വയനാടിൻ ദു:ഖം നമ്മുടെയും – Mary Alex ( മണിയ )

വയനാടെന്നൊരു ദേശം വന്യമനോഹര ദേശം വിണ്ണും മണ്ണും സമ്മേളിക്കും വശ്യമനോഹര ദേശം വന്യമൃഗങ്ങളെ കാണാനായ് വനാന്തരങ്ങളിൽ കേളിക്കായ് വിനോദ സഞ്ചാരികൾ കൂട്ടമൊടെ വന്നു ചേരും സുന്ദര ശീതള ദേശം പ്രാർത്ഥനാ ജീവിതം തേടുവോർ പ്രസംഗം കേൾക്കുവാനെത്തുന്നു പ്രാർത്ഥനയിലൂടെ നിയോഗങ്ങൾ, പ്രയാസങ്ങൾ നീങ്ങിടാനെത്തും ദേശമീ വയനാട്.ഇത്ര നല്ലതാം ദേശത്ത് എന്തിനു തന്നീ ദുർവിധി ദേശക്കാരുടെ ദോഷമോ അതോ ദോഷക്കാർ ദേശത്തണഞ്ഞതോ! കാട്ടാറുകളും കാടും മേടും കലപില കൂട്ടും കിളിവർഗ്ഗം കാടിൻ പച്ചനിറത്തിനു തേയില ക്കാടുകൾ വേറെയും .കാണും ആൺ […]
എൻ്റെ കരംതീരുവ – അനിൽ കുമാർ

വനത്തിലൊറ്റപ്പെട്ട മരമായ് പുഴയ്ക്കടുത്തു ഞാൻ ഉലാത്തുമ്പോൾ കുതിച്ചുപായുന്ന മാനിൻ്റെ പുറകേ കൊതിച്ചു പായുന്ന സിംഹത്തെക്കണ്ടു. പിടിച്ചുപിടിച്ചില്ലയെന്നപോലുള്ള മരണജീവിതക്കുതിപ്പിലും ഏണമയ്യോ ചരിഞ്ഞുവീഴുന്നു മൃഗരാജനവൻ്റെ മേൽ ഭരണഘടനയുടെ പല്ലുചാർത്തവേ പടർപ്പൻ പുല്ലായി ഹരിണമങ്ങനെ ഹരിതമാവുന്നു. മൃഗേന്ദ്രനിങ്ങനെ പുല്ലുതിന്നുന്ന വനത്തിലാണെൻ്റെ വീടുനിൽക്കുന്ന ഞാൻ കരമടയ്ക്കുന്ന ആറടിമണ്ണുo അരമുറി വീടും!
സുസ്ഥിരവും ശാശ്വതവുമായ വളർച്ച സ്വസ്വീകാര്യതയിൽ ആരംഭിക്കുന്നു – ആൻ്റണി പുത്തൻപുരയ്ക്കൽ

മാറ്റത്തിന് വിധേയമാകുവാനും മെച്ചപ്പെടുവാനും വളരുവാനും പരിവർത്തനത്തിന് സദാ പ്രയത്നിക്കുവാനും നിരന്തരം നമ്മെ നിർബന്ധിക്കുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഉൽപ്പാദനക്ഷമത, പ്രശസ്തി, അല്ലെങ്കിൽ ബാഹ്യമായ വിജയം എന്നിവ അളക്കപ്പെടുന്നത് മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് നാം മാറുമ്പോഴാണെന്ന് നമ്മെ വിശ്വസിപ്പിക്കുവാൻ നമുക്ക് ചുറ്റുമുള്ളവർ ശ്രമിക്കുന്നു. എന്നാൽ യഥാർത്ഥവും സുസ്ഥിരവുമായ വളർച്ചയും ജീവിത സാക്ഷാത്കാരവും കൈവരിക്കുന്നത് നമ്മുടെ ഏകത (identity) പുനഃപരിശോധിക്കുന്നതിലും മാറ്റം വരുത്തുന്നതിൽ നിന്നുമല്ല സംഭവിക്കുന്നത്. നമ്മൾ ഇപ്പോൾ ആരാണെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിൽ നിന്നാണ് അത് […]
പറിച്ചു മാറ്റപ്പെട്ടവർ
ഗുരുപൂജയുടെ മതരാഷ്ടീയം – എം.തങ്കച്ചൻ ജോസഫ്

സംസ്ഥാനത്ത് ഭാരതീയവിദ്യാനികേതന്റെ കീഴിലുള്ള ചില സ്‌കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് വിരമിച്ച അദ്ധ്യാപകരുടെ കാല് കഴുകിച്ച് പാദപൂജ നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്,അപകടമാണ്. സംഭവം കേൾക്കുമ്പോൾ നമുക്ക് തോന്നാം വളരെ നല്ലൊരു കാര്യമല്ലേ, അതിലെന്താണ് തെറ്റ് എന്നൊക്കെ എന്നാൽ അല്പം ആഴത്തിൽ ചിന്തിച്ചാൽ ഈ പ്രാചീന മതാചാരങ്ങൾ നമ്മുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലേക്കും പകർത്തിവെയ്ക്കുന്നത് ഈ കാലഘട്ടത്തിലും പൊതുസമൂഹത്തോട് ചെയ്യുന്നൊരു വലിയ തെറ്റ് തന്നെയാണ് ആധൂനിക പരിഷ്‌കൃതസമൂഹത്തിൽ സാധാരണഗതിയിൽ നാമെല്ലാം ചിന്തിക്കുക, നമ്മുടെ കുട്ടികൾ ആത്മാഭിമാനത്തോടെയും ജനാതിപത്യ മൂല്യങ്ങളോടെയും വളർന്നു വരട്ടെ […]
ദിശ തെറ്റുന്ന അന്വേഷണം – ജോസ് ക്ലെമന്റ്

നാം നടത്തുന്ന നമ്മുടെ അന്വേഷണങ്ങൾ ശരിയായ ദിശയിലാണോ ? യുക്തികൊണ്ടു മാത്രമായിപ്പോകാറില്ലേ നമ്മുടെ പല അന്വേഷണങ്ങളും .അത് തെറ്റായ നിഗമനത്തിലേക്ക് നമ്മെ എത്തിച്ചെന്നിരിക്കും. പ്രപഞ്ചത്തിന്റെ എല്ലാ പൊരുളുകളും നമ്മുടെ ബുദ്ധിയുടെയും യുക്തിയുടെയും അന്വേഷണ പരിധിയിൽ വരുന്നതല്ലായെന്ന അവബോധം നമുക്കുണ്ടാകണം. എല്ലാം അറിയാമെന്ന വ്യാമോഹം നമ്മിൽ പലർക്കുമുണ്ട്. പ്രാപഞ്ചിക ബുദ്ധി നമുക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്മണരേഖ മറി കടന്നുള്ള ഏതന്വേഷണങ്ങളും വിനാശത്തിലേക്കെ നയിക്കുകയുള്ളൂ. മഹാഗോളങ്ങളുടെ പൊരുൾ തിരയാൻ തുനിഞ്ഞിറങ്ങുന്ന നമുക്ക് ഒരു കൊച്ചു വൈറസിനെ നിയന്ത്രിക്കാൻ പെടാപാടു പെടേണ്ടി വന്നില്ലേ. […]



