അരികിലില്ലെങ്കിലും
അറിയുന്നു ഞാൻ
നിന്റെ
അനുരാഗ സുരഭില
ഹൃദയത്തുടിപ്പുകൾ
പറഞ്ഞില്ലയെങ്കിലും
കേൾക്കുന്നു ഞാൻ
നിന്റെ
പരിഭവമോലുന്ന
കളമൊഴികൾ
മടിയിലില്ലെങ്കിലും
തഴുകുന്നു ഞാനെ
ന്നും
മലർമണമൊഴുകും
നിൻ തളിർ മേനിയേ
കാണാമറയത്തോ
ളിച്ചു നിന്നാലും
കാണുന്നു കരളിൽ
നിൻ മുഖചന്ദ്ര ബിംബം
പാടാൻ മടികാട്ടും
നിൻ പ്രണയ വീണ
തൻ
തന്ത്രികളിൽ ഞാൻ
വിരൽ തൊടുമ്പോൾ
ഏഴു സ്വരങ്ങളും. ഒന്നായ്‌ലയിച്ചൊരു
സംഗീത സാഗരം
നിന്നിൽ തിരയടിച്ചു











