വനത്തിലൊറ്റപ്പെട്ട
മരമായ്
പുഴയ്ക്കടുത്തു
ഞാൻ ഉലാത്തുമ്പോൾ
കുതിച്ചുപായുന്ന
മാനിൻ്റെ പുറകേ
കൊതിച്ചു പായുന്ന സിംഹത്തെക്കണ്ടു.
പിടിച്ചുപിടിച്ചില്ലയെന്നപോലുള്ള
മരണജീവിതക്കുതിപ്പിലും
ഏണമയ്യോ ചരിഞ്ഞുവീഴുന്നു
മൃഗരാജനവൻ്റെ മേൽ
ഭരണഘടനയുടെ പല്ലുചാർത്തവേ
പടർപ്പൻ പുല്ലായി
ഹരിണമങ്ങനെ ഹരിതമാവുന്നു.
മൃഗേന്ദ്രനിങ്ങനെ
പുല്ലുതിന്നുന്ന വനത്തിലാണെൻ്റെ
വീടുനിൽക്കുന്ന
ഞാൻ കരമടയ്ക്കുന്ന
ആറടിമണ്ണുo അരമുറി വീടും!













