To the endless end – Sunitha Ganesh

Facebook
Twitter
WhatsApp
Email

It Covered me ..
I sank.
And then, water Flew as bubbles …

A bubble in another bubble …
Within it
Another one …
And me!
Within the inner most…

My
Legs stuck together,
And, in the border
wings tillowed out.
Fur on skin as scales,
Fingers caned together
round on chest,
And milk oozing out of nipples,
Hair braided together,
Shined in Silvery white.

I…
I closed my eyes …
The whole Milky Way
Was filled with baby stars…
My younger ones, whom I delivered
With great passion.
My sweet babies!
They were running playfully
behind me.

And
I,
I was moving to the end,
The Endless end!

 

എന്നെ മൂടി..
ഞാൻ ആഴ്ന്നു..
പിന്നെ
വെള്ളം
കുമിളകളായി പറന്നു..
ഒരു കുമിളക്കുള്ളിൽ
മറ്റൊരു കുമിള..
അതിനുള്ളിൽ
മറ്റൊന്ന്..
ഏറ്റവും ഉള്ളിൽ
ഞാൻ…

എന്റെ
കാലുകൾ ഒട്ടിപ്പോയി..
അറ്റത്ത്
ചിറക് മുളച്ചു.
രോമങ്ങൾ ചെകിളകൾ…
കൈവിരലുകൾ
നെഞ്ചോടൊട്ടി…
സ്തനഞെട്ടുകൾ
ചുരന്നുകൊണ്ടിരുന്നു.
മുടിയിഴകൾ
പിന്നുകളായി,
വെള്ളിനിറം പൂണ്ടു..

ഞാൻ
കണ്ണുകളടച്ചിരുന്നു…
ക്ഷീരപഥം മുഴുവൻ
ഞാൻ
പെറ്റിട്ട
നക്ഷത്രക്കുഞ്ഞുങ്ങൾ
എനിക്ക് പിറകേ
ഓടിക്കളിക്കുന്നുണ്ടായിരുന്നു.
ഞാൻ
അറ്റമില്ലാത്ത
അറ്റത്തേക്ക്
പൊയ്ക്കൊണ്ടിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *