ഒന്ന്.
ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ചു തളര്‍ന്നവന്‍ മടമടാ കുടിക്കുന്നത് കിന്‍ലെയുടെ വെള്ളം.
രണ്ട്.
പരിസ്ഥിതി ക്ലബ്ബിന്റെ സെക്രട്ടറി നാട്ടില്‍ അറിയപ്പെടുന്ന മരക്കച്ചവടക്കാരന്‍.
മൂന്ന്.
രുചികരമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുടമക്ക് കൊളസ്‌ട്രോളും ഷുഗറും പ്രഷറും.
നാല്.
കുറച്ചുകൂടി നേരത്തെ എത്തിക്കാമായിരുന്നില്ലേ എന്ന സ്ഥിരം ചോദ്യകര്‍ത്താവായ ഡോക്ടര്‍ മരിച്ചത് സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനാവാത്തത് കൊണ്ടാണെന്ന് ..
അഞ്ച്.
എഴുത്തുകൂട്ടത്തിന്റെ സംസ്ഥാന സമ്മേളന പോസ്റ്ററില്‍ നിറയെ അക്ഷരത്തെറ്റുകള്‍ .
ആറ്.
ഈ പെരുമഴക്കാലത്ത് ജലവിതരണ സംവിധാനം തകരാറിലായത് കാരണം ഇന്ന് കോളജില്ലത്രേ… കാരണം വെള്ളമില്ലെന്ന് …
ഏഴ്.
ലോണിന്റെ അടവ് അടക്കാന്‍ കഴിയാതെ എല്ലാ അടവും അറിയാവുന്ന കളരി ഗുരുക്കള്‍ ആത്മഹത്യ ചെയ്‌തെന്ന് ..!
എട്ട്.
ഫലപ്രഖ്യാപനത്തിന് മുമ്പ് മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം ജയിക്കുമത്രേ…!
About The Author
No related posts.