വായനദിനം-ജയകുമാര്‍ കോന്നി

വായിച്ചുവളരുവിനെന്ന സന്ദേശം, പ്രിയമലയാള മക്കള്‍ക്കേകിയസ്‌നേഹ, മയനാംമാനവാത്മാവേ പ്രണാമം. വായനമര്‍ത്ത്യ സംസ്‌കാരമുദ്രയല്ലോ! ആയതുവിനോദ വിജ്ഞാനപോഷിണി . വിയദങ്കണശുക്ര താരമാകാന്‍, വായനശാലയേകുന്നു ശക്തിയാംശ്രേണി. ആയിരമായിരംപുസ്തക ചങ്ങാതിമാര്‍, മായികമാമറിവിന്‍മരന്ദം പകരാനായി, വായനപ്പുരയില്‍മേവുന്നു നിത്യം. കായികംമാത്രമല്ല ശാസ്ത്രഗണിതങ്ങളും, ആയുരാരോഗ്യത്തിന്‍ മന്ത്രതന്ത്രങ്ങളും, ആയവയോരോന്നും മാടി വിളിച്ചീടുന്നു. കയ്യിലെടുത്തെന്നെ യോമനിക്കൂ, കയറുണ്ട് ചെമ്മീനുണ്ട് നാലുകെട്ടും. മയ്യഴിതന്‍ തീരമുണ്ടിതിഹാസങ്ങളും മയില്‍പ്പീലിയുണ്ട് പ്രേമലേഖനവും അയല്‍ക്കാരുമെതിര്‍പ്പും ഭ്രാന്താലയവും, മായാവിയുണ്ട് മായാമനുഷ്യനും ആയിരത്തൊന്നുരാവിന്‍ കഥയുണ്ട്, പ്രിയതമേപ്രഭാതമേ മനസ്വിനി,മാണിക്യവീണേ ഈയരങ്ങിലെത്ര പുരാണേതിഹാസങ്ങള്‍, മായാതെ തെളിയുന്ന ചരിത്ര ചിത്രങ്ങള്‍. ഈയാഗശാലപുനര്‍ജ്ജനി സങ്കേതമല്ലോ! കായകാന്തിതന്‍ ശക്തിയേറ്റിടും […]
മഴപ്പെയ്ത്ത്-മനോജ് ചാരുംമൂട്

മഴയുള്ളയൊരു രാത്രിയില്‍ എത്ര കൊടുങ്കാറ്റുകളെ വകഞ്ഞൊതുക്കിയാണവന്‍ വീട്ടിലേക്കെത്തുന്നത് കുത്തൊഴുക്കുകള്‍ കൂട്ടിയിട്ട നടപ്പാതയില്‍ തെന്നി വീണും വീഴാതെയും മിന്നല്‍ വെളിച്ചത്തിന്‍ കൈ പിടിച്ചവന്റെ യാത്ര അടിമുടി നനഞ്ഞവനുള്ളില്‍ ഞാത്തിയിട്ടിട്ടുണ്ട് ചൂടുള്ള സ്വപ്നങ്ങളായിരം മഴയെങ്കിലും നൃത്തമാടുന്നു ചുറ്റിനും കനല്‍ക്കാലം വകഞ്ഞു പോകാനാവാത്ത വിഷാദങ്ങള്‍ പേമാരിയായി ആര്‍ത്താര്‍ത്തു പെയ്യുന്ന വീട്ടിലേക്കവന്‍ എത്തുന്നു പുറത്തും മഴയുണ്ടകത്തും മഴയുണ്ട് വഴുതി വീഴാതിരിക്കുവാന്‍ ശ്രമിക്കുന്നുണ്ടവന്‍ മഴയേ നീ പെയ്‌തോളുക
വിരോധാഭാസങ്ങള്‍…എട്ട് ഒറ്റവരിക്കഥകള്‍-സാക്കി നിലമ്പൂര്‍

ഒന്ന്. ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ചു തളര്‍ന്നവന്‍ മടമടാ കുടിക്കുന്നത് കിന്‍ലെയുടെ വെള്ളം. രണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ സെക്രട്ടറി നാട്ടില്‍ അറിയപ്പെടുന്ന മരക്കച്ചവടക്കാരന്‍. മൂന്ന്. രുചികരമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുടമക്ക് കൊളസ്‌ട്രോളും ഷുഗറും പ്രഷറും. നാല്. കുറച്ചുകൂടി നേരത്തെ എത്തിക്കാമായിരുന്നില്ലേ എന്ന സ്ഥിരം ചോദ്യകര്‍ത്താവായ ഡോക്ടര്‍ മരിച്ചത് സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനാവാത്തത് കൊണ്ടാണെന്ന് .. അഞ്ച്. എഴുത്തുകൂട്ടത്തിന്റെ സംസ്ഥാന സമ്മേളന പോസ്റ്ററില്‍ നിറയെ അക്ഷരത്തെറ്റുകള്‍ . ആറ്. ഈ പെരുമഴക്കാലത്ത് ജലവിതരണ സംവിധാനം തകരാറിലായത് കാരണം ഇന്ന് […]
”സോവിയറ്റ് യൂണിയന്‍ കാണാതെ എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല…”

രവീന്ദ്രനാഥ ടാഗോര്‍ (1861-1941) ഒരു മികച്ച ഇന്ത്യന്‍ എഴുത്തുകാരനും കവിയും, നാടകകൃത്തും, പബ്ലിഷിസ്റ്റും, കലാകാരനും, പൊതു വ്യക്തിയുമായിരുന്നു. ടാഗോറിന്റെ സാഹിത്യ പാരമ്പര്യം വളരെ വലുതാണ്: അദ്ദേഹം ആയിരത്തോളം കവിതകള്‍, പന്ത്രണ്ട് നോവലുകള്‍, കഥകള്‍, എട്ട് വാല്യങ്ങളിലായി ചെറുകഥകള്‍, രണ്ടായിരത്തിലധികം ഗാനങ്ങള്‍, പന്ത്രണ്ട് നാടകങ്ങള്‍, ഇന്ത്യയുടെ തത്ത്വചിന്ത, സംസ്‌കാരം, മതം എന്നിവയെക്കുറിച്ചുള്ള നിരവധി കൃതികള്‍ എന്നിവ രചിച്ചു. അദ്ദേഹമാണ് ഈ രാജ്യത്തിന്റെ ഗാനത്തിന്റെ രചയിതാവ്. തന്റെ ഏറ്റവും മികച്ച കൃതികളില്‍, ടാഗോര്‍ തന്നെ ചുറ്റിപ്പറ്റിയുള്ള യാഥാര്‍ത്ഥ്യത്തെ ആഴത്തിലും സത്യസന്ധമായും […]
അക്ഷരം-ബാബു താമരക്കുളം

അക്ഷരം അക്ഷരം എന്നുമനശ്വരം…. അക്ഷയ സമ്പത്തതൊ ന്നു മാത്രം…. അജ്ഞനുജ്ഞാനമായ് അന്ധനു കാഴ്ചയായ്… എന്നും വിളങ്ങുമിതൊ ന്നുമാത്രം…. എത്ര പകര്‍ന്നാലുമേറി നിറയുന്നൊരക്ഷയ പാത്രമിതൊന്നു മാത്രം… ആരു നുകര്‍ന്നാലുമേറെ സുമാധുര്യമേകും അമൃതുപോലക്ഷരങ്ങള്‍…. അന്ധതയേറിയടുക്കു മീലോകത്തിലെങ്ങും പ്രകാശമീയക്ഷരങ്ങള്‍… അക്ഷരം അക്ഷരം മാനവും കീര്‍ത്തിയും ഏകിതരുമതില്‍ മാറ്റമില്ല…. നിത്യമാം ജീവിത മന്നയായ് ഭക്ഷിക്കില്‍ ഇത്രമേല്‍ ശക്തിമറ്റൊന്നുമില്ല…. അക്ഷര സാഗരം തന്നിലായ് നീന്തു വോരാരുംപരാജിതരായിടില്ല… അക്ഷര മുറ്റത്തേയ്‌ക്കെത്താന്‍ വഴിവെട്ടിതന്നവരത്രെ മഹാരഥന്മാര്‍….. ആ വഴി തന്നിലായ് യാത്ര തുടരുവിന്‍ …. മണ്ണിലെ മാണിക്യം അക്ഷരങ്ങള്‍…. […]



