LIMA WORLD LIBRARY

ഓര്‍മ്മയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ – അഷ്റഫ് വി

റോമന്‍ കത്തോലിക്കാ സഭയുടെ 266 ആം പോപ്പായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം. ലോകത്തില്‍ ഏറ്റവും വലിയ ജനസംഖ്യാ മതമായ ക്രിസ്തുമതത്തിന്റെ ഏറ്റവും വലിയ ശാഖയുടെ നേതാവെന്ന നിലയില്‍, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആത്മീയ നേതാവായിരുന്നു മാര്‍പാപ്പ.

2013 ല്‍ മാര്‍പാപ്പയായതിനുശേഷം, വിനയം, കരുതല്‍, പരിഷ്‌കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം കത്തോലിക്കാ സഭയെ നയിച്ചു.
കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

1936 ഡിസംബര്‍
17 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍
ജനിച്ച മാര്‍പാപ്പ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റോമന്‍ കത്തോലിക്കാ സഭയില്‍ നേതൃത്വത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയായിരുന്നു. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ നിന്നുള്ള ആദ്യത്തെ പോപ്പ്, തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പ്, എന്നീ നിലകളില്‍ സഭയില്‍ സഭയില്‍
നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.
88 ആം വയസ്സില്‍ ന്യൂമോണിയ ബാധിച്ച് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ സ്‌നേഹദീപം ഫ്രാന്‍സിസ് മാര്‍പാപ്പ 2025 ഏപ്രില്‍ 21 ന് കാലംചെയ്തു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px