LIMA WORLD LIBRARY

രത്തന്‍ ടാറ്റ: ജീവിതം-പ്രീതി നായര്‍

ഒരു ശരാശരി ഭാരതീയന്റെ ജീവിതത്തില്‍ ടാറ്റ എന്ന ബ്രാന്റിന് വലിയ പ്രാധാന്യം ഉണ്ട്. ടാറ്റയുടെ ഏതെങ്കിലും ഒരു ഉല്‍പ്പന്നം ഉപയോഗിക്കാത്ത ഭാരതീയന്‍ ഉണ്ടോ എന്ന് സംശയമാണ്. ഉപ്പു മുതല്‍ വിമാനം വരെ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ…… രണ്ട് നൂറ്റാണ്ടിന്റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. രത്തന്‍ ടാറ്റ തലപ്പത്തിരുന്ന കാലം ടാറ്റയുടെ സുവര്‍ണകാലമായിരുന്നു. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ച രത്തന്റെ ബാല്യം സങ്കടവും ഏകാന്തതയും നിറഞ്ഞതായിരുന്നു.അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ അനാഥത്വം പേറി . എന്നാല്‍ അമ്മൂമ്മ […]

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-8

യാത്രകളുടെ ശേഷിപ്പുകള്‍ ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസാണ്. അദ്ദേഹത്തിന്റെ ‘ജേര്‍ണി ടു ദി മോറിയ’ (Journey to the Morea) എന്ന വരിഷ്ഠ കൃതി ഭൂമിയിലുണ്ടായിട്ടുള്ള എല്ലാ യാത്രകളുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ്. ആദി പിതാവ്, ആദി യാത്രികന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നമുക്കിതിനെ നെഞ്ചോടുചേര്‍ത്തു പിടിക്കാം. ആല്‍ബര്‍ട്ട് ഷെറ്റ്‌സര്‍ രേഖപ്പെടുത്തിയതുപോലെ സമുദ്രത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ദ്വീപായിരുന്നു കസന്‍ദ് സാക്കീസ്. എന്നാല്‍ ആ ദ്വീപ് ഒഴുകുന്ന ഒരു സംസ്‌കാരം കൂടിയായിരുന്നു. […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-10)

കാറ്റ് വീശിയടിച്ചു. വെയിലില്‍ തമ്പിയുടെ വെള്ളയും നീലയും നിറമുള്ള ജീന്‍സ് തിളങ്ങി. മരത്തിലിരുന്ന കാക്കകള്‍ കരഞ്ഞു. മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ആരോടോ സംസാരിച്ചുകൊണ്ട് വരാന്തയിലേക്ക് കയറി. ഗോവിന്ദന്‍ ഒപ്പമുണ്ടായിരരുന്നു. മൊബൈല്‍ ഫോണ്‍ തിരികെ പോക്കറ്റിലിട്ട് ഇന്‍സ്‌പെക്ടറുടെ വാതിലില്‍ മുട്ടി. അകത്തേക്ക് പ്രവേശനം ലഭിച്ചു. ഇന്‍സ്‌പെക്ടര്‍ റ്റോം ഡാനിയേല്‍ തമ്പിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി. തമ്പി കറുത്ത കണ്ണട മേശപ്പുറത്ത് വെച്ചു. വിവരങ്ങള്‍ ഫോണില്‍ നേരത്തേ സംസാരിച്ചിരുന്നതാണ്. ഇന്‍സ്‌പെക്ടര്‍ എഴുന്നേറ്റ് അടുത്തേക്ക്‌ചെന്നു. ഗോവിന്ദന്റെ ഉള്ളൊന്നു നടുങ്ങി. ഉള്ളില്‍ ഭയമുണ്ടെങ്കിലും കരയാറായിട്ടില്ല. […]

സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-7)

നരേട്ടനോടു പറഞ്ഞ അന്നു തന്നെ അവള്‍ ദേവാനന്ദിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഉടനെ തന്നെ ഡല്‍ഹിയിലെത്തി ചേരുമെന്ന് ദേവാനന്ദ് തിരിച്ചുമറിയിച്ചു. എന്നാല്‍ അത്ര പെട്ടെന്ന് ദേവാനന്ദ് സമ്മതിക്കുമെന്ന് കൃഷ്ണമോളും ഞങ്ങളും വിചാരിച്ചിരുന്നില്ല. അയാള്‍ക്ക് കുറേശേ മാനസാന്തരം വന്നു തുടങ്ങിയെന്നും, ഞങ്ങളോട് അടുക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കൃഷ്ണമോളുടെ വാക്കുകളില്‍ നിന്നും ഞങ്ങള്‍ക്ക് വ്യക്തമായി. എന്നാലിപ്പോഴും അക്കാര്യത്തില്‍ അയാളുടെ വീട്ടുകാര്‍ എതിരാണത്രെ! അവര്‍ക്ക് കൃഷ്ണമോള്‍ക്ക് കിട്ടേണ്ടിയിരുന്ന സ്ത്രീധനമാണ് പ്രധാനം. അതു കിട്ടുന്നതു വരെ അവര്‍ കൃഷ്ണമോളോട് അതേപ്പറ്റി […]