ്പോഴാണ്. അതിന്റെ പ്രസിഡന്റ് സണ്ണി പത്തനംതിട്ടയെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. തുടര്‍ന്നുള്ള നാളുകളില്‍ നവാഗതയായ എന്റെ കഥ, കവിത തുടങ്ങിയ എഴുത്തുകള്‍ക്ക് വ്യക്തവും കൃത്യവുമായ നിര്‍ദ്ദേശ ങ്ങള്‍ കാരൂര്‍ തന്നതുകൊണ്ട് എന്റെ എഴുത്തുകള്‍ക്ക് സമൂലമായ ഒരു അടിമുടി മാറ്റത്തിന് വഴി തെളിഞ്ഞു.
എഴുത്തില്‍ കാരൂര്‍ മറ്റുള്ളവരോട് കാട്ടുന്ന ആത്മാര്‍ത്ഥത, ആര്‍ദ്രത, സ്‌നേഹം എനിക്ക് മറ്റാരിലും കാണാന്‍ സാധിച്ചിട്ടില്ല. ഇത് മറ്റ് എഴുത്തുകാരില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. ഒരു മികച്ച സാഹിത്യ ശില്പശാലയില്‍ ഇരിക്കുന്നതുപോലെയാണ് കാരൂര്‍ നല്‍കുന്ന ശബ്ദ സന്ദേശ ശകാര ഉപദേശങ്ങള്‍. അവിടെ ആരുടേയും മുഖം നോക്കാറില്ല.ഇങ്ങനെ എഴുത്തു് രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ ചുരുക്ക മാണ്. യാത്രകള്‍ക്കിടയിലും സഹ എഴുത്തുകാരോട് കാട്ടുന്ന സഹാനുഭൂതി പ്രശംസനീയമാണ്.സാഹിത്യ രംഗത്ത് തന്നെ വളര്‍ത്തിയ ഗുരുനാഥന്മാരായ കെ.പി.എസ്.മേനോന്‍, തകഴി, തിരുനല്ലൂര്‍ കരുണാകരന്‍, തോപ്പില്‍ ഭാസി, ഡോ.കെ.എം.ജോര്‍ജ്ജ്, പി.വത്സല, ചെമ്മനം ചാക്കോ തുടങ്ങി പലരുടെയും, ഇന്ന് ജീവിച്ചിരി ക്കുന്ന പല പേരുകളും ആത്മകഥയില്‍ പറയുന്നുണ്ട്. അവരുടെ ആത്മാവായിരിക്കും കാരൂരില്‍ കുടികൊ ള്ളുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കാരൂരിന്റെ എഴുത്തുകള്‍ കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു അമിത പ്രണയം ഭാഷയോട്, സമൂഹ ത്തോട് കാണാറുണ്ട്. ലോകഭൂപടത്തില്‍ ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ലോകസഞ്ചാരിയായ കാരൂര്‍ പത്തിലധികം വിദേശ യാത്രാ വിവരണങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. കേരളമടക്കം ലോകമെങ്ങും എഴുതുന്ന, മലയാളം ഇംഗ്ലീഷ് രംഗങ്ങളില്‍ പ്രവാസ ലോകത്തിരുന്ന് കൊണ്ട് ഒരു ഡസനോളം വൈവിദ്ധ്യമാ ര്‍ന്ന അറുപത്തിയെട്ട് പുസ്തകങ്ങള്‍ എഴുതിയ മറ്റൊരു പ്രവാസ എഴുത്തുകാരനില്ല.1985-മുതല്‍ 2024 വരെയുള്ള എല്ലാം പുസ്തകങ്ങളുടെ ആദ്യ അക്ഷരം ‘ക’ എന്ന അക്ഷരത്തില്‍ ലോകത്തു് മറ്റൊരു എഴുത്തു കാരനുണ്ടോ എന്നതും കൗതുകം ജനിപ്പിക്കുന്നു. മലബാര്‍ എ ഫ്‌ളൈയിം എന്ന ഇംഗ്ലീഷ് നോവല്‍ ആമ സോണ്‍ ബെസ്റ്റ് സെല്ലെര്‍ നോവലാണ്. ഇതിന്റെ ബുക്ക് റിവ്യൂ വേള്‍ഡ് ജേര്‍ണലില്‍ വന്നത് ദീപികയില്‍ വായിച്ചതും മലയാളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. ബാലരമയില്‍ തുടങ്ങിയ കാരൂരിന്റെ വ്യത്യസ്ത മേഖലകളിലെ എഴുത്തുകളെപ്പറ്റി പ്രവാസ ലോകത്തു് നിന്ന് ആദ്യമായി ഡോ.മുഞ്ഞിനാട് പത്മകുമാര്‍ എഴു തിയ ‘കാലത്തിന്റെ എഴുത്തകങ്ങള്‍’ ആധികാരികമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ സാഹിത്യ പഠന ഗ്രന്ഥമാണ്. ലിമ ലൈബ്രറിയടക്കം ഇപ്പോഴും പല വിദേശ മാധ്യമങ്ങളില്‍ അത് വന്നുകൊണ്ടിരിക്കുന്നു.
കോട്ടയം പബ്ലിക് ലൈബ്രറിയില്‍ നിന്ന് കാരൂരിന്റെ ആത്മകഥ ‘കഥാകാരന്റെ കനല്‍ വഴികള്‍’ (പ്രഭാത് ബുക്ക്‌സ്).വായിക്കാനിടയായി. ഈ ആത്മകഥയെപ്പറ്റി സജീന ടീച്ചര്‍ ജന്മഭൂമിയില്‍ ‘കനല്‍വഴിയിലെ വെളിച്ച പ്പാട് ‘ എന്ന പേരില്‍ പുസ്തകാസ്വാദനമെഴുതിയത് മുന്‍പ് വായിച്ചിരുന്നു. അതില്‍ വാവിട്ടു കരയുന്ന ഒരമ്മ യുടെ നിലവിളി കണ്ട് സ്വന്തം കിഡ്‌നി ഒരു പഞ്ചാബിക്ക് കൊടുത്തതും അത് മറ്റാരും അറിയരുതെന്ന് സി.എം.സിയിലെ നേഴ്‌സ് സാറാമ്മയോട് പറയുന്നത് എന്നിലും നൊമ്പരമുണ്ടാക്കി. ആ പറഞ്ഞതിന്റെ കാരണം ഇനിയുമുള്ള ഒരു കിഡ്‌നി ആരും ചോദിക്കരുതെന്നുള്ള അപേക്ഷയാണ്. ഞാന്‍ ചിന്തിച്ചത് ഇങ്ങനെ ആരുമറി യാതെ സ്വന്തം കിഡ്‌നി ദാനം ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടോ? ഇന്ന് കിഡ്‌നി ദാനം ചെയ്യുന്നവര്‍ സോഷ്യല്‍ മീഡിയ തരംഗമാണ്. കാരൂര്‍ സാഹിത്യത്തില്‍ മാത്രമല്ല ജീവിതത്തിലും ഒരു കെടാത്ത വിളക്കെന്ന് അതിലൂടെ മനസ്സിലാക്കി. ഒരു സിനിമപോലെ ചെറുപ്പം മുതലുള്ള തീഷ്ണാനുഭവങ്ങള്‍ തീച്ചൂളയിലുരുക്കി ഹൃദയത്തിലേക്ക് പകരുന്ന വായനാനുഭവമാണ് ആത്മകഥ വായിച്ചപ്പോള്‍ അനുഭവപ്പെട്ടത്. ഇന്ത്യന്‍ പ്രധാന മന്ത്രി നരസിംഹറാവു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാഹിത്യ പ്രമുഖരില്‍ നിന്ന് കാരൂര്‍ ധാരാളം പുരസ്‌കാ രങ്ങള്‍ വാങ്ങിയിട്ടുണ്ട്. എന്തുകൊണ്ടോ അപ്രിയ സത്യങ്ങള്‍ തുറന്നെഴുതുന്നകൊണ്ടാകണം കേരളത്തിലെ പ്രമുഖ പുരസ്‌കാരങ്ങളില്‍ നിന്ന് കാരൂരിനെ ഒഴുവാക്കുന്നതും അതിലൂടെ ശത്രുക്കളുടെ എണ്ണം പെരുകാന്‍ കാരണമെന്നും പലപ്പോഴും തോന്നാറുണ്ട്.
കഥാകാരന്റെ കനല്‍ വഴികളിലെ പേജ് 219-ല്‍ ഭാഷയ്ക്ക് ചെയ്തിട്ടുള്ള സേവനങ്ങളെപ്പറ്റി വിവരിച്ചി ട്ടുണ്ട്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലം 1985-ല്‍ ‘മലയാളം’ എന്ന മാസിക ഗുരുനാഥനായ പണ്ഡിത കവി കെ.കെ.പണിക്കരുടെ നേതൃത്വത്തില്‍ പുറത്തിറക്കി. 2005-ല്‍ യൂറോപ്പില്‍ നിന്നാദ്യമായി ലണ്ടനില്‍ നിന്ന് കാക്കനാടന്‍ ചീഫ് എഡിറ്റര്‍ ആയി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. 2020-ലാണ് ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, കെ.പി.ആമസോണ്‍ പ്രസാധനം ലണ്ടനില്‍ നിന്ന് ആരംഭിച്ചത്. ലിമ ലൈബ്ര റിയുടെ ആരംഭ കാലം മുതല്‍ ഞാന്‍ സഞ്ചരിക്കുന്നത് ലിമ ലൈബ്രറിക്കൊപ്പമാണ്. അതിന്റെ പ്രധാന കാരണം കാരൂര്‍ എന്ന സര്‍ഗ്ഗ പ്രതിഭയും അദ്ദേഹം സഹ എഴുത്തുകാര്‍ക്ക് കൊടുക്കുന്ന പ്രോത്സാഹനവുമാണ്.
ലിമ യുടെ ലക്ഷ്യ ഉദ്ദേശം ഞാന്‍ മനസ്സിലാക്കിയത് ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മ, എഴുത്തുകാ ര്‍ക്കുള്ള പ്രോത്സാഹനം, എഴുത്തുകാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക തുടങ്ങിയ ഭാഷാ സാംസ്‌കാരിക സേവനങ്ങളാണ്. ഇന്ന് ഗൂഗിളില്‍ നിന്ന് കടമെടുത്തു് കഥ, കവിത ഉല്പാദിപ്പിക്കുന്ന ചുവരെഴുത്തുകാരോട് കാരൂര്‍ ആവശ്യപ്പെടുന്നത് കേരളത്തിലെ ഓണപതിപ്പിലൂടെ എഴുതി വരാനാണ്. ലിമ ലൈബ്രറിക്കൊപ്പം കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍ ലോകവ്യാപകമായി മലയാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രസിദ്ധികരിക്കാന്‍ തുടങ്ങി. എന്റെ ‘ത്രികോണം’കഥകള്‍, കിളിക്കൂട് ബാലകഥകള്‍ പ്രസിദ്ധികരിച്ചത് കെ.പി.ആമസോണ്‍ പബ്ലി ക്കേഷന്‍ വഴിയാണ്. അതിന് അവതാരിക എഴുതിയതും അദ്ദേഹമാണ്. അന്‍പത് പേജസുള്ള പുസ്തകത്തിന് അയ്യായിരം രൂപയില്‍ കൂടുതല്‍ ചിലവില്ല. കാരൂര്‍ ഇത് തുടങ്ങിയത് കമ്മീഷന്‍ എടുക്കാനോ ലാഭമുണ്ടാ ക്കാനോ അല്ല. എന്റെ പുസ്തകമിറക്കുമ്പോള്‍ ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചത് കേരളത്തിലെ പ്രസാധക രാല്‍ എഴുത്തുകാര്‍ കാലാകാലങ്ങളിലായി ചൂഷണം ചെയ്യുന്നു. ചെറുകിട പ്രസാധകര്‍ ഈ രംഗത്ത് പല തന്ത്രങ്ങളിലൂടെ എഴുത്തുകാരെ ചതിക്കുഴികളില്‍ വീഴ്ത്തുന്നു.
ആമസോണ്‍ എഴുത്തുകാര്‍ക്ക് കൊടുക്കു ന്നത് 70% റോയല്‍റ്റിയാണ്. കേരളത്തില്‍ തനിക്കുപോലും പ്രമുഖ പ്രസാധകര്‍ തന്നിട്ടുള്ളത് 100 രൂപ വില യുള്ള പുസ്തകത്തിന് 10% റോയല്‍റ്റിയാണ്. തൊണ്ണൂറ് രൂപ അടിച്ചുമാറ്റുന്നു. ഇത് ചൂഷണമല്ലേ ? കെ.പി.പ ബ്ലിക്കേഷന്‍ ഒരു പുസ്തകത്തില്‍ നിന്നും കമ്മിഷന്‍ എടുത്തതായി അറിവില്ല. എന്റെ പുസ്തകത്തില്‍ നിന്ന് കമ്മിഷന്‍ തുക ചോദിച്ചിട്ടില്ല. യഥാര്‍ത്ഥ സര്‍ഗ്ഗ പ്രതിഭകളുടെ ബുദ്ധിമുട്ടുകള്‍ കാരൂര്‍ മനസ്സിലാക്കിയതുകൊ ണ്ടാണ് ഇങ്ങനെ ഒരു നിലപാടുണ്ടായത്. കാരൂര്‍ തുറന്നുപറയുന്ന പലതും സത്യമായി തോന്നാറുണ്ട്. സാഹിത്യ പ്രതിഭകള്‍, എഴുത്തുകാര്‍ ഒരു കോണില്‍ കിടക്കേണ്ടവരോ മറ്റൊരു കൂട്ടരുടെ അടിമകളായി പദവി,പുരസ്‌കാ രത്തിനായി നിലകൊള്ളേണ്ടവരോ അല്ല അതിലുപരി സ്വാതന്ത്രരായി ലോകമെങ്ങും അവരുടെ എഴുത്തുകള്‍ വായിക്കപ്പെടണമെന്നാണ്.
ലിമ ലൈബ്രറിയെ വ്യത്യസ്തമാക്കുന്നത് മറ്റ് മാധ്യമങ്ങള്‍ കൊടുക്കുന്നതുപോലെ എന്തും ലിമ ലൈ ബ്രറിയില്‍ കൊടുക്കാറില്ല. അത് അവരോടുള്ള അവഗണനയല്ല മറിച്ചു് നിലപാടാണ്. നിലവാരമുള്ള രചനകള്‍ കൊടുക്കുന്നതുകൊണ്ടാകണം കുറഞ്ഞ കാലംകൊണ്ട് ആഗോള പ്രസിദ്ധ സാഹിത്യ ഓണ്‍ലൈനായി ലിമ ലൈബ്രറി മാറിയത്. ലിമ ലൈബ്രറി എഴുത്തുകാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതാണ് ‘റൈറ്റേഴ്‌സ് ബോക്‌സ്’. ഇത് വിക്കിപീഡി യയെക്കാളുപരിയായി എന്തും ഇതില്‍ പോസ്റ്റ് ചെയ്യാം എന്നുള്ളതാണ്. പ്രമുഖരായ പല എഴുത്തുകാരും ഇതിലുണ്ട്. ഇതിന്റെ പ്രേത്യകത എഴുത്തുകാരുടെ കാലശേഷവും ഒരു സ്മരണികയായി ഗൂഗിളില്‍ എഴുത്തു കള്‍ ജീവിച്ചിരിക്കുന്നു.ലിമ ലൈബ്രറി ഉപദേശക സമിതിയിലുള്ളത് സി.രാധാകൃഷ്ണന്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ചീഫ് എഡിറ്റര്‍ കാരൂര്‍ സോമന്‍, സബ് എഡിറ്റര്‍ ഡോ.സുനിത ഗണേശ്, ചീഫ് കറസ്‌പോണ്ടന്റ് സാബു ശങ്കര്‍ തുടങ്ങിയവരാണ്. ഇതിലെ എഡിറ്റോറിയല്‍ അംഗങ്ങള്‍ ആഫ്രിക്കയടക്കം ലോകമെങ്ങുമുള്ളവ രാണ്. ഇന്ത്യയില്‍ നിന്ന് എനിക്കും അതിലെ അംഗമാകാന്‍ കഴിഞ്ഞത് സാഹിത്യ രംഗത്തെ വഴിത്തിരിവും ഭാഗ്യവുമായി കരുതുന്നു.
ലിമ ലൈബ്രറി വാട്ട്‌സാപ് ഗ്രൂപ്പും ലിമ ലൈബ്രറി പോലെ വ്യത്യസ്തമാണ്. എന്തും പോസ്റ്റ് ചെയ്യാന്‍ നിയമാവലി അനുവദിക്കുന്നില്ല. വലുപ്പച്ചെറുപ്പമില്ലാതെ എഴുതിത്തുടങ്ങുന്നവരും എഴുതി തെളിഞ്ഞവരും നല്ല നല്ല സൃഷ്ടികളുമായി എത്തുമ്പോള്‍ അതിലെ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടികാണിക്കാന്‍, പ്രോത്സാഹനം പക രാന്‍ ഗ്രൂപ്പിലെ പ്രമുഖ എഴുത്തുകാര്‍ രംഗത്തുണ്ട്.
ഗ്രൂപ്പില്‍ കവിത, ഗാനാലാപനം, എല്ലാം ദിവസവുമുള്ള പംക്തികള്‍, പ്രഭാത ചിന്തകള്‍, സാഹിത്യ ക്വിസ് മത്സരങ്ങള്‍, പുസ്തക ആസ്വാദനം, യു ട്യൂബ് അടക്കമുള്ള വൈജ്ഞാനിക പഠനങ്ങള്‍, ആരോഗ്യ കുറിപ്പുകള്‍, തൊഴിലവ സരങ്ങള്‍, സാഹിത്യ സാംസ്‌കാരിക സംബന്ധമായ എന്തും ഗ്രൂപ്പില്‍ കൊടുക്കാറുണ്ട്. ലോകമെങ്ങുമുള്ള എഴുത്തുകാര്‍ ഈ ഗ്രൂപ്പിലുള്ളത് ലിമ ലൈബ്രറി ഗ്രൂപ്പിന് ഊര്‍ജ്ജം പകരുന്നു. ഗ്രൂപ്പ് അഡ്മിന്‍ അംഗങ്ങ ളുടെ സജീവ സാന്നിധ്യമാണ് ഗ്രൂപ്പിനെ നയിക്കുന്നത്.അഡ്മിന്‍ അംഗങ്ങളായ മിനി സുരേഷ്, മോഹന്‍ ദാസ്, ഗോപന്‍ അമ്പാട്ട്, ഡോ.മായ ഗോപിനാഥ്, മേരി അലക്‌സ് (മണിയ), ജോണ്‍സന്‍ ഇരിങ്ങോള്‍, പ്രൊഫ.കവിത സംഗീത് തുടങ്ങിയവരുടെ കര്‍മ്മനിരതമായ സഹകരണമാണ് ഗ്രൂപ്പിനെ നയിക്കുന്നത്. ലോകമെങ്ങുമുള്ള എഴുത്തുകാര്‍, ഭാഷാസ്‌നേഹികള്‍ ഓരോ രാജ്യ ത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലിമ ലൈബ്രറിയുടെ കുടകീഴില്‍ അണിനിരക്കുന്നു.
ലണ്ടനില്‍ നടത്തിക്കൊണ്ടിരുന്ന ലിമ ലൈബ്രറിയുടെ വാര്‍ഷിക ഓണാഘോഷ പരിപാടികള്‍ 2024-ല്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടത്താനായതും അഡ്മിന്‍ അംഗങ്ങള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.ആ സംഗമത്തിലെത്തിയ സാംസ്‌കാരിക സാഹിത്യ നായകന്മാരായ ഡോ.പോള്‍ മണലില്‍, തേക്കിന്‍കാട് ജോസഫ്, പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ കാരൂര്‍ മലയാള ഭാഷയ്ക്ക് ചെയ്തി ട്ടുള്ള സേവനങ്ങളെപ്പറ്റിയാണ്. അന്ന് പലരുടേയും പുസ്തകങ്ങള്‍, ഗോപന്‍ അമ്പാട്ടിന്റെ ഗാന ആല്‍ബവും പ്രകാശനം ചെയ്തു. അതില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് മേരി അലക്‌സ് (മണിയയ്ക്ക്) ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചതാണ്.
സണ്ണി പത്തനംതിട്ട, ശശി ചെറായി തുടങ്ങിയവരുടെ നേതൃത്വ ത്തില്‍ നടക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഒരു ചാരിറ്റി സംഘടനയെങ്കിലും അതില്‍ സാഹിത്യ മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയത് അതിന്റെ സ്ഥാപകന്‍ കൂടിയായ ശ്രീ.കാരൂര്‍ സോമനാണ്.ചുരുക്കി പറഞ്ഞാല്‍ ലിമ ലൈ ബ്രറിയുടെ പിറവിക്കും വളര്‍ച്ചയ്ക്കും നമ്മുടെ ചിറകുകള്‍ക്ക് ശക്തി പകര്‍ന്നു തരുന്നതും ധനവും സമയവും നോക്കാതെ ഭാഷാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതില്‍ പ്രവാസിയായ കാരൂര്‍ സോമന്റെ പങ്ക് വലുതാണ്. ആരൊക്കെ എത്ര ഇകഴ്ത്തി കാണിച്ചാലും അദ്ദേഹം സാഹിത്യ നഭസ്സിലെ തിളക്ക മെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍, കെ.എല്‍.മോഹനവര്‍മ്മ, സിപ്പി പള്ളിപ്പുറം, ഫ്രാന്‍സിസ് ടി.മാവേലിക്കര, ഡോ.ചേരാവള്ളി ശശി തുടങ്ങിയവര്‍ കാരൂരിന്റെ ഡോക്യൂമെന്ററി ഫിലിമില്‍ അടിവരയിട്ട് പറയുന്നുണ്ട്. കാരൂര്‍ സാറിനും ലിമ ലൈബ്രറിയിലെ എല്ലാം അംഗങ്ങള്‍ക്കും എന്റെ നന്ദി.











