LIMA WORLD LIBRARY

ദിശ തെറ്റുന്ന അന്വേഷണം – ജോസ് ക്ലെമന്റ്

നാം നടത്തുന്ന നമ്മുടെ അന്വേഷണങ്ങൾ ശരിയായ ദിശയിലാണോ ? യുക്തികൊണ്ടു മാത്രമായിപ്പോകാറില്ലേ നമ്മുടെ പല അന്വേഷണങ്ങളും .അത് തെറ്റായ നിഗമനത്തിലേക്ക് നമ്മെ എത്തിച്ചെന്നിരിക്കും. പ്രപഞ്ചത്തിന്റെ എല്ലാ പൊരുളുകളും നമ്മുടെ ബുദ്ധിയുടെയും യുക്തിയുടെയും അന്വേഷണ പരിധിയിൽ വരുന്നതല്ലായെന്ന അവബോധം നമുക്കുണ്ടാകണം. എല്ലാം അറിയാമെന്ന വ്യാമോഹം നമ്മിൽ പലർക്കുമുണ്ട്. പ്രാപഞ്ചിക ബുദ്ധി നമുക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്മണരേഖ മറി കടന്നുള്ള ഏതന്വേഷണങ്ങളും വിനാശത്തിലേക്കെ നയിക്കുകയുള്ളൂ. മഹാഗോളങ്ങളുടെ പൊരുൾ തിരയാൻ തുനിഞ്ഞിറങ്ങുന്ന നമുക്ക് ഒരു കൊച്ചു വൈറസിനെ നിയന്ത്രിക്കാൻ പെടാപാടു പെടേണ്ടി വന്നില്ലേ. പോയെന്നു കരുതിയ കൊറോണ കുഞ്ഞൻ വീണ്ടും നമുക്കിടയിൽ ഭീതി പരത്തി വിലസുന്നില്ലേ ? എത്രയോ അന്വേഷണങ്ങൾ ഇതിന്റെ പിന്നാലെ വടം കെട്ടി വരെ നടത്തി. മുഖം മറച്ചും കൈ കഴുകിയും കാണാമറയത്തു മൊക്കെ നാമായിരുന്നില്ലേ ? എന്നിട്ടിപ്പോൾ മറയുമില്ല ആവരണവുമില്ല കഴുകലുമില്ല. അന്വേഷണങ്ങൾ മാത്രം തുടരുന്നു. ആർജിച്ചൊതൊക്കെയും ഇറക്കി വച്ച് ശൂന്യമായി നോക്കിയേ . അപ്പോൾ നമ്മുടെ അന്വേഷണങ്ങൾക്ക് ഉത്തരം കിട്ടുമായിരിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px