കോവിഡിൽനിന്ന് കരകയറി; ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ കുതിക്കും, വളരുന്ന ലോക ശക്തി

Facebook
Twitter
WhatsApp
Email

ന്യൂഡൽഹി ∙ ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം വളർച്ച നിരക്ക് 6–6.8 ശതമാനമായി കുറയുമെങ്കിലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്നു സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തികവർഷം 7% വളർച്ചയാണ് കണക്കാക്കിയിരിക്കുന്നത്. 2021–22 ൽ 8.7 ശതമാനമായിരുന്നു വളർച്ച.

പിഎം കെയേഴ്സ് ഫണ്ട് സർക്കാരിന്റേതല്ല; പൊതുവിഭാഗത്തിൽ പരിഗണിക്കാനാവില്ലെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം
INDIA
പിഎം കെയേഴ്സ് ഫണ്ട് സർക്കാരിന്റേതല്ല; പൊതുവിഭാഗത്തിൽ പരിഗണിക്കാനാവില്ലെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം

കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറവ് വളർച്ചനിരക്കാണു അടുത്ത സാമ്പത്തികവർഷം പ്രവചിച്ചിരിക്കുന്നത്. ധനക്കമ്മി കൂടാനും രൂപ വീണ്ടും സമ്മർദത്തിലാകാനുമുള്ള സാധ്യതയും സർവേയിൽ പറയുന്നു. കോവിഡിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പൂർണമായും കരകയറിയെന്ന സുപ്രധാന നിരീക്ഷണവും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വച്ച റിപ്പോർട്ടിലുണ്ട്.

രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ഇന്നലെ പുറത്തുവിട്ട പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ടിലും സമാനമായ സൂചനയാണു നൽകുന്നത്. അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണു പ്രവചനം. നടപ്പു സാമ്പത്തികവർഷം 6.8% ആണ് വളർച്ച. ഇതു 2023–24–ൽ 6.1% ആയി കുറയും.

Special promo

തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ച വീണ്ടും 6.8% എന്ന നിരക്കിലെത്തുമെന്നും റിപ്പോർട്ടിലുണ്ട്. വലിയ സാമ്പത്തിക ശക്തികളായ യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിൽ ഉൾപ്പെടെ മാന്ദ്യം തുടരുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഇന്ത്യയെക്കുറിച്ചു മെച്ചപ്പെട്ട സൂചന നൽകുന്നത്.

English Summary: India’s GDP Growth To Slow Down To 6-6.8%, Forecasts Economic Survey

About The Author

Leave a Reply

Your email address will not be published. Required fields are marked *