അധികാരഭീകരതയുടെ ദൽഹിഗാഥകൾ. – അശോകൻ ചരുവിൽ

“തുർക്ക്മാൻഗേറ്റിൻ ശ്മാശാന നിശ്ശബ്ദതയായിരുന്നു. റോഡുകളിലും ഗലികളിലും ഇടിച്ചുവീഴ്ത്തപ്പെട്ട ദുക്കാനുകളുടേയും കിടപ്പാടങ്ങളുടേയും കല്ലും കമ്പിയും സിമൻ്റും കൂമ്പാരമായി കിടന്നു. അതിനിടയിൽ കസേരകളും ബിരിയാണിച്ചെമ്പുകളും നിസ്കാരപ്പായകളും കണ്ണാടികളും കമ്മീസുകളം ദുപ്പട്ടകളും ചെരിപ്പുകളും ചിതറിക്കിടന്നു. എല്ലായിടത്തുനിന്നും പുകയുയർന്നു. ഗലിയിൽ അരിയും ഗോതമ്പും ബജ്റയും ചിതറിക്കിടന്നു. ഒരുപക്ഷിയും കൊത്തിക്കൊറിക്കാനായി എത്തിയില്ല.” (ദൽഹിഗാഥകൾ, നോവൽ എം.മുകുന്ദൻ.) അടിയന്തിരാവസ്ഥയിലെ ദൽഹിനഗരത്തെ അറിഞ്ഞും അനുഭവിച്ചും എഴുതിയ നോവലാണ് ദൽഹിഗാഥകൾ. രാപകൽ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചിട്ടും ജീവിതത്തെ എത്തിപ്പിടിക്കാൻ നിവൃത്തിയില്ലാതിരുന്ന ഒരു കൂട്ടം മനുഷ്യരോട് ഇന്ദിരാഗാന്ധിയും മകൻ സഞ്ജയനും കിങ്കരന്മാരും […]
അരികിലില്ലെങ്കിലും – പ്രസന്ന നായർ

അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ അനുരാഗ സുരഭില ഹൃദയത്തുടിപ്പുകൾ പറഞ്ഞില്ലയെങ്കിലും കേൾക്കുന്നു ഞാൻ നിന്റെ പരിഭവമോലുന്ന കളമൊഴികൾ മടിയിലില്ലെങ്കിലും തഴുകുന്നു ഞാനെ ന്നും മലർമണമൊഴുകും നിൻ തളിർ മേനിയേ കാണാമറയത്തോ ളിച്ചു നിന്നാലും കാണുന്നു കരളിൽ നിൻ മുഖചന്ദ്ര ബിംബം പാടാൻ മടികാട്ടും നിൻ പ്രണയ വീണ തൻ തന്ത്രികളിൽ ഞാൻ വിരൽ തൊടുമ്പോൾ ഏഴു സ്വരങ്ങളും. ഒന്നായ്‌ലയിച്ചൊരു സംഗീത സാഗരം നിന്നിൽ തിരയടിച്ചു
Symphonies over hills and dales – Dr. Aniamma Joseph (memories-6)

The Coolies and Sreerengu Yes, they were called coolies; they were coolies. The Tamil workers who worked on the Kannan Devan Hills Plantations were by and large simple, polite, sincere, obedient, loyal, and devoted. They used to stand by the window to talk to my father every morning and evening. My father would be sitting […]
നരകയാത്ര – Dr .അനിൽ കുമാർ .S .D

മരണമണിയാത്തയുടലുമായ് മഹാമലകടന്നുനടന്നു ഞാൻ കത്തുംകാട്ടിലൂടെ വെന്തു കേറി കറുത്ത സൂര്യൻ്റെ ചാരെയെത്തി! ചിരിയടർന്ന മുഖമണിഞ്ഞവർ ചിന്തവറ്റിയതലയുടഞ്ഞവർ ചിതലുതിന്നകണ്ണുകളുള്ളവർ ചിതറിപ്പോയ മാറുമായ് ചിലർ കാലുവെന്തു കരഞ്ഞു പോകുന്നവർ കൈകൾ പാറയിൽ ആഴ്ന്നിറങ്ങിയവർ കാലമെടുത്തു ചവട്ടിക്കൂട്ടിയവർ കാലനിട്ടു തട്ടിയുരുട്ടുന്നവർ ഭൂമിതിന്നു വയറുവീർത്തവർ ഭൂമി ഗർഭത്തിൽ കുട്ടിയായവർ ഭുജിച്ചുപോയത് കക്കിവച്ചവർ ഭുജങ്ങൾ വേർപെട്ട് നിലവിളിച്ചവർ തിളച്ചയെണ്ണയിൽ മൊരിഞ്ഞുപോയവർ തളിച്ചയഗ്നയിൽ തീ പിടിച്ചവർ തീകഴിച്ചു വിശപ്പുമാറ്റുന്നവർ തീയിലിട്ടു സ്വയം കത്തിക്കുന്നവർ ദാഹമില്ലാതെ കുടിച്ചു ചാവുന്നവർ മോഹമില്ലാതെ മോഹിച്ചു ചീയുന്നവർ ഗേഹമില്ലാതെ വേദനിക്കുന്നവർ ദേഹിയില്ലാതെ […]
സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-12)

പെട്ടെന്ന് കൃഷ്ണമോൾ എന്തോ ഓർത്ത് അൽപം മയപ്പെട്ടതു പോലെ തോന്നി. വാക്കുകൾ മയപ്പെടുത്തി അവൾ പറഞ്ഞു. “അല്ലെങ്കിലും അമ്മയുടെ തീരുമാനം തന്നെയാ ശരി. എനിക്കിവിടം മതിയായി. എത്രയും വേഗം നമുക്കിവിടെ നിന്ന് പോകാം.” കൃഷ്ണമോളുടെ വാക്കുകൾക്കു മുന്നിൽ ഒന്നും മിണ്ടാനാവാതെ നിന്ന എന്‍റെ അടുത്തെത്തി നരേട്ടൻ പറഞ്ഞു. “തന്‍റെ ഇഷ്ടം അതാണെങ്കിൽ നമുക്കിവിടെ നിന്ന് എത്രയും വേഗം പോകാം. അമ്മയോട് യാത്ര പറഞ്ഞിട്ട് വന്നോളൂ…” “എന്നോട് ക്ഷമിക്കൂ നരേട്ടാ. എനിക്കിവിടെ നിന്നാൽ ഭ്രാന്തെടുത്തു പോകും.” ആ മാറിൽ […]



