LIMA WORLD LIBRARY

യവനികയ്ക്ക് പിന്നിലെ അനാഥത്വം (നോവല്‍) അധ്യായം 10 – രണിത. കെ

ഹരീന്ദ്രന്റെ കോളേജ് ജീവിതവും സെലിനും കോളേജ് ജീവിതം ഹരീന്ദ്രനെ വീണ്ടും എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒരുപാട് കലകള്‍ സംഗമിക്കുന്ന ആ കലാസമുദ്രത്തിലെ ഒരു തുള്ളിയായി അവനും ചേര്‍ന്നു കഴിഞ്ഞു. ആഴ്ച തോറും വീട്ടില്‍ വരും. അച്ഛനേയും ചെന്ന് കാണും. ഒഴിവു ദിവസങ്ങളില്‍ അച്ഛനോടൊപ്പം പാടാന്‍ കിട്ടുന്ന അവസരങ്ങളും അവന്‍ പാഴാക്കിയിരുന്നില്ല. നളിനി ഇപ്പോള്‍ തന്റെ സദാസമയവും കലാക്ഷേത്രത്തിലേക്ക് ഉഴിഞ്ഞുവച്ചിരിക്കുന്നു എന്ന് തന്നെ പറയാം. ദൂരസ്ഥലത്തുള്ള പെണ്‍കുട്ടികളെ അവിടെ താമസിപ്പിച്ച് പഠിപ്പിക്കുവാന്‍ തുടങ്ങി.അവര്‍ക്കുള്ള ഭക്ഷണവും മറ്റും തയ്യാറാക്കാന്‍ ജോലിക്കാരെ വച്ചു. […]

ഗാന്ധി – കവിതാ വിശ്വനാഥ്

ജീവിതം തന്നെ വിശ്വസന്ദേശമാക്കിയ ജീവകാരുണ്യകനീരാഷ്‌ട്രപിതാമഹൻ ഇടറാതെപതറാതെപാതകൾതാണ്ടിയും തളരാതെവീഴാതെമുന്നേനയിച്ചതും മുമ്പിൽനടന്നവൻകൂടെയുംനടന്നവൻ എരിയുംരാവെല്ലാംപകലാക്കിമാറ്റിയോൻ പാനംചെയ്യാതെപടവുകൾകയറിയും പാഴ്ശ്രുതിമീട്ടാതെജീവിതംനയിച്ചതും വേനലിൽവാടാതെമഞ്ചത്തിൽശയിക്കാതെ വേദാന്തമെല്ലാമേപഠിപ്പിച്ചഗാന്ധിജി ചട്ടങ്ങൾമാറ്റിയുംചരടുകൾപൊട്ടിച്ചും കള്ളങ്ങൾനീക്കിയുംകാമനയൊതുക്കിയും ഇഷ്ടങ്ങൾവെടിഞ്ഞുംവാല്മീകങ്ങൾ പൊളിച്ചും കപടകാക്ഷായമണിയാത്തസന്യാസി അഹിംസാതത്ത്വത്തിൽനയിച്ചപടയാളി സ്വപ്നസ്വർഗങ്ങളിൽരമിച്ചുരസിച്ചില്ല മതത്തിന്റെവേരുകൾകീറിചികഞ്ഞില്ല സ്വന്തംമോഹങ്ങളിൽഭ്രമിച്ചുനടന്നില്ല നിറയേറ്റപ്പോഴുംനിലവിട്ടുപോയില്ല വങ്കത്തമില്ലാത്തവീരൻശങ്കയില്ലാത്ത ശക്തൻ ത്യാഗത്തിൻപ്രതിരൂപനായകൻഗാന്ധിജി സ്നേഹത്തിൻചൈതന്യസാന്നിദ്ധ്യം മഹാത്മജി മറക്കാതെയോർക്കാമനശ്വരനാഥനെ പകർത്തിപഠിച്ചിടാംഗാന്ധിമാർഗങ്ങളെ…

പ്രസംഗിച്ച് വെറുപ്പിക്കരുത് – അഡ്വ. ചാര്‍ളിപോള്‍

തിരുത്തലിനും അതിനാവശ്യമായ മാറ്റങ്ങൾക്കുമായി കോഴിക്കോട് ചേർന്ന സിപിഎമ്മിന്റെ രണ്ടു ദിവസത്തെ വിശാല സംസ്ഥാന സമിതിയിൽ നിന്ന് ഉയർന്നുവന്ന പ്രധാന പോയിന്റുകളിൽ ഒന്നാണ് “പ്രസംഗിച്ചു വെറുപ്പിക്കരുത് “എന്നത് . ഇത് സി.പി .എം .ന് മാത്രമല്ല,  പ്രസംഗിക്കുന്ന സകലർക്കും ബാധകമാണ്. നീണ്ട് പരന്ന പ്രസംഗങ്ങൾ അടക്കം ജനങ്ങളെ വെറുപ്പിക്കുന്ന രീതികളിൽ നിന്നും പിൻവാങ്ങണമെന്ന് നേതാക്കൾക്കടക്കം നിർദ്ദേശം നല്കി . ജനങ്ങളുമായുള്ള ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ ആണിത്. പാർട്ടി യോഗങ്ങൾക്ക് കാലാനുസൃത മാറ്റം വരുത്തും. നീണ്ട് പരത്തിയുള്ള പ്രസംഗങ്ങൾ, അതിലെ […]

ഗാന്ധി മടങ്ങുന്നു – ഉഷാ അനാമിക

കണ്ണടയ്ക്കുള്ളി ലൂടൊഴുകുന്നു കണ്ണുനീർ കായം വിറച്ചു വടിയിൽ നില്ക്കാതെയായ് കായുന്നു കാലുകൾ കാലാവലംബിയായ് കേഴുന്നഹിംസതൻ കേദാരപർവ്വങ്ങൾ! ഗാന്ധി തിരികേ വരുന്നതാ ഭാരതം ഗായത്രി,ഗീതകൾ ചൊല്ലിപ്പഠിച്ചതാം ഗംഗയും,ഗോദാവരിയും കടന്നിതാ ഗർവ്വങ്ങൾ തീണ്ടാത്ത ഭൂമിയെക്കാണുവാൻ ! ക്രിസ്തുവും കൃഷ്ണൻ മുഹമ്മദുമൊന്നെന്നു ക്രന്ദനം ചെയ്യുന്നഭിനവജാതങ്ങൾ കൊന്തയും പൂണൂലും വിറ്റു കാശാക്കുന്നു കണ്ണടയ്ക്കുള്ളിലൂടൊഴുകുന്നു കണ്ണുനീർ ! രോദനം ചെയ്യുന്നതെന്തിന്നു ബാപ്പുജി രോപണം ചെയ്യുന്നു ജാതി തൻ വേദാന്തം രാകാശശാങ്കനുമാദിത്യ ബിംബവും രോധിതരാണിന്നു ഭാരതവർഷത്തിൽ ! ഗാന്ധി തിരികെ മടങ്ങുന്നു ഭാരതം ഗുർവ്വാഷ്ടകങ്ങളുമൊക്കേ മറന്നിതേ! […]

കുട്ടപ്പൻ സ്വാമിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ – കൊട്ടാരക്കര ഷാ

ഒരലാറവുമില്ലാതെയാണ് എത്ര വൈകി കിടന്നാലും സ്വാമി വെളുപ്പിനെ ഉണരുന്നത്. രാത്രി കഴിക്കാൻ വിട്ടു പോയാലും ഇല്ലെങ്കിലും വെളുപ്പിനെ തന്നെ ഭക്ഷണം നിർബന്ധമായി കഴിച്ചിരിക്കും. അതിൽ ചിലപ്പോൾ ബദാമും, പാലും മുട്ടയും ഒക്കെ ഉണ്ടാവും, അല്ലെങ്കിൽ നല്ല നാടൻ പഴങ്കഞ്ഞി. കുളിച്ച് ഈറനോടെ നിര്‍മാല്യം തൊഴുതു വന്ന് ഭസ്മവും ചന്ദനവുമണിഞ്ഞ്, ശിവനെ ധ്യാനിച്ച് തുളസിത്തറയിൽ നിന്നും ആദ്യത്തെ ബീഡിയ്ക്ക് തീ കൊളുത്തും. പിന്നെ എഴുത്തും വായനയും. പതിവു പോലെ പ്രസാദവും അടുത്തുണ്ടാവും. മൂഡു തോന്നിയാല്‍ പത്രക്കാരന്‍ വരുന്നതിനു മുന്‍പ് […]

ബാപ്പുജി – Mary Alex (മണിയ )

ബാപ്പുജി!എൻ പ്രിയ ബാപ്പുജി! ബാലകരായിരിക്കെ ഞങ്ങൾ നിരന്തരം കേട്ടറിഞ്ഞ ധീരനാം നായകൻ,രാജ്യസേവകൻ ബാപ്പു. മുട്ടോളമെത്തുമൊരു മുണ്ടുടുത്ത് മെതിയടിയും കയ്യിലൊരു വടിയും കുത്തി നടന്നു നീങ്ങും കാഴ്ചകൾ കണ്ണടയുണ്ടെപ്പോഴും,തൂക്കിയിട്ട വാച്ചും മേൽമുണ്ടു പുതച്ച ദേഹം. വാരിയെറിഞ്ഞു കൊടുത്താ മുണ്ട് ഉടുതുണി നഷ്ടപ്പെട്ടൊരു പെണ്ണിന് ഉടൽ മറച്ചിടാൻ. പിന്നൊരിക്കലും ആ മഹാൻ മേലാട ധരിച്ചതില്ലത്രേ ആരുമറിഞ്ഞതില്ലേ ഈ ചരിത്രം? സത്യഗ്രഹങ്ങളും പദയാത്രയും സത്യം ജയിക്കും എന്നുറപ്പാക്കി, അഹിംസ ധർമ്മമായ് കണ്ടയാൾ അടർക്കളമില്ലാതെ പോരാടി അരുമയോടെ നേടിയെടുത്തീ രാജ്യം,ഇന്ത്യയെന്ന മഹാരാജ്യം. രാഷ്ട്രപിതാവായ് […]

എന്റെ ബാപ്പുജി – പ്രസന്ന നായർ

എന്നും മരിക്കാത്ത ഓർമ്മയായി ഭാരത ഹൃത്തിൽ തിളങ്ങുന്നു അർദ്ധ നഗ്നനായ ഫക്കീറാം എൻ ബാപ്പു. ലാളിത്യത്തിൻ മുഖമുദ്രയായ് ഉണ്മ തൻ ഉടൽ രൂപമായ് ഉലകം ജയിച്ച ഉന്നത ശീർഷനാണ് എൻ ബാപ്പു ത്യാഗത്തിൻ നിറകുടമായ് താഴ്മ തൻ പര്യായമായ് വെള്ളക്കാരെ വെന്ന മഹാത്മാവാണ് എൻ ബാപ്പു ഭാരതാംബയെ പകുത്തെടുത്ത ആത്മ നൊമ്പരം മനസിലും ജീവനെടുത്ത വെടിയൊച്ച കാതിലുംപ പേറി ‘ ഹേ റാം’ എന്ന് ചുണ്ടാൽ മന്ത്രിച്ച് ജീവൻ ത്യജിച്ചു എൻ ബാപ്പു അവിടുത്തെ പുണ്യ ജന്മത്തിൻ […]

ഗാന്ധിജി – ശ്രീദേവി വിജയൻ

പിടഞ്ഞു പണ്ട് പാരതന്ത്യചങ്ങലയ്ക്കകത്തു നാം കിണഞ്ഞു പിന്നെയക്രമം ചെറുത്തിടാന്‍ ദിനം ദിനം നിരന്നു ധീരമായി ലക്ഷ്യബോധമോടെ കോടികൾ .പിറന്ന മണ്ണിനായി പോരടിച്ചു ഒത്തൊരുമയായ് ഒരൊറ്റ മുണ്ടുമായി തന്റെ കൈയിലുള്ള ദണ്ടുമായ് കരുത്തുമായിയെത്തി ഗാന്ധി മണ്ണിനെ നയിക്കുവാന്‍ അഹിംസയെന്ന മന്ത്രമോടെ മുന്നില്‍ നിന്നു ധീരമായ് സഹിച്ചുവെത്ര പീഡനം തളര്‍ന്നതില്ലിതൊട്ടുമേ എതിര്‍ത്തു നിന്നു തോക്കിനെ, തകര്‍ത്തു എന്നുമക്രമം തിരിച്ചു വീണ്ടെടുത്തു തന്നു മണ്ണിനെ സ്വതന്ത്രമായ് പിടഞ്ഞു വീണനേരമെത്തി നാമമൊന്നു ചുണ്ടിലായ് നമിച്ചിടുന്നു കൂപ്പുകൈയുമായി,യാ മഹത്പദം സ്മരിച്ചിടാം ജനങ്ങളേ, മറന്നിടൊല്ലയീ ദിനം […]

സ്വർഗ്ഗം –  പ്രശാന്ത് പഴയിടം

മുഖത്തു പതിച്ച തണുത്ത വെള്ളത്തുള്ളിയുടെ സ്പർശത്തിൽ ബിജു ഞെട്ടി കണ്ണുകൾ തുറന്നു. കൂരാക്കൂരിരുട്ട്. വള്ളം മെല്ലെ ഉലയുന്നുണ്ട്. മൂക്കറ്റം മദ്യപിച്ച് അയാൾ തളർന്നുകിടക്കുകയായിരുന്നു. വള്ളം ഒഴുകിപ്പോകുന്നതുപോലെ അയാൾക്കു തോന്നി. സ്വാഭാവികം പൊതുവെ മദ്യപിച്ച് വള്ളത്തിൽ കിടന്നാൽ ഇങ്ങനെയൊക്കെ തോന്നാറുള്ളതാണ്. അയാൾ വീണ്ടും മാനം നോക്കിക്കിടന്നു. തോണിയുടെ വേഗം കൂടിവരുന്നത് പോലെ, ചുറ്റും വെള്ളം അലതല്ലുന്ന ഭയങ്കര ശബ്ദം . പെട്ടെന്നാണ് ഭാരമുള്ള എന്തോ ഒന്ന് വള്ളത്തിൽ വന്നിടിച്ചത്. അതിന്റെ ആഘാതത്തിൽ വള്ളം ആടിയുലഞ്ഞ് ഒരു വശത്തേക്കു ചെരിഞ്ഞു. […]

Artificial Intelligence – Dr. Aniamma Joseph

My wife was constantly bullying me. I got fed up. I said, “I’m going away. I will choose a robot with artificial intelligence for my service.” I booked a room in a five star hotel and bought a female robot. Her name was Diana; a beauty as Princess Diana.She obeyed me. Gave me tea;snacks;served meals;read […]

ഒരു ഫോൺകോൾ… ഒരു സ്നേഹമുള്ള വാക്ക് – പ്രൊഫ്‌. കവിത സംഗീത്

ചില ബന്ധങ്ങളിൽ നമ്മൾ തോൽക്കുന്നത് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല… മറുവശത്തുള്ള ഒരാളുടെ ഈഗോയ്ക്ക് മുന്നിൽ നമ്മുടെ സ്നേഹം പോലും ചെറുതായി പോകുന്നതുകൊണ്ടാണ്. ഒരിക്കൽ നമ്മൾ തന്നെ ആദ്യം വിളിക്കും. ആദ്യം സംസാരിക്കും. തെറ്റില്ലെങ്കിലും ക്ഷമ ചോദിക്കും. മനസ്സിലെ വേദന മറന്ന് ബന്ധം നിലനിർത്താൻ ശ്രമിക്കും. കാരണം അവർ നമ്മുടെ സ്വന്തം ആളുകളാണ്. പക്ഷേ എത്രകാലം ഒരാൾക്ക് മാത്രം ഒരു ബന്ധത്തെ താങ്ങിനിർത്താൻ കഴിയും? പുറത്തുള്ള ഒരാളുടെ അവഗണന നമ്മെ വേദനിപ്പിച്ചേക്കാം. പക്ഷേ സ്വന്തം ആളുകളുടെ അവഗണന നമ്മളെ ഉള്ളിൽ […]

പുലർകാല ഉള്ളുണർത്ത് – അമിത്രജിത്ത്

ചിന്താക്ഷരങ്ങൾ  ഒക്ടോബർ മൂന്ന് 2026 | ശനി മറ്റുള്ളവരിൽ നിന്ന് അമിതമായി ഒന്നും പ്രതീക്ഷിക്കാതിരിക്കുക എന്നതാണ് സമാധാനത്തിൻ്റെ ആദ്യപടി. നമ്മെ സന്തോഷിപ്പിക്കാൻ മറ്റൊരാൾ വരും എന്ന് കരുതുന്നതിനേക്കാൾ നല്ലത്, സ്വന്തം സന്തോഷം സ്വയം കണ്ടെത്തുകയാണ്. സ്വയം തിരിച്ചറിയുമ്പോഴാണ് സ്വസ്ഥത കൈവരിക്കുക. ഒറ്റയ്ക്കായിപ്പോകുന്നത് ഒരു പരാജയമല്ല. അത് നമ്മൾ എത്രത്തോളം ശക്തരാണെന്ന് സ്വയം തെളിയിക്കാനുള്ള പ്രകൃതിയുടെ ഒരു അവസരമാണ്. തനിച്ചാകുമ്പോഴാണ് മനുഷ്യൻ സ്വന്തം കഴിവുകളെ പൂർണ്ണമായി തിരിച്ചറിയുന്നത്. കാലവും സാഹചര്യങ്ങളും മാറുമ്പോൾ മനുഷ്യരും മാറും. അത് ജീവിതത്തിൻ്റെ സ്വാഭാവികമായ […]

വാക്കുകൾ സൂക്ഷിക്കണം- ജോസ് ക്ലെമന്റ്

വേദനയ്ക്ക് ഭാഷയില്ല. പക്ഷേ, വാക്കുകൾക്ക് വേദനയെ ഉണർത്താനും ഉണക്കാനും കഴിയും. നാം ഉപേയാഗിക്കുന്ന വാക്കുകൾ സൂക്ഷിക്കണം. ചില വാക്കുകൾ മുറിവും മറ്റു ചില വാക്കുകൾ മരുന്നുമാണ്. നാം പറയുന്ന ഒരു ചെറിയ വാക്കോ വാചകമോ ഒരാളുടെ ഒരു ദിവസത്തെ തന്നെ ഇല്ലാതാക്കിയേക്കാം. അതേ വാക്കു തന്നെ ഒരാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നേക്കാം. ഖലീൽ ജിബ്രാൻ പറഞ്ഞതു പോലെ, “വാക്കും ഹൃദയവും തമ്മിൽ അകലം കൂടുമ്പോഴാണ് വേദന ജനിക്കുന്നത്. “നാം സംസാരിക്കുമ്പോൾ സത്യം പറയുക. അത് സ്നേഹത്തോടു കൂടി […]

സോസേജ് ഫ്രൂട്ട് – ലീലമ്മ തോമസ്, ബോട്സ്വാന

Kigelia africana.. ആഫ്രിക്കൻ സോസേജ് മരം ഭൂമിയിലെ അപൂർവ സസ്യങ്ങളുടെ രഹസ്യങ്ങൾ തേടി, കാടിന്റെ വന്യതയിലേക്ക് നടത്തിയ ഒരു യാത്രയായിരുന്നു അത്. ബോട്സ്വാനയുടെ ഉൾപ്രദേശങ്ങളിൽ കണ്ട ഒരു വിചിത്രമരം എന്റെ ശ്രദ്ധ പിടിച്ചുപറ്റി..Kigelia africana. സാധാരണയായി Sausage Tree എന്നു വിളിക്കുന്ന മരം. പേരിനേക്കാൾ കൗതുകകരമാണ് അതിന്റെ ഫലം. കൊമ്പുകളിൽ നിന്ന് നീണ്ട തണ്ടുകളിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്ന വലിപ്പമേറിയ ഫലങ്ങൾ ദൂരത്തുനിന്നുതന്നെ കണ്ണിൽപ്പെടും. കണ്ടാൽ ശരിക്കും ഒരു വലിയ സോസേജ് തൂക്കിയിട്ടതുപോലെ തോന്നും. അതുകൊണ്ടുതന്നെയാണ് ഈ മരത്തിന് […]

ഗാന്ധിജയന്തി സത്യത്തിന്റെ വെളിച്ചം – അഡ്വ. വല്‍സ മരങ്ങോലി

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” മഹാത്മാഗാന്ധിയുടെ ഈ വാക്കുകൾ ഒരു വ്യക്തിയുടെ ജീവിതദർശനം മാത്രമല്ല, തലമുറകൾക്ക് വഴികാട്ടിയായ ഒരു മഹത്തായ സന്ദേശം കൂടിയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 രാജ്യമെമ്പാടും ഗാന്ധിജയന്തിയായി ആചരിക്കുന്നു. സത്യവും അഹിംസയും മനുഷ്യസ്നേഹവും ജീവിതത്തിന്റെ അടിസ്ഥാനമാക്കിയ മഹാനായ നേതാവിനെ ഓർക്കുന്ന ദിനമാണിത്. 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരമചന്ദ് ഗാന്ധി, പിന്നീട് മഹാത്മാഗാന്ധിയായി ലോകചരിത്രത്തിൽ ഇടം നേടി. ആയുധത്തിന്റെ ശക്തിയേക്കാൾ സത്യത്തിന്റെ ശക്തിയിലും അക്രമത്തേക്കാൾ അഹിംസയുടെ […]